Chief Minister Pinarayi Vijayan Press Meet Live : സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യു, TPR 7ന് മുകളിലുള്ള സ്ഥലങ്ങളിൽ ലോക്ഡൗ​ണ്‍ [LIVE]

Sat, 28 Aug 2021-6:48 pm,

Pinarayi Vijaayan Press Meet ജൂലൈ അവസമാനമായിരുന്നു ഏറ്റവും ഒടുവിലായി നടത്തിയത്.

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്ത സമ്മേളനം ആരംഭിച്ചു. 36 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി സംസ്ഥാനത്തെ കോവിഡ് സ്ഥിതിയെ കുറിച്ച് ജനങ്ങളോട് സംസാരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂര്‍ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസര്‍ഗോഡ് 521 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,466 ആയി.


 

Latest Updates

  • മറ്റ് സംസ്ഥാനങ്ങളിലെ മോശം അവസ്ഥകൾ കേരളത്തിലില്ലെന്നും പിണറായി

  • ആസൂത്രിത ദുഷ്പ്രചാരണങ്ങളിൽ പ്രതിരക്കാനില്ലെന്ന് മുഖ്യമന്ത്രി

  • വിദഗ്ധന്മാരുടെ യോഗം സെപ്റ്റംബർ 1

    COMMERCIAL BREAK
    SCROLL TO CONTINUE READING

    തദ്ദേശസ്ഥാപന പ്രസിഡൻറ്റ് സെക്രട്ടറി യോഗം സെപ്റ്റംബർ- 3. ഐടിഎ  പരീക്ഷ എഴുതുന്നവർക്ക് പ്രാക്ടിക്കൽ ക്ലാസിന് ഇളവ്

    വാക്സിനെടുക്കാത്തവർ പുറത്തിറങ്ങുന്നത് അടിയന്തര ഘട്ടങ്ങളിൽ മാത്രമെന്ന് ഉറപ്പാക്കും. ഇതിനായി റസിഡൻസ് അസോസിയേഷനുകളോടെ യോഗം വിളിക്കും

  • വാക്സിനെടുക്കാത്തവർ പുറത്തിറങ്ങുന്നത് അടിയന്തര ഘട്ടങ്ങളിൽ മാത്രമെന്ന് ഉറപ്പാക്കും ഇതിനായി റസിഡൻസ് അസോസിയേഷനുകളോടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി

  • WIPR 7 ന് മുകളിലുള്ള സ്ഥലങ്ങളിൽ ലോക് ഡൗൺ എർപ്പെടുത്തും

  • തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് വീണ്ടും രാത്രി കർഫ്യൂ. രാത്രി 10 മുതൽ രാവിലെ 6 വരെയാണ് നിയന്ത്രണം

  • വാക്സിൻ സ്വീകരിക്കാൻ വിമുഖത തുടരുന്നു. 9 ലക്ഷം പേർ വാക്സിൻ എടുക്കാൻ തയ്യാറായില്ല. അശാസ്ത്രീയമായ പ്രചാരണങ്ങളും നടക്കുന്നു. പ്രായമുള്ളവരിൽ വാക്സിൻ പാർശ്വഭലങ്ങൾ കുറവ് മരണപ്പെട്ടവരിൽ കൂടുതലും വാക്സിൻ എടുക്കാത്തവർ. വാക്സിനെടുത്തിട്ടും മരിച്ചത് 2ൽ അധികം അനുബന്ധ രോഗങ്ങൾ ഉള്ളവർ .

  • ദിവസം 5 ലക്ഷം വരെ ഡോസ് വാക്സിൻ  വിതരണം  ചെയ്യുന്നു. വാക്സിൻ വിതരണത്തിലും കേരളം മുന്നിൽ കേരളത്തിലെ മരണ നിരക്ക് ദേശീയ ശരാശരിയിലും താഴെ
    സിറോ സർവയലൻസ് സർവേ പ്രകാരം രോഗം വന്നത് 44.4% ജനങ്ങൾക്ക്

  • ഇന്ത്യയിൽ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനവും ഗ്രാമനഗരവ്യത്യാസം ഏറ്റവും കുറഞ്ഞ സംസ്ഥാനവും കൂടുതൽ വയോജനങ്ങൾ ഉള്ള സംസ്ഥാനവും കേരളമാണ്. ഹൃദ്രോഗികളും പ്രമേഹരോഗികളും ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. ഇങ്ങനെ മരണനിരക്ക് കൂടാൻ എല്ലാ സാഹചര്യവും ഉണ്ടായിട്ടും അതിനെ നിയന്ത്രിക്കാന സാധിച്ചത് പ്രതിരോധ സംവിധാനത്തിൻ്റെ ഗുണം കൊണ്ട് മാത്രമാണ്.

     

  • മരണം പരമാവധി കുറയ്ക്കാനാണ് ശ്രമം. രാജ്യത്തേറ്റവും നന്നായി കൊവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നത് കേരളമാണ്. 0.51 ശതമാനമാണ് കേരളത്തിലെ കൊവിഡ് മരണനിരക്ക്. ദേശീയശരാശരി ഇതിൻ്റെ മൂന്നിരട്ടിയാണ്. 

  • ദേശീയനിരക്കുമായി താരത്മ്യം ചെയ്താൽ കേരളത്തിലെ മരണനിരക്ക് വളരെ കുറവാണ്. ശക്തമായ പൊതുജനാരോഗ്യസംവിധാനമുള്ളതിനാൽ കേസ് കൂടിയാലും കേരളത്തിന് നേരിടാനാവും. കേരളത്തിൽ വലിയൊരു വിഭാഗം ഇനിയും രോഗബാധിതരായിട്ടില്ല എന്നതും ആരോഗ്യവിദഗ്ദ്ധർ ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

  • സംസ്ഥാനത്ത് 2.78 കോടി പേർക്ക് വാക്സിൻ നൽകി

  • കേരളത്തിന്റെ കോവിഡ് പ്രതിരോധം വിജയമാണ് അഭിപ്രായം പ്രകടിപ്പിച്ച വിദഗ്ധരെ ഉന്നയിച്ച് മുഖ്യമന്ത്രി

  • മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനം

  • മൂന്നാം തരംഗത്തിന് സജ്ജമാകണം, അതിനായി വാക്സിനേഷൻ ധൃത വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി

  • സാമൂഹിക പ്രതിരോധ ശേഷി വൈകില്ലെന്ന് മുഖ്യമന്ത്രി

  • പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

     

  • കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,466 ആയി.

  • ഓണക്കാലത്തിന് ശേഷം രോഗവ്യാപനത്തിന്റെ തോതും മരണനിരക്കും കൂടി. മരിക്കുന്നവരിൽ ഭൂരിഭാഗവ്യം പ്രായാധിക്യവും അനുബന്ധ രോഗങ്ങളും ഉള്ളവർ .
    മൂന്നാം തരംഗത്തെ നേരിടാൻ സജ്ജമാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി

  • ജില്ല അടിസ്ഥാനത്തിലുള്ള കണക്ക് -  തൃശൂര്‍ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂര്‍ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസര്‍ഗോഡ് 521 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

  • ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    COMMERCIAL BREAK
    SCROLL TO CONTINUE READING

    21,468 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,04,896; ആകെ രോഗമുക്തി നേടിയവര്‍ 37,51,666

    കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകള്‍ പരിശോധിച്ചു

    ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 353 വാര്‍ഡുകള്‍

  • മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്തസമ്മേളനം ആരംഭിച്ചു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link