ഗവർണർ സർവകലാശാലകളെ ആർഎസ്എസ് പരീക്ഷണശാലയാക്കാൻ ശ്രമിക്കുന്നു; നെഞ്ചുവിരിച്ച് നേരിടുമെന്ന് മുഖ്യമന്ത്രി

Kerala Governor vs Kerala Government : ആരിഫ് മുഹമ്മദ് ഖാന് വിവരങ്ങൾ കിട്ടുന്നത് ആർഎസ്എസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നാണോയെന്ന് മുഖ്യമന്ത്രി

Written by - Abhijith Jayan | Edited by - Jenish Thomas | Last Updated : Sep 21, 2022, 07:55 PM IST
  • കണ്ണൂർ വിസി നിയമനം ഹൈക്കോടതി അംഗീകരിച്ചതാണ്.
  • ആർഎസ്എസ് ബന്ധമുള്ളവരെ വിസിമാരാക്കാൻ ശ്രമമെന്നും പിണറായി പറഞ്ഞു
  • ഇടതുപക്ഷം കേരളത്തിലുള്ളയിടത്തോളം പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല.
  • പൗരത്വ നിയമം വീണ്ടും പൊടിതട്ടിയെടുക്കാൻ ശ്രമം നടക്കുകയാണ്.
ഗവർണർ സർവകലാശാലകളെ ആർഎസ്എസ് പരീക്ഷണശാലയാക്കാൻ ശ്രമിക്കുന്നു; നെഞ്ചുവിരിച്ച് നേരിടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സർവകലാശാലകളെ ആർഎസ്എസിന്റെ പരീക്ഷണശാലയാക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെ നെഞ്ചുവിരിച്ച് സർക്കാർ സധൈര്യം നേരിടും. സർവകലാശാലകളിൽ പിൻസീറ്റ് ഡ്രൈവിങ്ങിന് ആർഎസ്എസ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ വിസി നിയമനം ഹൈക്കോടതി അംഗീകരിച്ചതാണ്. ആർഎസ്എസ് ബന്ധമുള്ളവരെ വിസിമാരാക്കാൻ ശ്രമമെന്നും പിണറായി വ്യക്തമാക്കി. ഗവർണറെ പരിഹസിച്ചും കടന്നാക്രമിച്ചുമായിരുന്നു ഏറെ നാളുകൾക്ക് ശേഷമുള്ള മുഖ്യമന്ത്രിയുടെ മുഴുനീള വാർത്താ സമ്മേളനം.

ഭരണഘടനാനുസൃതമായ ബില്ലുകൾ അനന്തമായി പിടിച്ചുവെക്കുന്നു. ഭരണഘടനയോടുള്ള അനാദരവാണിത്. ചില ബില്ലുകൾ ഒപ്പിടില്ലെന്ന് ഗവർണർ പറയുന്നത് ശരിയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. വിശദമായ ചർച്ചക്കുശേഷമാണ് നിയമസഭ ബില്ലുകൾ വോട്ടിനിട്ട് പാസാക്കിയത്. ലോകം ആദരിക്കുന്ന ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗവർണർ ഗുണ്ട എന്ന് വിളിച്ചു. കണ്ണൂർ വി.സിയെ ഗവർണർ വിശേഷിപ്പിച്ചത് ക്രിമിനലെന്നാണ്. ആരിഫ് മുഹമ്മദ് ഖാന് വിവരങ്ങൾ കിട്ടുന്നത് ആർഎസ്എസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ALSO READ : ഗവർണർ ആർഎസ്എസിന് വാരിക്കോരി സ്നേഹവും പിന്തുണയും നൽകുന്നു; പരസ്യ നിലപാട് സ്വീകരിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി

ചരിത്രകാരൻ ഇർഫാൻ ഹബീബിനോടും കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനോടും ഗവർണർക്ക് എന്താണിത്ര വിരോധം? ഇരുവരും സംഘപരിവാറിന്റെ കണ്ണിലെ കരട് ആയതാണോ കുഴപ്പം. വി.പി.സിംഗ് സർക്കാരിനെ താഴെയിറക്കിയത് ആർഎസ്എസാണ്. അതെ, സർക്കാരിൽ മന്ത്രിയായിരുന്ന ആളാണ് ആരിഫ് മുഹമ്മദ് ഖാൻ. ഒ ടി സി പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട് എന്ന് ഊറ്റം കൊള്ളുന്നു. ഉദ്ദേശലക്ഷ്യം മനസ്സിലാക്കാൻ ഇതിലും വലിയ തെളിവുകൾ വേണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ചരിത്ര കോൺഗ്രസിൽ സിഎഎക്ക് അനുകൂലമായി സംസാരിച്ചു. ഈ സാഹചര്യത്തിലാണ് അക്കാദമിക് സമൂഹം ഒന്നടങ്കം പ്രതികരിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പടിയിലൊതുക്കാനാണ് ശ്രമം നടക്കുന്നത്. സർക്കാർ പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാണ് ഇടപ്പെടൽ നടത്തുകയാണ്. ഗവർണർ നടത്തിയത് ചരിത്രവിരുദ്ധ പരാമർശങ്ങളാണെന്നും പിണറായിയുടെ കുറ്റപ്പെടുത്തൽ.

ALSO READ : ഗവർണർ പദവിയുടെ അന്തസ് കളഞ്ഞാണ് ആർഎസ്എസ് തലവനെ സന്ദർശിച്ചത്; ​ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ

ഇടതുപക്ഷം കേരളത്തിലുള്ളയിടത്തോളം പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല. പൗരത്വ നിയമം വീണ്ടും പൊടിതട്ടിയെടുക്കാൻ ശ്രമം നടക്കുകയാണ്. ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കാണാനാകില്ല. ഗവർണർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരെയും ആക്ഷേപിക്കാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാരിനെ വിമർശിക്കാൻ  പ്രതിപക്ഷമുണ്ട്. ഗവർണർക്ക് ഇതിൽ എന്താണിത്ര താത്പര്യം. പ്രതിപക്ഷത്തെപ്പോലെയല്ല ഗവർണർ എന്നുള്ളത് അദ്ദേഹം ഓർക്കുന്നത് നന്നായിരിക്കും. സർക്കാരിന്റെ കത്ത് പുറത്ത് വിട്ടത് ശരിയാണോ തെറ്റാണോ എന്നതിൽ പിന്നീട് മറുപടി പറയാം. ആ കത്തിലൊന്നും സർക്കാരിനെ അസ്ഥിരപ്പെടുത്താനാകില്ല. കത്ത് പുറത്തുവിട്ടതിൽ ഇനി മറുപടി വേണ്ടല്ലോയെന്നും കടന്നാക്രമിച്ചും പരിഹസിച്ചും മുഖ്യമന്ത്രിയുടെ സുദീർഘമായ മറുപടി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News