റെക്കോർഡ് വിൽപ്പനയുമായി ഓണം ബമ്പർ ലോട്ടറി; വിറ്റഴിഞ്ഞത് 10.5 ലക്ഷം ടിക്കറ്റുകൾ

Kerala Lottery Thiruvonam Bumper 2022: തുടക്കത്തിൽ തന്നെ റെക്കോർഡ് കളക്‌ഷൻ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാ‍നാണ് ഭാഗ്യക്കുറി വകുപ്പിന്റെ ഇപ്പോഴത്തെ തീരുമാനം. കഴിഞ്ഞ വർഷം വിറ്റത് 54 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണ്.  

Written by - Zee Malayalam News Desk | Last Updated : Jul 25, 2022, 09:11 AM IST
  • ഓണം ബംപർ ലോട്ടറി ടിക്കറ്റിന് റിക്കോർഡ് വിൽപ്പന
  • ഒരാഴ്ചയ്ക്കുള്ളിൽ വിറ്റഴിഞ്ഞത് പത്തര ലക്ഷം ടിക്കറ്റുകളാണ്
  • ഫ്ലൂറസന്റ് മഷിയിൽ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റു കൂടിയാണ് ഇത്തവണത്തെ ഓണം ബംപർ ടിക്കറ്റ്
റെക്കോർഡ് വിൽപ്പനയുമായി ഓണം ബമ്പർ ലോട്ടറി; വിറ്റഴിഞ്ഞത് 10.5 ലക്ഷം ടിക്കറ്റുകൾ

തിരുവനന്തപുരം: Kerala Lottery Thiruvonam Bumper 2022: 25 കോടി രൂപ ഒന്നാം സമ്മാനത്തുകയായുള്ള ഓണം ബംപർ ലോട്ടറി ടിക്കറ്റിന് റിക്കോർഡ് വിൽപ്പന. ഒരാഴ്ചയ്ക്കുള്ളിൽ വിറ്റഴിഞ്ഞത് പത്തര ലക്ഷം ടിക്കറ്റുകളാണ്. ടിക്കറ്റ് വിറ്റു തുടങ്ങിയത് കഴിഞ്ഞ തിങ്കളാഴ്ചയാണ്.  തുടക്കത്തിൽ തന്നെ റെക്കോർഡ് കളക്‌ഷൻ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാ‍നാണ് ഭാഗ്യക്കുറി വകുപ്പിന്റെ ഇപ്പോഴത്തെ തീരുമാനം. കഴിഞ്ഞ വർഷം വിറ്റത് 54 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണ്.  

Also Read: Thiruvonam Bumper 2022 : ഇതാ ശരിക്കും 'ബംപർ'... ഓണ(25)കോടി! റെക്കോർഡ് സമ്മാനത്തുകയുമായി കേരള ലോട്ടറി

ഫ്ലൂറസന്റ് മഷിയിൽ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റു കൂടിയാണ് ഇത്തവണത്തെ ഓണം ബംപർ ടിക്കറ്റ് എന്ന പ്രത്യേകത കൂടിയുണ്ട്. 10 സീരീസുക‍ളിലാണ് ടിക്കറ്റുകൾ. 5 കോടി രൂപയാണ് രണ്ടാം സമ്മാനം.  മൂന്നാം സമ്മാനം 10 പേർക്ക് ഒരു കോടി രൂപ വീതമാണ്. 

Also Read: Vivah Rekha: ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യമറിയാം നിങ്ങളുടെ കൈപ്പത്തിയിൽ നിന്നും!

നറുക്കെടുപ്പ് സെപ്റ്റംബർ 18ന് ആണ് നടക്കുന്നത്.  ടിക്കറ്റിന്റെ വില 500 രൂപയാണ്. ഓണം ബംപർ നറുക്കെടുപ്പിലൂടെ 40 കോടി രൂപ വരുമാനമാക്കുക എന്നതാണ് സർക്കാർ ലക്‌ഷ്യം. ഇത്തവണ ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ റെക്കോർഡ് സമ്മാന‍ത്തുകയാണ് നൽകുന്നത്. തിരുവോണം ബംപർ 2022 ന്റെ സമ്മാനതുകയും ടിക്കറ്റിന്റെ വിലയും വർധിപ്പിക്കാൻ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ശുപാർശയെ തുടർന്നാണ് സർക്കാർ ഈ തീരുമാനത്തിലെത്തിയത്.  കഴിഞ്ഞ വർഷത്തെക്കാൾ നൂറ് ശതമാനത്തിൽ അധികം സമ്മാനതുകയും 70 ശതമാനത്തോളം ടിക്കറ്റിന്റെ വില വർധിപ്പിക്കാനുമായിരുന്നു ലോട്ടറി വകുപ്പ് സർക്കാരിന് ശുപാർശ നൽകിയത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News