മാസ്ക് വീണ്ടും നിർബന്ധമാക്കാൻ സർക്കാർ; ഓർഡിനൻസ് ​ഗവർണർക്ക് അയയ്ക്കും

ഓർഡിനൻസ് നിലവിലില്ലാത്തതിനാൽ ഇക്കാര്യത്തിൽ പോലീസ് പരിശോധന കാര്യമായി നടക്കുന്നില്ല.

Written by - Zee Malayalam News Desk | Last Updated : Sep 23, 2022, 07:28 AM IST
  • കേരള പൊതുജനാരോഗ്യ ഓർഡിനൻസ് വീണ്ടും ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്.
  • ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിനായി അയയ്ക്കും.
  • കോവിഡ് പ്രതിരോധത്തിനായി മാസ്ക് ധരിക്കണമെന്ന് നിർദേശമുണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ പോലും ജനങ്ങൾ മാസ്ക് ഉപയോ​ഗിക്കാറില്ല.
മാസ്ക് വീണ്ടും നിർബന്ധമാക്കാൻ സർക്കാർ; ഓർഡിനൻസ് ​ഗവർണർക്ക് അയയ്ക്കും

തിരുവനന്തപുരം: ജനങ്ങൾ മാസ്ക് ധരിക്കാത്ത സാഹചര്യത്തിൽ വീണ്ടും ഓർഡിനൻസ് ഇറക്കാൻ സർക്കാർ. മാസ്‌ക് പരിശോധനയ്ക്ക് നിയമ പ്രാബല്യം നൽകുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അടങ്ങുന്ന കേരള പൊതുജനാരോഗ്യ ഓർഡിനൻസ് വീണ്ടും ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്. ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിനായി അയയ്ക്കും. കോവിഡ് പ്രതിരോധത്തിനായി മാസ്ക് ധരിക്കണമെന്ന് നിർദേശമുപണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ പോലും ജനങ്ങൾ മാസ്ക് ഉപയോ​ഗിക്കാറില്ല. ഈ സാഹചര്യത്തിലാണ് ഓർഡിനൻസ് വീണ്ടും അടിയന്തരമായി ഇറക്കാൻ സർക്കാർ ഒരുങ്ങുന്നത്. 

ഓർഡിനൻസ് നിലവിലില്ലാത്തതിനാൽ ഇക്കാര്യത്തിൽ പോലീസ് പരിശോധന കാര്യമായി നടക്കുന്നില്ല. ഓർഡിനൻസിന് പകരമുള്ള ബിൽ കഴിഞ്ഞ ഒക്ടോബറിൽ നിയമസഭയിൽ അവതരിപ്പിക്കുകയും സിലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തിരുന്നു. പൊതുജനാഭിപ്രായം തേടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി സിലക്ട് കമ്മിറ്റി കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ ഫലത്തിൽ സംസ്ഥാനത്ത് പൊതുജനാരോഗ്യ നിയമം ഇല്ലാത്ത സ്ഥിതിയാണ്. 

ലഹരിവസ്തുക്കൾ കണ്ടെത്താൻ അതിര്‍ത്തികളില്‍ റെയിഡ് നടത്തും; സ്‌കൂള്‍, കോളേജ് ബസ് സ്റ്റോപ്പുകളില്‍ പട്രോളിംഗ് ശക്തമാക്കും

തിരുവനന്തപുരം : ലഹരിവസ്തുക്കൾ കണ്ടെത്താൻ സംസ്ഥാന അതിര്‍ത്തികളില്‍ റെയിഡും സ്‌കൂള്‍, കോളേജ് ബസ് സ്റ്റോപ്പുകളില്‍ പട്രോളിംഗും ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി അദ്ധ്യക്ഷനായി ലഹരിവിരുദ്ധ പ്രചരണത്തിന് രൂപീകരിച്ച സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം. അതിര്‍ത്തികളില്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ് എന്നിവര്‍ ചേര്‍ന്ന് റെയിഡ് നടത്തും.ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 2ന് സംസ്ഥാനത്തുടനീളം നടത്തും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ക്യാമ്പയിന്റെ ഗൗരവം ഉള്‍ക്കൊണ്ട് മുഴുവന്‍ ജനവിഭാഗങ്ങളും മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Also Read: അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തി; നടൻ ശ്രീനാഥ് ഭാസിക്കെതിരെ പരാതി

 

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രത്തിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും. ഉദ്ഘാടന പ്രസംഗം കേള്‍പ്പിക്കാനുള്ള സംവിധാനം ഓരോ കേന്ദ്രത്തിലും തയ്യാറാക്കണം. അതത് പ്രദേശത്തെ ജനപ്രതിനിധികള്‍, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികള്‍, കലാകായിക പ്രതിഭകള്‍ തുടങ്ങി പരമാവധിപേരുടെ പങ്കാളിത്തം ഉറപ്പാക്കണം. വിദ്യാലയങ്ങള്‍ക്ക് അവധിയാണെങ്കിലും പരിപാടി നടത്തുന്നതിനുള്ള നടപടിയുണ്ടാവണം. ഉദ്ഘാടന പരിപാടിയുടെ പ്രചരണം വ്യാപകമായി നടത്തണം. തദ്ദേശ സ്ഥാപനതല/വാര്‍ഡ്തല/വിദ്യാലയസമതികള്‍ മുന്‍കൈയെടുത്ത് പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കണം. 

ഒക്ടോബര്‍ 3ന് വിദ്യാലയങ്ങളിലും കലാലയങ്ങളിലും ക്ലാസ്സ് മുറികളില്‍ ലഹരിവിരുദ്ധ ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ പ്രസംഗം അന്ന് ക്ലാസ്സ് മുറികളില്‍ കേള്‍പ്പിക്കണം. അതിന് സംവിധാനമില്ലാത്ത സ്‌കൂളുകളില്‍ ഒരുമിച്ചുള്ള അസംബ്ലിയോ മറ്റോ സംഘടിപ്പിച്ച് പ്രസംഗം പ്രക്ഷേപണം ചെയ്യണം. ഒക്ടോബര്‍ 6, 7 തീയതികളില്‍ എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ/ എം.പി.ടി.എ/ വികസന സമിതി നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. ഒക്ടോബര്‍ 8 മുതല്‍ 12 വരെ വ്യത്യസ്ത കൂട്ടായ്മകളുടെ നേതൃത്വത്തില്‍ സംവാദവും പ്രതിജ്ഞയെടുക്കലും സംഘടിപ്പിക്കും. ലൈബ്രറികള്‍, ഹോസ്റ്റലുകള്‍, ക്ലബ്ബുകള്‍, അയല്‍ക്കൂട്ടങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍ തുടങ്ങിയ ഇടങ്ങളിലാണ് സംവാദവും പ്രതിജ്ഞയും നടത്തുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News