Kerala Bypoll Results 2024 Live Updates: പ്രിയങ്കയെ ചേർത്തുപിടിച്ച് വയനാട്; പാലക്കാട് രാഹുലിനൊപ്പം, ചേലക്കര നിലനിർത്തി എൽഡിഎഫ്

Sat, 23 Nov 2024-3:07 pm,

Kerala Bypoll Results 2024 Live Updates: റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് സ്വന്തമാക്കിയത്.

Palakkad, Chelakkara, Wayanad Bypoll Results 2024:  പാലക്കാട്ടെയും ചേലക്കരയിലെയും ഫലങ്ങൽ വന്നു കഴിഞ്ഞു. വയനാട് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. രാവിലെ 8 മണിക്ക് വോട്ടെണ്ണി തുടങ്ങി. 


കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അതോറിറ്റി ലെറ്റര്‍ ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ.


 

 

Latest Updates

  • Chelakkara Byelection Results 2024 Live Updates: ചേലക്കരയിൽ ജനകീയ പിന്തുണ

    ചേലക്കരയിൽ ജനകീയ പിന്തുണ കിട്ടിയെന്ന് പിവി അൻവർ. പിണറായിസത്തിന് എതിരെയുള്ള വോട്ടാണ് കിട്ടിയത്. സിഎം ഓഫീസിനെതിരെ പറഞ്ഞ കാര്യങ്ങൾ ശരിവയ്ക്കുന്ന ഫലം. 

  • Palakkad Byelection Results 2024 Live Updates: പാലക്കാട് വൻ മുന്നേറ്റം: കെ മുരളീധരൻ 

    പാലക്കാട് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. എൽഡിഫ് പരസ്യം എൽഡിഎഫിനെ സ്നേഹിക്കുന്നവരെ പോലും ശത്രുക്കളാക്കിയെന്നും മുരളീധരൻ കുറ്റപ്പെടുത്തി. 

  • Wayanad Byelection Results 2024 Live Updates: വയനാട് ലീഡ് നില 

    COMMERCIAL BREAK
    SCROLL TO CONTINUE READING

    പ്രിയങ്ക ഗാന്ധി  578526 (INC)     (lead 382975)

    സത്യൻ മൊകേരി (CPI)195551

    നവ്യ ഹരിദാസ് (BJP)104947

  • Wayanad Byelection Results 2024 Live Updates: വയനാട്ടിൽ വോട്ടെണ്ണൽ തുടരുന്നു

    വയനാട് ലോക്സഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ തുടരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രിയങ്ക ഗാന്ധി  525763 വോട്ട് നേടി. 347285 വോട്ടാണ് ലീഡ്. സിപിഐ സ്ഥാനാർത്ഥി സത്യൻ മൊകേരിക്ക് 178478 വോട്ട് മാത്രമേ നേടാനായുള്ളൂ. എങ്കിലും കെട്ടിവച്ച കാശ് നഷ്ടപ്പെടില്ല. നവ്യ ഹരിദാസ് (ബിജെപി) 97184 വോട്ട് നേടി.

  • Chelakkara Byelection Results 2024 Live Updates: ചേലക്കര ചെങ്കരയായി; വിജയം പ്രദീപിന് 

    ഇവിഎം കൗണ്ടിംഗ് 13 റൗണ്ട് പൂർത്തിയായപ്പോൾ ചേലക്കരയിൽ സിപിഎം സ്ഥാനാർത്ഥി പ്രദീപ് വിജയിച്ചു. 64259  വോട്ടാണ് ചേലക്കരയിൽ പ്രദീപ് നേടിയത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് 33354 വോട്ട് മാത്രമാണ് നേടാനായത്. ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ 9000 ത്തോളം വോട്ട് വർധിപ്പിച്ച് 33354 വോട്ട് നേടി. ഡിഎംകെ സ്ഥാനാർത്ഥി 3909 വോട്ട് മാത്രമാണ് നേടിയത്

  • Palakkad Byelection Results 2024 Latest Updates: പാലക്കാട് രാഹുലിന് സ്വന്തം 

    പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു.  13ാം റൗണ്ട് വോട്ടെണ്ണി തീർന്നപ്പോൾ ലീഡ് 20000 കടന്നു. 

  • Palakkad Byelection Results 2024 Live Updates: പാലക്കാട് 11ാം റൗണ്ടിൽ ലീഡ് സരിന് 

    പാലക്കാട് 11ാം റൗണ്ട് വോട്ടെണ്ണിയപ്പോൾ ലീഡ് പിടിച്ച് ഇടത് സ്ഥാനാർത്ഥിയായ പി സരിൻ. 

  • രാഹുൽ മാങ്കൂട്ടത്തിലിന്റെ ലീഡ് നില കുത്തനെ ഉയരുന്നു 
     
    പാലക്കാട് പിരായിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോൾ ലീഡ് കുത്തനെ ഉയർത്തി രാഹുൽ മാങ്കൂട്ടത്തിൽ. ഒൻപതാം റൗണ്ട് പിന്നിടുമ്പോൾ 10291 വോട്ടിനാണ് രാഹുൽ ലീഡ് ചെയ്യുന്നത്
  • Wayanad Byelection Results 2024 Live Updates: രാഹുൽ ഗാന്ധിയേക്കാൾ ലീഡ് പ്രിയങ്കയ്ക്ക് 

    ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുൽ ഗാന്ധിക്ക് കിട്ടിയതിനേക്കാൾ വോട്ട് ലഭിച്ചിരിക്കുകയാണ്. സത്യൻ മൊകേരിക്കു ഓരോ റൗണ്ടിലും ശരാശരി 3000 വോട്ടു കുറഞ്ഞു. നവ്യ ഹരിദാസിന് ഓരോ റൗണ്ടിലും ശരാശരി 2000 വോട്ടും കുറഞ്ഞിട്ടുണ്ട്.

  • Wayanad Byelection Results 2024 Latest Updates: വയനാട് ലീഡ് നില 

    COMMERCIAL BREAK
    SCROLL TO CONTINUE READING

    പ്രിയങ്ക ഗാന്ധി 337064(INC)     (lead 221374)

    സത്യൻ മൊകേരി (CPI)115690

    നവ്യ ഹരിദാസ് (BJP)63638

  • Chelakkara Byelection Results 2024 Live Updates: ചേലക്കരയിൽ ഇവിഎം കൗണ്ടിങ് ആറാം റൗണ്ട് പൂർത്തിയായപ്പോൾ ലീഡ് നില

    COMMERCIAL BREAK
    SCROLL TO CONTINUE READING

    യു.ആര്‍. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം) - 32528

    കെ. ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര) - 13590

    രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ) - 23511

    കെ.ബി ലിന്‍ഡേഷ്  (സ്വതന്ത്രന്‍-മോതിരം) - 95

    എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) - 2097

    ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) - 78

    നോട്ട - 453

  • Wayanad Byelection Results 2024 Live Updates: വയനാട് ലീഡ് നില 

    COMMERCIAL BREAK
    SCROLL TO CONTINUE READING

    പ്രിയങ്ക ഗാന്ധി (INC)  239554(lead 157472)

    സത്യൻ മൊകേരി (CPI)82082

    നവ്യ ഹരിദാസ് (BJP)45927.

  • Kerala Bypoll Results 2024 Live Updates: അഞ്ചാം റൗണ്ടിലും പ്രദീപ് മുന്നിൽ 

    ഇവിഎം കൗണ്ടിങ് അഞ്ചാം റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 8567 വോട്ടിന് ലീഡ് ചെയ്യുന്നു

  • Palakkad Byelection Results 2024 Live Updates: പാലക്കാട് ബിജെപി ലീഡ് വീണ്ടും കുറഞ്ഞു

    പാലക്കാട് ആറാം റൗണ്ടിൽ ബിജെപിയുടെ ലീഡ് ഇടിഞ്ഞു. ആറാം റൗണ്ടിൽ യുഡിഎഫ് മുന്നേറ്റം. 

  • Chelakkara Byelection Results Live Updates: ഇവിഎം കൗണ്ടിങ് നാലാം റൗണ്ട്  പൂർത്തിയായപ്പോൾ ചേലക്കരയിലെ ലീഡ് നില 

    COMMERCIAL BREAK
    SCROLL TO CONTINUE READING

    യു.ആര്‍. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം) - 22794

    കെ. ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര) - 9455

    രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ) - 15196

    കെ.ബി ലിന്‍ഡേഷ്  (സ്വതന്ത്രന്‍-മോതിരം) - 61

    എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) - 1425

    ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) - 60

    നോട്ട - 305

  • Palakkad Byelection Results Live Updates: പാലക്കാട് തിരിച്ചുപിടിച്ച് ബിജെപി 

    പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് ബിജെപി. 960 വോട്ടിന് മുന്നിൽ

  • Chelakkara Byelection Results Live Updates: ചേലക്കരയിൽ പ്രദീപ് ലീഡ് തുടരുന്നു

    ചേലക്കരയിൽ 4498 വോട്ടിന് LDF മുന്നിൽ. ഇവിടെ ലോക്സഭയിലേക്ക് ആദ്യ രണ്ട് പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ നേടിയത് 9600 വോട്ടായിരുന്നു. എന്നാൽ ഇപ്പൊൾ 8011 വോട്ടായി കുറഞ്ഞു. ദേശമംഗലം രണ്ട് ബൂത്ത് കൂടി വരാൻ ഉണ്ടെങ്കിലും ഇപ്പോൾ രമ്യ ലോക്സഭയിലേതിലും 1600 വോട്ട് പിറകിലാണ്. എന്നാൽ 2021 നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ചതിലും 600 വോട്ട് അധികം നേടിയിട്ടുണ്ട്. 

  • Wayanad Byelections Results Live Updates: വയനാട് ലീഡ് നില 

    COMMERCIAL BREAK
    SCROLL TO CONTINUE READING

    പ്രിയങ്ക ഗാന്ധി (INC) 86303

    സത്യൻ മൊകേരി (CPI)26245

    നവ്യ ഹരിദാസ് (BJP)16223

  • Palakkad Byelection Results 2024 Latest Updates: പാലക്കാട് കോൺഗ്രസ് അട്ടിമറി

    പാലക്കാട് നഗരസഭയിൽ കോൺഗ്രസ് അട്ടിമറി. യുഡിഎഫ് സ്ഥാനാർത്ഥി നഗരസഭയിൽ മൂന്നാം റൗണ്ടിൽ ലീഡ് പിടിച്ചു. മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ 1228 വോട്ടിൻ്റെ ലീഡ‍ാണ് യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത്. മൂന്നാം റൗണ്ടിൽ 1986 വോട്ടിൻ്റെ ലീഡ് യുഡിഎഫ് സ്ഥാനാ‍‍ർത്ഥി നേടി.

  • Kerala Bypoll Results 2024 Live Updates: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് അരലക്ഷം കടന്നു 

    COMMERCIAL BREAK
    SCROLL TO CONTINUE READING

    പ്രിയങ്ക ഗാന്ധിക്ക് 53,510 വോട്ടിന് ലീഡ് ചെയ്യുന്നു. മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിക്ക് കിട്ടിയതിലും നാലിരട്ടി അധികം വോട്ട് പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചിട്ടുണ്ട്.

     

  • Chelakkara Bypoll Results 2024 Live Updates: ചേലക്കരയിൽ യു ആർ പ്രദീപ് ലീഡ് ചെയ്യുന്നു

    ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ യു ആർ പ്രദീപ് 1890 വോട്ടിൻ്റെ ലീഡ് നേടി. 

  • Palakkad Byelection Results 2024 Live Updates: പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം

    പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം. മണ്ഡലത്തില്‍ 1016 വോട്ടുകള്‍ക്ക് സി കൃഷ്ണകുമാർ മുന്നില്‍

  • Chelakkara Byelection Results 2024 Latest Updates:  ചേലക്കര ലീഡ് നില 

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ലീഡ്: 2592

    യു ആർ പ്രദീപ്: 4606

    രമ്യ: 2014

    ബാലകൃഷ്ണൻ: 1034

  • Palakkad, Chelakkara, Wayanad Bypoll Results 2024 Live Updates:  ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് ബിജെപി, വയനാട്ടിൽ കോൺഗ്രസിനും ലീഡ്

    957 തപാൽ വോട്ടുകളുടെ എണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിൻ്റെ ലീഡ് 102 ആയി ഉയ‍ർന്നു. ചേലക്കരയിൽ ഇടത് സ്ഥാനാർത്ഥി പ്രദീപിന് 118 വോട്ടിൻ്റെ ലീഡും വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് നാലായിറാം കഴിഞ്ഞു

  • Wayanad Byelection Results 2024 Latest Updates: പ്രിയങ്ക ഗാന്ധിക്ക് മികച്ച ലീഡ്

    വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ ലീഡ് നില ഉയരുന്നു

  • Palakkad, Chelakkara, Wayanad Bypoll Results 2024: ആദ്യ ലീഡ് എങ്ങനെ? അറിയാം...

    പാലക്കാട് ആദ്യ ലീഡ് ബിജെപിക്ക്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിനും വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കുമാണ് ആദ്യ ലീഡ്

  • Palakkad, Chelakkara, Wayanad Bypoll Results 2024 Live: പാലക്കാടും ചേലക്കരയിലും വോട്ടുകൾ എണ്ണിത്തുടങ്ങി

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ചേലക്കരയിൽ തപാൽ/ഹോം വോട്ടുകൾ എണ്ണിത്തുടങ്ങി. ആകെ 1418 പോസ്റ്റൽ വോട്ടാണ് ഇവിടെയുള്ളത്. 

    പാലക്കാട് ഉപതെരഞ്ഞെടുപ്പ് പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ആകെ 957 പോസ്റ്റൽ, ഹോം വോട്ടുകളാണ് മണ്ഡലത്തിലുള്ളത്

     
     
  • Palakkad, Chelakkara, Wayanad Bypoll Results 2024 Live Updates: വോട്ടെണ്ണൽ ആരംഭിച്ചു

    സംസ്ഥാനത്തെ ഉപതെര‍ഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കൃത്യം 8 മണിക്ക് തന്നെ തുടങ്ങി. വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണലാണ് നടക്കുന്നത്. പോസ്റ്റൽ വോട്ടുകളും ഹോം വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. എട്ടരയോടെ ആദ്യ ഫല സൂചനകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ. 

  • Kerala Bypoll Results 2024 Live Updates: സ്ഥാനാർത്ഥികൾ വോട്ടെണ്ണൽ കേന്ദ്രത്തിയിട്ടുണ്ട്

    COMMERCIAL BREAK
    SCROLL TO CONTINUE READING

    പാലക്കാടും ചേലക്കരയിലും സ്ഥാനാർത്ഥികൾ വോട്ടിങ് കേന്ദ്രത്തിലെത്തി. ഷാഫി പറമ്പിലിനും വികെ ശ്രീകണ്ഠനുമൊപ്പമാണ് യുഡിഎഫ് സ്ഥാനാ‍ർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ കേന്ദ്രത്തിലെത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിനും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറും ഇവിടെയുണ്ട് .

    ചേലക്കരയിലെ പോളിങ് കേന്ദ്രത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപും ഡിഎംകെ സ്ഥാനാർത്ഥി എംകെ സുധീറും സ്ട്രോങ് റൂം തുറക്കുന്നതിന് മുന്നേ എത്തി.

  • Palakkad, Chelakkara, Wayanad Bypoll Results 2024: സ്ട്രോങ്ങ് റൂമുകൾ തുറന്നു

    ബത്തേരിയിൽ സ്ട്രോങ്ങ് റൂം തുറന്നു. കൽപ്പറ്റ എസ് കെ എം ജെ സ്കൂളിൽ  തന്നെയാണ് ബത്തേരി മണ്ഡലത്തിലെ വോട്ടുകളും എണ്ണുന്നത്.

  • Wayanad Byelection Results Live Updates: വയനാട്ടിൽ വികസനം ആവശ്യമാണെങ്കിൽ ജനങ്ങൾ എൻഡിഎയെ തിരഞ്ഞെടുക്കും

    COMMERCIAL BREAK
    SCROLL TO CONTINUE READING

    കഴിഞ്ഞ തവണ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് വിജയിച്ചെങ്കിലും അദ്ദേഹം ഈ മണ്ഡലം നിരസിച്ച് റായ്ബറേലി നിലനിർത്തി. ഇത്തവണ ഉരുൾപൊട്ടലിന് ശേഷം വന്ന തിരഞ്ഞെടുപ്പായതിനാൽ വോട്ടിംഗ് ശതമാനം കുറഞ്ഞിട്ടുണ്ട്.  വയനാട്ടിൽ വികസനം ആവശ്യമാണെങ്കിൽ അവർ എൻഡിഎയെ തിരഞ്ഞെടുക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ്

     

  • Palakkad, Chelakkara, Wayanad Bypoll Results 2024: പാലക്കാട് പാലക്കാട് ആര് ജയിക്കും?

    പാലക്കാട്ടെ ത്രികോണ പോരാട്ടത്തിൽ ജയം ആർക്കെന്ന ആകാംക്ഷയിലാണ് കേരളം. രാഹുൽ മാങ്കൂട്ടത്തിലിലൂടെ ജയം ഉറപ്പിച്ച് യുഡിഎഫും സരിനെ ഇറക്കിയുള്ള പരീക്ഷണത്തിന്റെ ഫലം കാത്ത് എൽഡിഎഫും നഗരസഭയിലെ ഭൂരിപക്ഷം തുണയ്ക്കുമെന്ന പ്രതീക്ഷയിൽ ബിജെപിയും പ്രതീക്ഷയിലാണ്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link