Kerala Flood Alert Live Update : മുല്ലപ്പെരിയാർ ഡാം തുറന്നു; പുറത്തേക്ക് ഒഴുക്കുന്നത് സെക്കൻഡിൽ 534 ഘനയടി വെള്ളം

Fri, 05 Aug 2022-1:08 pm,

Kerala Flood 2022 Latest Update : സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

Kerala Flood Live Update : സംസ്ഥാനത്ത് വീണ്ടും പ്രളയ സമാനമായ സ്ഥിതിഗതികൾ. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ അണക്കെട്ട് ഉടൻ തുറക്കും. മൂന്ന് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം തുറക്കും. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദ്ദേശം. സംസ്ഥാനത്ത് അഞ്ച് അണക്കെട്ടുകളിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലും ജാ​ഗ്രത നിർദേശം. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ചാലക്കുടിയിൽ സ്ഥിതി നിയന്ത്രണവിധേയം. മഴ സംബന്ധിച്ച് കൂടുതൽ ലൈവ് വിവരങ്ങൾ ചുവടെ...

Latest Updates

  • മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. സെക്കൻഡിൽ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 

  • മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് പിണറായി വിജയൻ കത്തയച്ചു.

  • മുല്ലപ്പെരിയാർ ഡാം 12.30ന് തുറക്കും. തെന്മല ഡാം തുറന്നു. ഇടുക്കി അണക്കെട്ട് തുറക്കുന്നത് പരി​ഗണനയിൽ

  • മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.25 അടിയാണ്. മൂന്ന് ഷട്ടർ 30 സെന്റി മീറ്റർ ഉയർത്തും

  • തെന്മല ഡാം ഇന്ന് തുറക്കും. ഇടുക്കി കല്ലാർ അണക്കെട്ടും തുറന്നേക്കും. 

     

  • മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ തയാറായി. 534 ഘനയടി വെള്ളമാണ് ആദ്യം ഒഴുക്കി വിടുക. രണ്ട് മണിക്കൂറിന് ശേഷം 1000 ഘനയടി വെള്ളം ഒഴുക്കി വിടും. 

     

  • സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്.

  • മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്കിനെക്കാൾ അധികം വെള്ളം ഡാമിൽ നിന്നും കൊണ്ടുപോകുന്നതിന്  അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്തയയച്ചു.

  • മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്‍ തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് കത്തയച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രി കത്തയച്ചത്.

     

  • കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒമ്പത് അം​ഗ സംഘങ്ങളെ വിവിധ ഭാ​​ഗങ്ങളിൽ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

     

  • ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ വീണ്ടും മഴ ശക്തിപ്പെട്ടേക്കാം. അതുകൂടി മുന്നിൽ കണ്ടുള്ള സജ്ജീകരണങ്ങളാണ് സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി.

     

  • തെന്മല ഡാം, ഇടുക്കി കല്ലാർ അണക്കെട്ട് നാളെ തുറക്കും

  • നാളെ ഓഗസ്റ്റ് 5ന് ഒമ്പതിന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫെഷണൽ കോളജുകൾ ഉൾപ്പെടെയാണ് അവധി.

  • മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാൽ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

  • നാളെ ഓഗസ്റ്റ് 5ന് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫെഷണൽ കോളജുകൾ ഉൾപ്പെടെയാണ് അവധി.

  • നാളെ ഓഗസ്റ്റ് 5ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫെഷണൽ കോളജുകൾ ഉൾപ്പെടെയാണ് അവധി.

  • പെരിയാർ നദിയുടെ ജല നിരപ്പ് വിവരങ്ങൾ

    COMMERCIAL BREAK
    SCROLL TO CONTINUE READING

    മാർത്താണ്ഡവർമ്മ

    നിലവിലെ ജല നിരപ്പ്  - 2.895 മീറ്റർ
    പ്രളയ മുന്നറിയിപ്പ് നില - 2.50 മീറ്റർ
    അപകട നില - 3.76 മീറ്റർ

    മംഗലപുഴ

    നിലവിലെ ജല നിരപ്പ്  - 2.540 മീറ്റർ
    പ്രളയ മുന്നറിയിപ്പ് നില - 3.30 മീറ്റർ
    അപകട നില - 4.33 മീറ്റർ

    കാലടി

    നിലവിലെ ജല നിരപ്പ്  - 5.995 മീറ്റർ
    പ്രളയ മുന്നറിയിപ്പ് നില - 5.50 മീറ്റർ
    അപകട നില - 7.30 മീറ്റർ

  • നാളെ ഓഗസ്റ്റ് 5ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫെഷണൽ കോളജുകൾ ഉൾപ്പെടെയാണ് അവധി.

  • മോശം കാലാവസ്ഥ, കരിപ്പൂരിൽ ഇറങ്ങേണ്ട ഗൾഫ് നാടുകളിൽ നിന്നുള്ള 6 വിമാനങ്ങൾ നെടുമ്പാശേരിയിൽ ഇറക്കി

  • എം ജി യൂണിവേഴ്സിറ്റി നാളെത്ത പരീക്ഷ മാറ്റിവെച്ചു

  • പെരങ്ങൽക്കൂത്ത്, ചിമിനി ഡാം, കേരള ഷോളയാർ ഡാമുകൾ തുറന്നു. മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്നാടിനോട് ആവശ്യപ്പെടും

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link