Christian Nadar Community:ക്രിസ്ത്യൻ നാടാൻ വിഭാഗത്തെ, ഒബിസി പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ സർക്കാർ അപ്പീൽ

സുപ്രീം കോടതി ഉത്തരവിന് മുൻപുള്ള  സംവരണ പട്ടിക, രാഷ്ട്രപതി പുതിയ പട്ടിക തയ്യാറാക്കുന്നത് വരെ നിയമപരമായി നിലനിൽക്കുമെന്നും സര്‍ക്കാർ പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 9, 2021, 04:57 PM IST
  • കേന്ദ്ര സർക്കാറിന്‍റെ സംവരണ പട്ടികയിൽ 2000 മുതൽ ക്രിസ്ത്യൻ നാടാർ വിഭാഗമുണ്ടെന്നും അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്
  • മറാത്താ സംവരണ കേസിലെ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാർ നടപടിയെന്ന്
  • ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
Christian Nadar Community:ക്രിസ്ത്യൻ നാടാൻ വിഭാഗത്തെ, ഒബിസി പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ സർക്കാർ അപ്പീൽ

തിരുവനന്തപുരം: ക്രിസ്ത്യന്‍ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉള്‍പ്പെടുത്തിയത് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിന് എതിരെ സര്‍ക്കാർ  അപ്പീല്‍ നല്‍കി. മറാത്ത സംവരണ കേസിലെ സുപ്രീം കോടതി ഉത്തരവ് വരും മുൻപാണ് നാടാർ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാരിന്‍റെ വാദം.

സുപ്രീം കോടതി ഉത്തരവിന് മുൻപുള്ള  സംവരണ പട്ടിക, രാഷ്ട്രപതി പുതിയ പട്ടിക തയ്യാറാക്കുന്നത് വരെ നിയമപരമായി നിലനിൽക്കുമെന്നും സര്‍ക്കാർ പറയുന്നു.  കഴിഞ്ഞ ആഴ്ചയാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്.

ALSO READ:Nadar Reservation: നാടാർ സംവരണത്തിന് സ്റ്റേ, സംവരണത്തിലുൾപ്പെടുത്താൻ സർക്കാരിനധികാരമില്ലെന്ന് കോടതി

കേന്ദ്ര സർക്കാറിന്‍റെ സംവരണ പട്ടികയിൽ 2000 മുതൽ  ക്രിസ്ത്യൻ നാടാർ വിഭാഗമുണ്ടെന്നും അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്. മറാത്താ സംവരണ കേസിലെ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാർ നടപടിയെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.

ALSO READ: Violence against Doctors : ഡോക്ടര്‍മാര്‍ക്കെതിരയുള്ള ആക്രമണങ്ങൾ വെച്ച് പൊറുപ്പിക്കില്ലെന്ന് ഐഎംഎ‍

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് സ്റ്റേ ചെയ്തതതും ഇങ്ങിനെയായിരുന്നു. രണ്ടായിരം മുതല്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഒബിസി പട്ടികയില്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗം ഉള്‍പ്പെട്ടിട്ടുണ്ടെന്നും അപ്പീലില്‍ പറയുന്നു. അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നാളെ പരിഗണിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News