കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്കുമെതിരെ മാനനഷ്ടകേസ് നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മോന്‍സണ് മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ സുധാകരനെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് കേസ്. എറണാകുളം സിജെഎം കോടതിയില്‍ നേരിട്ടെത്തിയാണ് കേസ് ഫയൽ ചെയ്തത്. കൂടതെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായ പി.പി.ദിവ്യക്കെതിരെയും സുധാകരന്‍ മാനനഷ്ടത്തിനെതിരെ കേസ് നൽകിയിട്ടുണ്ട്.
മോണ്‍സന്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുമ്പോള്‍ കെ.സുധാകരന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. എംവി ഗോവിന്ദന്‍ ഇക്കാര്യം തൊട്ടടുത്ത ദിവസം വാര്‍ത്താസമ്മേളനത്തിലും ആരോപിച്ചു. താന്‍ അങ്ങനെ പറഞ്ഞത് ദേശാഭിമാനി വാര്‍ത്തയുടെ അടിസ്ഥാനത്തിലാണെന്നാണ് എം വി ഗോവിന്ദന് ഇതേക്കുറിച്ച് വിശദീകരണം നൽകിയത്. മാത്രമല്ല പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. പക്ഷെ സംഭവസമയത്തെ സുധാകരന്റെ സാന്നിധ്യം അന്വേഷണം സംഘം തള്ളിയിരുന്നു.
ഇതിനിടെ സമാനമായ പ്രസ്താവന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയും നടത്തി എന്നാണ് കെ.സുധാകരന്‍ പറയുന്നത്. നേരിട്ട് ഹാജരായത് ക്രിമിനല്‍ മാനനഷ്ടക്കേസായത് കൊണ്ടാണ് എന്നാണ് കേസ് ഫയല്‍ ചെയ്ത ശേഷം സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
'എനിക്ക് മനസ്സാ വാചാ കര്‍മണ പങ്കില്ലാത്ത ഒരു കാര്യം പറഞ്ഞാണ് അപമാനിച്ചിരിക്കുന്നത്. എന്റെ ജീവിതത്തില്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു ആരോപണമാണ് ഇപ്പോൾ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. കോടതി വിധി പ്രസ്താവിച്ച് കഴിഞ്ഞ കേസിലാണ് ഇത്തരത്തിലൊരു പരാമര്‍ശം'- സുധാകരന്‍ പറഞ്ഞു.
അപകട പരമ്പരകളുടെ നാടായി പത്തനാപുരം കടയ്ക്കാ മൺ
പത്തനാപുരം:പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പത്തനാപുരം കടയ്ക്കാമൺ ഭാഗത്ത് വാഹനാപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 4 കെ എസ് ആർ റ്റി സി ബസുകളടക്കം പത്തിലധികം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. തലനാരിയയ്ക്കാണ് ജീവനുകൾ പൊലിയാഞ്ഞത്. റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പുതുതായി ടാറിംഗ് നടത്തിയ റോഡിലാണ് അപകടം പതിവാകുന്നത്. അലൈ മെന്റ് കൃത്യമല്ലാത്തതും ടാറിംഗിലെ അപാകതയുമാണെന്നാണ് നാട്ടുകാരുടെ പരാതി.
ചില സ്ഥലങ്ങളിൽ കാൽനടയാത്രികർക്ക് പോലും റോഡിൽ നടക്കാൻ സ്ഥലമില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്ര അധികം അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ വേണ്ടുന്ന നടപടി സ്വീകരിക്കുന്നില്ലന്ന ആക്ഷേപമുണ്ട് ... ടാറിംഗ് പണികൾ പൂർത്തിയായതോടെ നിയന്ത്രണമില്ലാതെ ചീറി പായുന്ന വാഹനങ്ങൾ കൊണ്ട് റോഡിലിറങ്ങാൻ ഭയക്കുകയാണ് കാൽനടക്കാരും ഇരുചക്ര വാഹനവുമായുള്ളയാത്രികരും. റോഡ് വശത്ത് താമസിക്കുന്ന വീട്ടുകാരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...