ഹിന്ദുമത വിശ്വാസം അനുസരിച്ച്, ആഴ്ചയിലെ ഏഴ് ദിവസവും ഓരോ ദൈവങ്ങളെ ആരാധിക്കുന്നതിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നു.
തിങ്കളാഴ്ച ശിവഭഗവാനെ ആരാധിക്കുന്നത് ഭക്തർക്ക് ശാന്തിയും സമാധാനവും സമ്പത്തും ലഭിക്കാൻ ഇടയാക്കുന്നു. തിങ്കളാഴ്ച ശിവനെ ആരാധിക്കുന്നത് വഴി, ഭക്തർക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിക്കുമെന്ന് അറിയാം.
തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ ദർശനം നടത്തി പൂജാവിധികളോടെ ശിവലിംഗത്തിൽ ജലം അർപ്പിച്ചാൽ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും മാറുമെന്നാണ് വിശ്വാസം.
എല്ലാ തിങ്കളാഴ്ചകളിലും രാവിലെ ബ്രാഹ്മ മുഹൂർത്തത്തിൽ ക്ഷേത്രത്തിൽ പോയി ശിവലിംഗത്തിൽ പാൽ, ഗംഗാജലം, പച്ചരി, വെള്ള ചന്ദനത്തിരി എന്നിവ സമർപ്പിക്കുക. ഇത് ജീവിതത്തിൽ പോസിറ്റീവ് എനർജി കൊണ്ടുവരും.
ചെമ്പ് പാത്രത്തിൽ പഞ്ചാമൃതം കലർത്തി ശിവലിംഗത്തിൽ അഭിഷേകം ചെയ്യുന്നത് ബിസിനസിൽ ഉയർച്ചയുണ്ടാകാൻ സഹായിക്കും. അഭിഷേകം ചെയ്യുന്ന ജലം അൽപ്പം സൂക്ഷിച്ച് വയ്ക്കുക. ഇത് നിങ്ങളുടെ ഓഫീസിൽ തളിക്കുന്നത് കരിയറിൽ ഉയർച്ചയുണ്ടാകാൻ സഹായിക്കും.
പൂജകൾ നടത്തി ശിവാഷ്ടകമോ ശിവ ചാലിസയോ ചൊല്ലുന്നത് ഭഗവാന്റെ അനുഗ്രഹം ലഭിക്കാനിടയാക്കും. ജാതകത്തിൽ ചന്ദ്രന്റെ സ്ഥാനം ബലഹീനമായിരിക്കുന്നവർ ശിവ ഭഗവാന് പൂജ ചെയ്യുകയും ശിവലിംഗത്തെ ആരാധിക്കുകയും ചെയ്യണം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)