കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു; www.cee.kerala.gov.in വഴി ഫലം അറിയാം

കേരള എൻജിനീയറിങ്/ആർക്കിടെക്ചർ പ്രവേശ പരീക്ഷയുടെ റാങ്ക്പട്ടിക  വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു പ്രഖ്യാപിച്ചു. 

Last Updated : Jun 20, 2016, 01:48 PM IST
കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു; www.cee.kerala.gov.in വഴി ഫലം അറിയാം

തിരുവനന്തപുരം: കേരള എൻജിനീയറിങ്/ആർക്കിടെക്ചർ പ്രവേശ പരീക്ഷയുടെ റാങ്ക്പട്ടിക  വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറ സ്വദേശി റാം ഗണേശിനാണ് ഒന്നാം റാങ്ക്. ആനന്ദിനാണ് രണ്ടാം റാങ്ക്. അശ്വിന്‍ എസ്.നായര്‍ക്ക് മൂന്നാം റാങ്ക്. 

ആർക്കിടെക്ചർ വിഭാഗത്തിൽ  ഒന്നാം റാങ്ക് നേടിയത് കോഴിക്കോട് സ്വദേശി നമിത നികേഷ് . രണ്ടാം റാങ്ക് കോഴിക്കോട് സ്വദേശിയായ നിഷാന്ത് കൃഷ്ണക്കാണ്. എസ്.സി എസ്.ടി വിഭാഗത്തിൽ ഷിബൂസ് പി. മലപ്പുറം ഒന്നാം റാങ്ക് നേടി. ഫലം  www.cee.kerala.gov.in ൽ ലഭിക്കും.

യോഗ്യത നേടിയ 78, 000 വിദ്യാർഥികളോട് യോഗ്യതാപരീക്ഷയിലെ (പ്ലസ്​ ടു/ തത്തുല്യപരീക്ഷകൾ) മാർക്കുകൾ പ്രവേശപരീക്ഷാകമീഷണർക്ക് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. യോഗ്യതാപരീക്ഷയിൽ മാത്തമാറ്റിക്സ്​, കെമിസ്​ട്രി, ഫിസിക്സ്​ എന്നിവയിൽ നേടിയ മാർക്ക് കൂടി പരിഗണിച്ച് സമീകരണപ്രക്രിയക്ക് ശേഷം തയാറാക്കിയ റാങ്ക്പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 

Trending News