Tree Felling Case: വയനാട്ടിലെ അനധികൃത മരംമുറി; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

Forest Department: കൽപ്പറ്റ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ കെ.കെ. ചന്ദ്രനെ സസ്പെൻഡ് ചെയ്തു. നോർത്തേൺ സിസിഎഫ് കെ.എസ്. ദീപയാണ് നടപടി സ്വീകരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 31, 2024, 04:25 PM IST
  • 1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി ആദിവാസികൾക്ക് പതിച്ചുകൊടുത്ത മൂവായിരത്തോളം ഏക്കർ ഭൂമിയിലാണ് അമ്പതിലേറെ വൻ മരങ്ങള്‍ മുറിച്ചത്
  • ഈ സംഭവത്തിലാണ് വനംവകുപ്പിലെ രണ്ടു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്
Tree Felling Case: വയനാട്ടിലെ അനധികൃത മരംമുറി; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

വയനാട്: വയനാട് സുഗന്ധഗിരി ചെന്നായ്ക്കവലയിലെ മരംമുറിയിൽ വനംവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കൽപ്പറ്റ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ കെ.കെ. ചന്ദ്രനെ സസ്പെൻഡ് ചെയ്തു. നോർത്തേൺ സിസിഎഫ് കെ.എസ്. ദീപയാണ് നടപടി സ്വീകരിച്ചത്.

1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി ആദിവാസികൾക്ക് പതിച്ചുകൊടുത്ത മൂവായിരത്തോളം ഏക്കർ ഭൂമിയിലാണ് അമ്പതിലേറെ വൻ മരങ്ങള്‍ മുറിച്ചത്. ഈ സംഭവത്തിലാണ് വനംവകുപ്പിലെ രണ്ടു ഉദ്യോഗസ്ഥരെ  സസ്പെൻഡ് ചെയ്തത്.

ALSO READ: മുട്ടില്‍ മരംമുറി കേസ്; അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

വനംവാച്ചർ ആർ. ജോൺസനെതിരെയും നടപടിയുണ്ടാകും. മരംമുറിയുമായി ബന്ധപ്പെട്ട് ഇരുവർക്കും വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. കൂടുതൽ ഉദ്യോഗസ്ഥർ പങ്കുണ്ടോ എന്ന് അന്വേഷിക്കാനും നോർത്തേൺ സിസിഎഫ് നിർദേശിച്ചു. 1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി പതിച്ചുകൊടുത്ത ഭൂമിയിലാണ് അനധികൃതമായി മരം മുറിച്ചത്.

സംഭവത്തിൽ ആറ് പേർക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. അനധികൃതമായി മുറിച്ച് കടത്തിക്കൊണ്ടുപോയ 30 മരങ്ങളുടെ തടികള്‍ വനംവകുപ്പ് നേരത്തെ കണ്ടെടുക്കുകയും തടികൾ കൊണ്ടുപോകാന്‍ ഉപയോഗിച്ച ലോറി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അനധികൃത മരംമുറിയെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News