K Sudhakaran: പാർട്ടിക്കാർ പരസ്പരം കണ്ടാൽ പോലും മിണ്ടില്ല, അതാണ് കോൺ​ഗ്രസിന്റെ അവസ്ഥ; സുധാകരൻ

K Sudhakaran Speech: എറണാകളും ജില്ലയില്‍ നടന്ന കോണ്‍ഗ്രസ് കണ്‍വെന്‍ഷനിലാണ് അദ്ദേഹം ഇത്തരത്തിൽ വിമർശനം ഉന്നയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Nov 11, 2023, 05:15 PM IST
  • വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ദിവസങ്ങള്‍ ഇനി പരിമിതമാണ്.
  • കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളായ ഉദ്യോഗസ്ഥന്‍മാര്‍ക്കാണ് തിരഞ്ഞെടുപ്പിന്റെ നിയന്ത്രണം എന്നത് നിങ്ങളെ ഓര്‍മിപ്പിക്കുന്നു.
K Sudhakaran: പാർട്ടിക്കാർ പരസ്പരം കണ്ടാൽ പോലും മിണ്ടില്ല, അതാണ് കോൺ​ഗ്രസിന്റെ അവസ്ഥ; സുധാകരൻ

കൊച്ചി: കോണ്‍ഗ്രസില്‍ താഴെക്കിടയിൽ പ്രവർത്തിക്കുന്ന പാര്‍ട്ടിക്കാർ തമ്മിൽ സൗഹൃദമില്ലെന്നും കണ്ടാല്‍പോലും സംസാരിക്കാത്ത പ്രവർത്തകർ ഉണ്ടെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. താഴെത്തട്ടിലുള്ള നേതാക്കന്‍മാരും അനുയായികളും തമ്മില്‍ നല്ല ബന്ധമല്ലെന്നും എല്ലാവരും അഭിനയിക്കുകയാണെന്നും സുധാകരന്‍. എറണാകളും ജില്ലയില്‍ നടന്ന കോണ്‍ഗ്രസ് കണ്‍വെന്‍ഷനിലാണ് അദ്ദേഹം ഇത്തരത്തിൽ വിമർശനം ഉന്നയിച്ചത്. 

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ദിവസങ്ങള്‍ ഇനി പരിമിതമാണ്. നിശ്ചിത സമയത്തിനുള്ളില്‍ വോട്ടര്‍പട്ടിക പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കണം, എല്ലാം അവസാനം മതിയെന്ന് കരുതുന്ന സ്വഭാവമാണ് നമ്മുടേത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളായ ഉദ്യോഗസ്ഥന്‍മാര്‍ക്കാണ് തിരഞ്ഞെടുപ്പിന്റെ നിയന്ത്രണം എന്നത് നിങ്ങളെ ഓര്‍മിപ്പിക്കുന്നു. അതുകൊണ്ടു തന്നെ അവസാനം തിക്കിതിരക്കി ചേര്‍ക്കുന്നവരുടെ പേര് അവര്‍ ഒഴിവാക്കാനുള്ള സാധ്യതയുണ്ട്.

ALSO READ: കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായലിന് കുറുകെ: റെക്കോർഡിട്ട് പന്ത്രണ്ടുകാരി

അതിനായി ബൂത്ത് കമ്മിറ്റി പൂര്‍ത്തിയാകണം. അതിനാദ്യം മണ്ഡലം കമ്മിറ്റി പൂര്‍ത്തിയാകണം. എന്നാൽ ഇപ്പോഴും പല ജില്ലകളിലും മണ്ഡലം കമ്മിറ്റി ഇനിയും പൂര്‍ത്തിയായിട്ടില്ല. ആ കമ്മിറ്റി വന്നാലേ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കാന്‍ ബൂത്ത് കമ്മിറ്റിക്ക് സാധിക്കൂ. ഇതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കണം', സുധാകരന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News