April Gochar 2023: ഏപ്രിലിൽ വിനാശകാരി യോഗം: ഈ രാശിക്കാർക്ക് ബുദ്ധിമുട്ടേറും, വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും!

Surya Rahu Yuti: ജ്യോതിഷ പ്രകാരം വ്യാഴവും രാഹുവും ചേർന്ന് ഗുരു ചണ്ഡല യോഗം സൃഷ്ടിക്കും. അതുപോലെ സൂര്യന്റെയും രാഹുവിന്റെയും സംയോജനം മേടത്തിൽ രൂപം കൊള്ളുന്നത്  വിനാശകാരി യോഗം സൃഷ്ടിക്കും.  ഇത് പല രാശിക്കാരുടെയും ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കും.

Written by - Ajitha Kumari | Last Updated : Mar 30, 2023, 06:13 PM IST
  • വ്യാഴവും രാഹുവും ചേർന്ന് ഗുരു ചണ്ഡല യോഗം സൃഷ്ടിക്കും
  • സൂര്യന്റെയും രാഹുവിന്റെയും സംയോജനം വിനാശകാരി യോഗം സൃഷ്ടിക്കും
  • ഇത് പല രാശിക്കാരുടെയും ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കും.
April Gochar 2023: ഏപ്രിലിൽ വിനാശകാരി യോഗം: ഈ രാശിക്കാർക്ക് ബുദ്ധിമുട്ടേറും,  വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും!

Grah Gochar In April 2023: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റേതായ നിശ്ചിത സമയത്ത് സഞ്ചരിക്കാറുണ്ട്. ഏപ്രിൽ മാസം ആരംഭിക്കാൻ പോകുകയാണ് അതുകൊണ്ടുതന്നെ  ഏപ്രിലിൽ എത്ര ഗ്രഹങ്ങൾ രാശിമാറുമെന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. ഏപ്രിലിൽ വ്യാഴവും ശുക്രനും ഉൾപ്പെടെ പല ഗ്രഹങ്ങളും രാശിചക്രം മാറും.  ഏപ്രിൽ 14 ന് സൂര്യൻ മേട രാശിയിൽ പ്രവേശിക്കും. മറുവശത്ത് ബുധൻ ഏപ്രിൽ 21 നും വ്യാഴം ഏപ്രിൽ 22 നും മേടരാശിയിൽ പ്രവേശിക്കും.  ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യനും മേടരാശിയിൽ പ്രവേശിക്കും.  ഇവിടെ രാഹു നേരത്തെ തന്നെയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ രാഹുവും സൂര്യനും ചേർന്ന് ഗ്രഹണയോഗം ഉണ്ടാക്കും. ഏപ്രിലിൽ ഈ യോഗങ്ങൾ രൂപപ്പെടുന്നതിനാൽ ചില രാശിക്കാർക്ക് ബുദ്ധിമുട്ടുള്ള സമയമായിരിക്കും.  അത് ഏതൊക്കെ രാശികളെന്ന് അറിയാം...

Also Read: വ്യാഴത്തിന്റെ ഉദയം ഈ 4 രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ! 

ചിങ്ങം (Leo):  ജ്യോതിഷ പ്രകാരം ചിങ്ങം രാശിക്കാർക്ക് ഏപ്രിൽ മാസത്തിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ജോലി സ്ഥലത്തും ചില പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. ഈ സമയത്ത് നിങ്ങളുടെ എതിരാളി നിങ്ങളെ മുതലെടുക്കും. സാമ്പത്തിക സ്ഥിതി ദുർബലമായിരിക്കും. ആവശ്യമില്ലാത്ത ചെലവുകൾ നിയന്ത്രിക്കുക. ബിസിനസ്സിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഇത്തരം സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങൾ ഒഴിവാക്കുക.

വൃശ്ചികം (Scorpio): ഈ രാശിക്കാർക്ക് ഏപ്രിലിൽ സമ്മിശ്രഫലങ്ങൾ ലഭിക്കും. ഔദ്യോഗിക ജീവിതത്തിൽ ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.  ഇതിലൂടെ ഏതെങ്കിലും വിവാദത്തിൽ ചെന്ന് പെടാതെ സൂക്ഷിക്കുക.  പണമിടപാടുകൾ ഒഴിവാക്കുക അല്ലെങ്കിൽ  നിങ്ങൾക്ക് നഷ്ടം സഹിക്കേണ്ടി വന്നേക്കാം. ദാമ്പത്യ ജീവിതത്തിലും ചില പ്രശ്നങ്ങൾ ഉണ്ടാകാം.

Also Read: 7th Pay Commission: ഡിഎ വർദ്ധനവിന് ശേഷം കേന്ദ്ര ജീവനക്കാർക്ക് മറ്റൊരു സന്തോഷവാർത്ത, അടിസ്ഥാന ശമ്പളവും വർദ്ധിച്ചേക്കും

തുലാം (Libra):  സൂര്യന്റെയും രാഹുവിന്റെയും സംയോഗം തുലാം രാശിക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തരക്കാർ ആരോഗ്യ കാര്യത്തിൽ അൽപം ജാഗ്രത പുലർത്തേണ്ടതുണ്ട്. കുടുംബാംഗങ്ങളുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. അതോടൊപ്പം ദാമ്പത്യ ജീവിതത്തിലും കലഹങ്ങൾ ഉണ്ടാകാൻ സാധ്യത അതുകൊണ്ട് ജാഗ്രത പാലിക്കുക. 

ധനു (sagittarius): ദീർഘനാളായി ജോലി അന്വേഷിക്കുന്നവർക്ക് ഏപ്രിലിലും കാത്തിരിക്കേണ്ടി വന്നേക്കാം. ഈ രാശിക്കാർക്ക് ഈ യോഗം ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആളുകൾക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. വ്യക്തികൾക്ക്  കുടുംബവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ നേരിടേണ്ടി വന്നേക്കാം. വരുമാന മാർഗങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകും ശ്രദ്ധിക്കുക. 
 
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News