വിദ്യാലയങ്ങളില്‍ സമരവും സത്യഗ്രഹവും വേണ്ട; ഹൈക്കോടതി

സമരവും സത്യഗ്രഹവും വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ നടത്തേണ്ട ആവശ്യമില്ലെന്നും വിദ്യാലയങ്ങളില്‍ രാഷ്ട്രീയം അനുവദിക്കാന്‍ സാധിക്കില്ലെന്നും കേരള ഹൈക്കോതി പറഞ്ഞു. ഇത്തരത്തിലുള്ള സമരങ്ങള്‍ നിയമവിരുദ്ധം തന്നെയാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് എന്‍പി സിംഗിന്‍റെ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല വിധിയില്‍ പറയുന്നു.

Last Updated : Oct 13, 2017, 04:13 PM IST
വിദ്യാലയങ്ങളില്‍ സമരവും സത്യഗ്രഹവും വേണ്ട; ഹൈക്കോടതി

കൊച്ചി: സമരവും സത്യഗ്രഹവും വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ നടത്തേണ്ട ആവശ്യമില്ലെന്നും വിദ്യാലയങ്ങളില്‍ രാഷ്ട്രീയം അനുവദിക്കാന്‍ സാധിക്കില്ലെന്നും കേരള ഹൈക്കോതി പറഞ്ഞു. ഇത്തരത്തിലുള്ള സമരങ്ങള്‍ നിയമവിരുദ്ധം തന്നെയാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് എന്‍പി സിംഗിന്‍റെ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല വിധിയില്‍ പറയുന്നു.

എസ്എഫ്ഐ സമരവുമായി ബന്ധപ്പെട്ട് പൊന്നാനി എംഇഎസ് കോളേജ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാലവിധി. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ടെന്‍റ് കെട്ടിയും, പട്ടിണികിടന്നുമുള്ള സമരം നടന്നാല്‍ അതില്‍ ആവശ്യമെങ്കില്‍ പോലീസിന് ഇടപെടാം എന്നും കോടതി പറയുന്നു. ടെന്‍റ് കെട്ടിയും മറ്റും നടത്തുന്ന സമരങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ലയെന്നും വിദ്യാര്‍ത്ഥികള്‍ പഠിക്കാനാണ് കോളേജില്‍ വരുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് നിയമപരമായി നേരിടാം. അല്ലാതെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് കോളേജില്‍ വരേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കണം. ജനാധിപത്യ സമൂഹത്തില്‍ ഇത്തരം സമരങ്ങള്‍ക്ക് യാതോരു പങ്കുമില്ല, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്ന് കോടതി വിധിയില്‍ പറയുന്നു.

Trending News