Munambam Waqf Issue: മുനമ്പം ഭൂമിപ്രശ്നം: ഉടമസ്ഥാവകാശം സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തണം, ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച് സ‍ർക്കാ‍‍ർ വിജ്ഞാപനം

Munambam Waqf Issue: ജുഡീഷ്യല്‍ കമ്മിഷനുമായി സഹകരിക്കുമെന്ന് മുനമ്പം സംരക്ഷണസമിതി അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Nov 28, 2024, 04:37 PM IST
  • മുനമ്പം വഖഫ് പ്രശ്നത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ച് സർക്കാർ
  • മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം
  • സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യണമെന്നും വിജ്ഞാപനത്തിൽ പറയുന്നു
Munambam Waqf Issue: മുനമ്പം ഭൂമിപ്രശ്നം: ഉടമസ്ഥാവകാശം സംബന്ധിച്ച്  ശാശ്വത പരിഹാരം കണ്ടെത്തണം, ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച് സ‍ർക്കാ‍‍ർ വിജ്ഞാപനം

മുനമ്പം ജുഡീഷ്യൽ കമ്മിഷനെ നിയോ​ഗിച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങി. ഭൂമിയുടെ നിലവിലെ സ്വഭാവം, സ്ഥിതി, വ്യാപ്തി എന്നിവ കമ്മിഷൻ കണ്ടെത്തണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

ഭൂമിയിലെ താമസക്കാരും വഖഫ് ബോർഡും തമ്മിൽ നിലനിൽക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്  ശാശ്വത പരിഹാരം കണ്ടെത്തി, സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യണമെന്നും വിജ്ഞാപനത്തിൽ  വ്യക്തമാക്കിയിട്ടുണ്ട്.

റിട്ട. ഹൈക്കോടതി ജഡ്ജി സി.എൻ രാമചന്ദ്രൻ നായരെയാണ് ജുഡീഷ്യൽ കമ്മിഷനായി നിയോ​ഗിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജുഡീഷ്യല്‍ കമ്മിഷനുമായി സഹകരിക്കുമെന്ന് മുനമ്പം സംരക്ഷണസമിതി അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News