Kerala Assembly Election 2021 Live : യുഡിഎഫിൽ വനിതകളുടെ രാജി തുടർക്കഥയാകുന്നു, കെപിസിസി വൈസ് പ്രസിഡന്റ് റോസക്കുട്ടി രാജിവെച്ചു

Mon, 22 Mar 2021-3:02 pm,

കോൺഗ്രസ് സ്ത്രീകളോട് വിവേചനം കാണിക്കുന്നുയെന്നാരോപിച്ചാണ് റോസക്കുട്ടി രാജിവെച്ചത്.

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനർഥി പ്രഖ്യാപനത്തിന് ശേഷമുള്ള കോൺഗ്രസിലെ പൊട്ടിത്തെറി വ്യാപകമാകുന്നു. സ്ഥാനർഥി പ്രഖ്യാപനം ഉണ്ടായ സമയത്ത് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതിന് പിന്നാലെ നിരവധി വനിതാ നേതാക്കളും മുന്നോട്ട് വന്നു. അതിനിടെയാണ് ഇന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ റോസക്കൂട്ടി കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നത്. ഇതോടെ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം കോൺഗ്രസ് വിടുന്ന മൂന്നാമത്തെ നേതാവായി റോസക്കുട്ടി.

Latest Updates

  • കെ സി റോസക്കുട്ടി സിപിഎമ്മിൽ ചേർന്നു

  • തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപിക്ക് സ്ഥാനാർഥികളില്ല. തെരഞ്ഞെടുപ്പ കമ്മീഷന്റെ വാദം കോടതി അംഗീകരിച്ചു. 

  • എലത്തൂരിൽ മാണി സി കാപ്പന്റെ എൻസികെ തന്നെ മത്സരിക്കും. കോൺ​ഗ്രസ് വിമത സ്ഥാനാ‍‍ർഥി പത്രിക പിൻവലിക്കും

  • സുൽത്താൻ ബത്തേരി മുൻ എംഎൽഎയും സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയുമായിരുന്നു

  • കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കൂട്ടി രാജിവെച്ചു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link