Pushpa 2 stampede: 'പുഷ്പ 2' റിലീസ് തിരക്കിനിടെയുണ്ടായ അപകടം; മരിച്ച സ്ത്രീയുടെ മകന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

ഡിസംബർ 4ന് സന്ധ്യ തിയേറ്ററിൽ നടന്ന പ്രീമിയർ ഷോയ്ക്കിടെ അല്ലു അർജുൻ എത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ശ്രീതേജിന് പരിക്കേറ്റത്.

Written by - Zee Malayalam News Desk | Last Updated : Dec 18, 2024, 08:16 AM IST
  • പുഷ്പ 2 റിലീസിന്റെ തലേ ദിവസം (ജനുവരി 4) ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ രാത്രി നടന്ന പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു.
  • ഇതോടെ തിയേറ്ററിൽ വലിയ തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു.
  • ഈ അപകടത്തിലാണ് രേവതി മരിക്കുകയും ഇവരുടെ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും പരിക്കേൽക്കുകയും ചെയ്തത്.
Pushpa 2 stampede: 'പുഷ്പ 2' റിലീസ് തിരക്കിനിടെയുണ്ടായ അപകടം; മരിച്ച സ്ത്രീയുടെ മകന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന് മസ്തിഷ്ക മരണം സംഭവിച്ചതായി റിപ്പോർട്ട്. തിരക്കിൽപെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹൈദരബാദ് സ്വദേശി ശ്രീതേജിനാണ് (9) മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് തെലുങ്കാന സര്‍ക്കാര്‍ അറിയിച്ചു. പ്രീമിയർ ഷോയ്ക്കിടെ അല്ലു അർജുൻ തിയേറ്ററിൽ എത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി മരിച്ചത്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ശ്രീതേജിന്റെ ജീവൻ നിലനിർത്തുന്നത്. 

പുഷ്പ 2 റിലീസിന്റെ തലേ ദിവസം (ഡിസംബർ 4) ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ രാത്രി നടന്ന പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു. ഇതോടെ തിയേറ്ററിൽ വലിയ തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു. ഈ അപകടത്തിലാണ് രേവതി മരിക്കുകയും ഇവരുടെ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും പരിക്കേൽക്കുകയും ചെയ്തത്. അതിനിടെ സംഭവത്തിൽ വിശദീകരണം തേടി തെലങ്കാന പൊലീസ് സന്ധ്യാ തിയേറ്ററിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. 

Also Read: CM Pinarayi Vijayan: ഇത്തവണയും വന്നില്ല! ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും

 

അതേസമയം, സംഭവത്തിൽ അല്ലു അർജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താരത്തിന് ഹൈക്കോടതി ഇടക്കാല ജാമ്യവും അനുവദിച്ചു. നിയമപ്രശ്നങ്ങൾ കാരണമാണ് കുട്ടിയെ കാണാൻ പോകാതിരുന്നതെന്ന് അല്ലു അർജുൻ അറിയിച്ചിരുന്നു. കേസ് നിലനിൽക്കുന്നതിനാൽ കുട്ടിയെ സന്ദർശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും അതിനാൽ നിയമവിദ​ഗ്ധരുടെ നിർദ്ദേശപ്രകാരമാണ് കുട്ടിയെ പോയി കാണാതിരുന്നതെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്ക് പിന്നാലെയായിരുന്നു പ്രതികരണം.  കുട്ടിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും കുടുംബത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അല്ലു അർജുൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News