Kerala Weather Rain Live Updates: സംസ്ഥാനത്ത് കനത്ത മഴ തുടരും, ഇടുക്കിയിൽ അതി തീവ്രമഴയ്ക്ക് സാധ്യത

Wed, 05 Jul 2023-9:15 pm,

കനത്ത മഴയില്‍ മുങ്ങി കേരളം. നിരവധി ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍, ഇടുക്കി, തൃശൂര്‍, കോട്ടയം, ഏറണാകുളം, കാസര്‍ഗോഡ്‌ തുടങ്ങിയ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

Kerala Weather Rain Live Updates: കനത്ത  മഴയില്‍ മുങ്ങി കേരളം. നിരവധി ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.  കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍, ഇടുക്കി, തൃശൂര്‍, കോട്ടയം, ഏറണാകുളം, കാസര്‍ഗോഡ്‌ തുടങ്ങിയ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. 

Latest Updates

  • കോഴിക്കോടും ഇടുക്കിയും കണ്ണൂരും സർവ്വകലാശാല, പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല

  • കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

  • ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി

  • തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

  • ആലപ്പുഴയിൽ ശിക്കാര വള്ളങ്ങൾ ഉൾപ്പെടെ ചെറുജല വാഹനങ്ങളുടെ സർവീസ് നിർത്തിവെച്ചു

  • തിരുവനന്തപുരം അഞ്ചുതെങ്ങ് മേഖലയിൽ ശക്തമായ കടൽക്ഷോഭം,  വീടുകളിൽ വെള്ളം കയറി, ചില വീടുകൾ ഭാഗികമായി തകർന്നു

  • കണ്ണൂർ ജില്ലയിൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.  സർവകലാശാല, PSC പരീക്ഷകൾക്ക് മാറ്റമില്ല

  • വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തത്തോടെ അണകെട്ടുകളിലേയ്ക്കുള്ള നീരോഴുക്ക് വർധിച്ചു. ഇടുക്കിയിലെ ജല നിരപ്പ് രണ്ട് അടി ഉയർന്നു. നിലവിൽ  2010. 26 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപെരിയാറിലെ ജലനിരപ്പ്  115.8 അടിയായി ഉയർന്നു. ചെറുകിട അണകെട്ടുകളിൽ ജലനിർപ്പ് ഉയരുകയാണ്.

  • കഴിഞ്ഞ ദിവസം  സംസ്ഥാനത്ത് ഏറ്റവും അധികം മഴ ലഭിച്ചത് പീരുമേട് താലൂക്കിലാണ്. രണ്ട് ദിവസങ്ങളിലായി പീരുമേട്ടിൽ പെയ്തത് 314 എം എം മഴയാണ്. ഇടുക്കി, മൂന്നാർ മേഖലകളിലും അതി ശക്തമായ മഴയാണ് പെയ്തത് 

  • കല്ലാർകുട്ടി ഡാമിലൂടെ 300 ക്യുമെക്സ് വരെ ജലമാണ്  തുറന്നു വിടുന്നത്. അതേസമയം, പാംബ്ല ഡാമിലൂടെ 500 ക്യമെക്‌സ്‌ വരെ വെള്ളം പുറത്തേക്ക് ഒഴുക്കും. പാംബ്ല ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവൽ ആയ 252 അടിയും ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട്  455 m ഉം എത്തിയ സഹജര്യത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്. 

  • കല്ലാർകുട്ടി, പാംബ്ല ഡാം തുറന്നു. അണക്കെട്ടുകളുടെ  വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി മഴപെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിയ സാഹചര്യത്തിലുമാണ് ഡാം തുറന്നത്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലയെന്നും മുതിരപ്പുഴയാർ, പെരിയാർ എന്നീ നദികളുടെ ഇരുകരകളിലുമുള്ളവർ ജാഗ്രതാ പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.   

  • സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു,  ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് തുടരും,  കൊല്ലത്തും തിരുവനന്തപുരത്തും യെല്ലോ അലർട്ട്, പത്തനംതിട്ട ഉൾപ്പെടെയുള്ള മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

  • തൃശ്ശൂർ കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം രൂക്ഷമായി.  കെട്ടിടങ്ങള്‍ നിലംപൊത്തി, നിരവധി വീടുകള്‍ വെള്ളക്കെട്ടിലായി. കടപ്പുറം പഞ്ചായത്തിൽ ഉച്ചക്ക് 12 മണിയോടെയാണ് കടലാക്രമണം രൂക്ഷമായത്. ശക്തമായ തിരയിൽ മൂസാറോഡ്, അഞ്ചങ്ങാടി വളവ്, വെളിച്ചെണ്ണപ്പടി എന്നിവിടങ്ങളിൽ  വെള്ളം  റോഡ് കവിഞ്ഞൊഴുകി. കരിങ്കൽഭിത്തി തകർന്ന മേഖലകളിലാണ് കടൽക്ഷോഭം ശക്തമായി അനുഭവപ്പെട്ടത്.  

  •  

    പത്തനംതിട്ട അച്ചൻകോവിലാറിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിൽ, ഡാമുകൾ തുറന്ന സാഹചര്യത്തിൽ വൃഷ്ടി പ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം

  •  മണിമലയാറിലും മീനച്ചിലാറിലും ജലനിരപ്പ് ഉയർന്നു, തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്താൻ നിർദ്ദേശം.  

  • കാലവർഷം: ജാഗ്രത തുടരണമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി, ആശങ്കയുടെ സാഹചര്യം നിലവിലില്ല, ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ പ്രതിരോധ നടപടികൾക്ക് മേൽനോട്ടം വഹിക്കണം.

     

  • ഞായറാഴ്ച മുതൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, നാളെ വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, ശനിയാഴ്ച വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് 

  • മഴക്കെടുതിയില്‍ തിരുവല്ല നിരണത് പുതുക്കി പണിയുന്ന സിഎസ്ഐ പള്ളി തകർന്നു

  • കാസർകോട് തൃക്കണ്ണാട് കടൽക്ഷോഭം രൂക്ഷം, രണ്ട് വീടുകൾ തകർന്നു,  അഞ്ച് കുടുംബങ്ങളെ ഒഴിപ്പിച്ചു; തീരത്ത് ജാഗ്രത നിർദേശം.  പൊന്നാനിയിൽ കടൽഭിത്തി നിർമ്മിക്കാത്തതിൽ കനത്ത പ്രതിഷേധം

  •  കണ്ണൂർ പഴശ്ശി ഡാമിന്‍റെ മുഴുവൻ ഷട്ടറുകളും 10 സെന്‍റി മീറ്റർ ഉയർത്തി. 

  • കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പീരുമേട്ടിലാണ്. 22 സെന്‍റി മീറ്റർ മഴയാണ് ലഭിച്ചത്.  

     

  • സംസ്ഥാനത്ത് മഴക്കെടുതി രുക്ഷമായി തുടരുന്നു. തൃശ്ശൂരിലും  ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും മിന്നൽചുഴലിയിൽ വൻ നാശനഷ്ടം. ചാലക്കുടിയിൽ മൂന്ന് വാഹനങ്ങൾക്ക് മുകളിൽ മരം വീണതായി റിപ്പോര്‍ട്ട്. ആളപായമില്ല.  ഇരിങ്ങാലക്കുടയിൽ ഒട്ടേറെ മരങ്ങൾ കടപുഴകി,  വൈദ്യുതി ബന്ധം താറുമാറായി.

  • മണിമലയാർ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ തീരത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.  തിരുവല്ല തിരുമുലപുരം, ആറ്റുമാലി, പുളിക്കത്തറ, മംഗലശ്ശേരി എന്നിവിടങ്ങളില്‍ വെള്ളം കയറിയതായാണ് റിപ്പോര്‍ട്ട്. എരുമേലി ഇടകടത്തി കോസ് വേയിലും വെളളം കയറി.    

  • കണ്ണൂർ താളിക്കാവിൽ റോഡ് ഇടിഞ്ഞ് താഴ്ന്നു,  രണ്ടര മാസം മുൻപ് നിര്‍മ്മിച്ച റോഡാണ് ഇന്ടിഞ്ഞു താഴ്ന്നത്. സംഭവത്തില്‍ കനത്ത പ്രതിഷേധം 

  • കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പീരുമേട്ടിലാണ്. 22 സെന്‍റി മീറ്റർ മഴയാണ് ലഭിച്ചത്. 

  •  
     കണ്ണൂർ താളിക്കാവിൽ റോഡ് ഇടിഞ്ഞ് താഴ്ന്നു,  രണ്ടര മാസം മുൻപ് നിര്‍മ്മിച്ച റോഡാണ് ഇന്ടിഞ്ഞു താഴ്ന്നത്. സംഭവത്തില്‍ കനത്ത പ്രതിഷേധം 

     

  • കനത്ത മഴയില്‍ മണിമലയാർ കരകവിഞ്ഞൊഴുകുകയാണ്. മണിമലയാറ്റിലെ ജലനിരപ്പ് അപകടനിലയിൽനിന്ന് 1.6 മീറ്റർ ഉയർന്നതായി കേന്ദ്ര ജല കമ്മിഷൻ അറിയിച്ചു.  കല്ലൂപ്പാറ നിരീക്ഷണ കേന്ദ്രത്തിൽ ചൊവ്വാഴ്ച രാത്രി ഒൻപതിന് രേഖപ്പെടുത്തിയ അളവ് 7.60 മീറ്ററാണ്. 6 മീറ്ററാണ് അപകടസൂചന നൽകാറുള്ള ഉയരം.

     

  • പത്തനംതിട്ട ജില്ലയിൽ മഴക്ക് നേരിയ ശമനം. കഴിഞ്ഞ 24 മണിക്കൂറിൽ ശരാശരി  107 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. പമ്പ, കല്ലാർ , കക്കാട്ടാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

  •  

    നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽ പെട്ടു.3 പേരെ രക്ഷപെടുത്തി. രണ്ട് പേരെ കാണാതായി. ഇന്ന് പുലർച്ച് മൂന്ന് മണിയോടെയാണ് സംഭവം. 12കാരിയേയും മുത്തശ്ശിയേയും കാണാതായി. അമരമ്പലത്ത് സൗത്ത് കടവിൽ ആണ് സംഭവം. അതിരാവിലെ ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായി എത്തിതാണ് ഇവരെന്നാണ് നിഗമനം.

  • മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ജില്ല കലക്ടര്‍മാരുടെ യോഗം ചേര്‍ന്നിരുന്നു. അതനുസരിച്ച് എല്ലാ ജില്ലകളിലും  കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ എല്ലാ താലൂക്കുകളിലും  താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററുകള്‍ ആരംഭിച്ചിട്ടുണ്ട്. 

  • എം ജി സര്‍വ്വകാലാശാല, കണ്ണൂർ, സാങ്കേതിക സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു പുതിയ പരീക്ഷാ തിയതികള്‍ പിന്നീട് അറിയിയ്ക്കും.

  • സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്തേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറ‌ഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link