ലൈംഗികാധിക്ഷേപ കേസിൽ കാക്കനാട് ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് തിരിച്ചടി. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. അടിയന്തരമായി ഹർജി കേൾക്കേണ്ട സാഹചര്യമെന്തെന്ന് കോടതി ചോദിച്ചു.
സർക്കാരിനു മറുപടി പറയാൻ സമയം നൽകണമെന്നു പറഞ്ഞാണ് കോടതി കേസ് മാറ്റിവച്ചത്. പൊതുവിടങ്ങളിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.
തെളിവുകൾ ഹാജരാക്കിയെങ്കിലും മജിസ്ട്രേറ്റ് അതൊന്നും പരിഗണിച്ചില്ലെന്ന് ബോബിയുടെ അഭിഭാഷകൻ വാദിച്ചു.