Veena George: ‘കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് ഓസ്‌ട്രേലിയയിൽ മികച്ച അവസരമൊരുങ്ങുന്നു’; വീണ ജോർജ്

ഓസ്ട്രേലിയയിലെ ഹെൽത്ത്, മെന്റൽ ഹെൽത്ത് വകുപ്പ് മന്ത്രി ആംബർ-ജേഡ് സാൻഡേഴ്സണിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയൻ പ്രതിനിധി സംഘം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Mar 1, 2024, 06:48 PM IST
  • ഈ കാര്യം പ്രാവർത്തികമാക്കുന്നതിനായി ഓസ്ട്രേലിയൻ സർക്കാർ പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സെല്ല് തിരുവനന്തപുരം ആസ്ഥാനമാക്കി സ്ഥാപിക്കുന്നതാണ്.
  • ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകുന്നതിനും അവരെ റിപ്പോർട്ട് ചെയ്യിക്കുന്നതിനും വേണ്ടിയാണ് ഈ സെൽ പ്രവർത്തിക്കുക.
Veena George: ‘കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് ഓസ്‌ട്രേലിയയിൽ മികച്ച അവസരമൊരുങ്ങുന്നു’; വീണ ജോർജ്

തിരുവനന്തപുരം: ഓസ്ട്രേലിയയിൽ കേരളത്തിൽ ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകൾക്ക് മികച്ച അവസരം ഒരുങ്ങുന്നു എന്ന്  ആരോഗ്യമന്ത്രി വീണ ജോർജ്. ഓസ്ട്രേലിയയിലെ ഹെൽത്ത്, മെന്റൽ ഹെൽത്ത് വകുപ്പ് മന്ത്രി ആംബർ-ജേഡ് സാൻഡേഴ്സണിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയൻ പ്രതിനിധി സംഘം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 ഈ കാര്യം പ്രാവർത്തികമാക്കുന്നതിനായി ഓസ്ട്രേലിയൻ സർക്കാർ പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സെല്ല് തിരുവനന്തപുരം ആസ്ഥാനമാക്കി സ്ഥാപിക്കുന്നതാണ്. ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകുന്നതിനും അവരെ റിപ്പോർട്ട് ചെയ്യിക്കുന്നതിനും വേണ്ടിയാണ് ഈ സെൽ പ്രവർത്തിക്കുക.  ഈ സെല്ലിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി,  എസ്.സി. എസ്.ടി. വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി, തൊഴിൽ വകുപ്പ് സെക്രട്ടറി, എന്നിവർ ഉൾപ്പെടും.

ALSO READ: സ്പൈസി റസ്റ്റോറന്റിൽ നിന്നും ആഹാരം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയെന്ന് സംശയം, 15 പേർ ആശുപത്രിയിൽ

പരീക്ഷാകാലമായതിനാൽ കുട്ടികളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണം: വി ശിവൻകുട്ടി

പരീക്ഷാ കാലമായതിനാൽ കുട്ടികളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഏതാണ്ട് 13 ലക്ഷത്തിൽ പരം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 10, 11,12 ക്ലാസുകളിലെ കുട്ടികൾ പ്രധാന പൊതു പരീക്ഷയാണ് എഴുതുന്നത്. അത് അവരുടെ അത്രയുംകാലത്തെ അധ്വാനത്തിന്റെ കൂടി വിലയിരുത്തിലാണ്. ഇക്കാര്യം പരിഗണിച്ച് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News