Kerala Covid Updates: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന; ഇന്ന് റിപ്പോർട്ട് ചെയ്തത് 765 രോഗികൾ

Kerala Covid Update Today: ഒരു മാസത്തിനിടെയുണ്ടായ കോവിഡ് മരണങ്ങളിൽ അധികവും  60 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്നാണ് റിപ്പോർട്ട്.  അതുപോലെ ഇപ്പോൾ ഐസിയുവില്‍ ചികിത്സയിലുള്ളവരിൽ അധികവും പ്രായമുള്ളവർ തന്നെയാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 30, 2023, 07:46 PM IST
  • സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന
  • 765 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
  • ഒരു മാസത്തിനിടെ 20 പേർ കൊവിഡ് ബാധിച്ച്മരിച്ചു
Kerala Covid Updates: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന; ഇന്ന് റിപ്പോർട്ട് ചെയ്തത് 765 രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധനവ്. ഇന്നു മാത്രം 765 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു മാസത്തിനിടെ കൊവിഡ് ബാധിച്ച് 20 പേർ മരിച്ചെന്നും സംസ്ഥാന ആരോഗ്യവകുപ്പ് ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഈ മാസമാണ് കേസുകളില്‍ നേരിയ വര്‍ധനവുണ്ടായത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളിൽ കൂടുതലും എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ്. 

Also Read: Lokayukta Verdict: മുഖ്യമന്ത്രി പ്രതിയായ കേസ്: നിർണായകമായ ദുരിതാശ്വാസ നിധി കേസിൽ ലോകായുക്ത വിധി നാളെ

ഒമിക്രോൺ വകഭേദമാണ് വ്യാപിക്കുന്നതെന്നും. പ്രതിരോധം ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആർസിസി, ശ്രീചിത്ര ആശുപത്രി, മലബാർ കാൻസർ സെന്റർ, സ്വകാര്യ ആശുപത്രികൾ എന്നിവ കോവിഡ് രോഗികൾക്ക് പ്രത്യേകം കിടക്ക മാറ്റിവെക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.  മാത്രമല്ല കേസുകൾ പ്രത്യേകം റിപ്പോർട്ട് ചെയ്യാനും ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 

Also Read: April Gochar 2023: ഏപ്രിലിൽ വിനാശകാരി യോഗം: ഈ രാശിക്കാർക്ക് ബുദ്ധിമുട്ടേറും, വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും!

ഒരു മാസത്തിനിടെയുണ്ടായ 20 കോവിഡ് മരണങ്ങളിൽ അധികവും  60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ഇപ്പോൾ ഐസിയുവില്‍ ചികിത്സയിലുള്ളവരിൽ അധികവും പ്രായമുള്ളവരാണ്. കേസുകൾ കൂടുന്ന സാഹചര്യത്തിൽ ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News