Thrikkakara By Election 2022 Live Updates: തൃക്കാക്കര വിധി എഴുതി; കഴിഞ്ഞ തവണത്തെക്കാളും പോളിങ് കുറവ്

Tue, 31 May 2022-8:14 pm,

Thrikkakara By Election 2022: ഒരുമാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ തൃക്കാക്കരയിൽ ജനങ്ങൾ ഇന്ന് വിധിയെഴുതിയത്

കൊച്ചി: Thrikkakara By Election 2022:  തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചു. ഒരുമാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിലാണ് തൃക്കാക്കരയിൽ ജനങ്ങൾ ഇന്ന് വിധിയെഴുതിയത്. എന്നാൽ മണ്ഡലത്തിൽ കഴിഞ്ഞ തവണത്തെക്കാൾ പോളിങ് കുറവായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

 


68.75 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രേഖപ്പെടുത്തിയതിൽ നിന്ന് 1.25 ശതമാനം വോട്ട് കുറവാണ് ഇത്തവണ പോൾ ചെയ്യപ്പെട്ടത്.


 


Latest Updates

  • തൃക്കാക്കരയിൽ ബിജെപിക്ക് അട്ടിമറി ജയമുണ്ടാകുമെന്ന് പി കൃഷ്ണദാസ്

  • ഉപതിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഭയത്തെ തുടന്നാണ് യുഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെതിരെ നികൃഷ്ടമായ പ്രവർത്തിയ നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

  • തൃക്കാക്കരയിൽ പോളിംഗ് 70 ശതമാനത്തിലേക്ക്

    COMMERCIAL BREAK
    SCROLL TO CONTINUE READING

    തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പോളിങ് വൈകിട്ട് അഞ്ച് മണിയോടെ 66.78 ശതമാനമായി. 

     

  • പോളിംഗ് 62 ശതമാനം പിന്നിട്ടു

    4 മണിയോടെ പോളിംഗ് 62.40 ശതമാനം പിന്നിട്ടു.  ഇനിവെറും 2 മണിക്കൂർ കൂടി മാത്രം. 

  • പോളിംഗ് 55.76  ശതമാനം പിന്നിട്ടു

    COMMERCIAL BREAK
    SCROLL TO CONTINUE READING

    3 മണിയോടെ പോളിംഗ് 55.76  ശതമാനം പിന്നിട്ടു.  ഇനിയും മൂന്നു മണിക്കൂർ കൂടി ബാക്കി. 

     

  • 2 മണിയോടെ പോളിംഗ് 52 ശതമാനം പിന്നിട്ടു 

    തൃക്കാക്കരയിൽ 2 മണിയോടെ 52 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.  ഔദ്യോഗിക കണക്കനുസരിച്ച് ഉച്ചയ്ക്ക് 52.69 ശതമാനമാണ് പോളിംഗ്. 

  • ആദ്യ ആറു മണിക്കൂറിൽ രേഖപ്പെടുത്തിയത് 45.77 ശതമാനം  പോളിംഗ് 

    ആദ്യ ആറു മണിക്കൂറിൽ രേഖപ്പെടുത്തിയത് 45.77 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് ശേഷം മന്ദഗതിയിലായ വോട്ടിംഗ് വീണ്ടും ശക്തമായി. ഉച്ചയ്ക്ക് ഒരു മണി സമയത്തും ബൂത്തുകളിൽ നല്ല തിരക്കാണ്.  ഇനി 5 മണിക്കൂർ കൂടി വോട്ടിംഗ് രേഖപ്പെടുത്താൻ സമയമുണ്ട്. 

  • തൃക്കാക്കരയിൽ കള്ളവോട്ടിന് ശ്രമം ഒരാൾ പിടിയിൽ

    വൈറ്റില പൊന്നുരുന്നി ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച ആൾ പിടിയിൽ.  പരാതി യുഡിഎഫ് ബൂത്ത് ഏജന്റുമാരാണ് നൽകിയത്

  • ആദ്യ അഞ്ചു മണിക്കൂറിൽ രേഖപ്പെടുത്തിയത് 39.31 ശതമാനം പോളിംഗ് 

    ആദ്യ അഞ്ചു മണിക്കൂറിൽ അതായത് രാവിലെ പന്ത്രണ്ടു മണിവരെ  39.31 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ശുഭ പ്രതീക്ഷയെന്ന് ബിജെപി കേന്ദ്രമന്ത്രി വി മുരളീധരൻ

  • ആദ്യ നാലു മണിക്കൂറിൽ രേഖപ്പെടുത്തിയത് 28.33 ശതമാനം പോളിംഗ് 

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ആദ്യ നാലു മണിക്കൂറിൽ അതായത് രാവിലെ പതിനൊന്നു മണിവരെ  28.33 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • ചലച്ചിത്ര താരം മമ്മൂട്ടി പൊന്നുരുത്തി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി

  • തൃക്കാക്കരയില്‍ കനത്ത പോളിംഗ്. കഴിഞ്ഞ തവണ വോട്ട് ചെയ്യാത്തവര്‍ പോലും ഇത്തവണ എത്തുമെന്നും. പോളിംഗ് ശതമാനം ഉയര്‍ന്നത് എല്‍ഡിഎഫിന് ഉപകാരമാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി.

     

  • ആദ്യ മൂന്നു മണിക്കൂറിൽ രേഖപ്പെടുത്തിയത് 20.64 ശതമാനം പോളിംഗ് 

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ആദ്യ മൂന്നു മണിക്കൂറിൽ അതായത് രാവിലെ പത്തുണി വരെ 20.64   ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്

  • ഇടത് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിൻ്റെ വ്യാജവീഡിയോ അപ്‌ലോഡ് ചെയ്തയാൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫിനെയാണ് കൊച്ചി പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്.

     

  • ആദ്യ രണ്ടു മണിക്കൂറിൽ രേഖപ്പെടുത്തിയത് 14.5 ശതമാനം പോളിംഗ്

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ആദ്യ രണ്ടു മണിക്കൂറിൽ അതായത് രാവിലെ ഒൻപതുമണി വരെ 14.5   ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.  കനത്ത പോളിംഗ് ആണ് ഐഒത്തുവരെ രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

     

  • ഹൈബി ഈഡൻ എംപിയും ഭാര്യ അന്നയും വോട്ടു രേഖപ്പെടുത്തി. സർക്കാരിന്റെ ധാർഷ്ട്യത്തിനുള്ള ചുട്ടമറുപടിയായിരിക്കും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പെന്ന് എംപി.

  • തൃക്കാക്കരയിൽ ആദ്യ മണിക്കൂറിൽ രേഖപ്പെടുത്തിയത് 8.15 ശതമാനം പോളിംഗ് 

    239 പോളിംഗ് ബൂത്തുകളില്‍ 237 ബൂത്തുകളിൽ രാവിലെ എട്ടുമണി വരെ 8.15  ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • പോളിംഗ് നല്ല രീതിയിൽ നടക്കുകയാണ്.  വൈകുന്നേരം 6 മണിവരെയാണ് പോളിംഗ് നടക്കുന്നത്. ജൂൺ 3 വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ. ആദ്യ മണിക്കൂറിൽ ബൂത്തുകളിൽ നീണ്ട നിരയാണ് ദൃശ്യമായത്.

  • തൃക്കാക്കരയിൽ അട്ടിമറി വിജയം നേടുമെന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്.   പിടിയുടെ ആത്മാവും തൃക്കാക്കരയിലെ ജനങ്ങളും കൂടെയുണ്ടെന്നും ഈശ്വരാനുഗ്രഹം ഉണ്ടാവുമെന്നാണ് വിശ്വാസമെന്നും ഉമാ തോമസ്.

  • എൽഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്  പടമുകൾ ഗവ.സ്കൂളിലെ ബൂത്ത് നമ്പര്‍ 140-ൽ ഭാര്യയ്‌ക്കൊപ്പം വോട്ട് രേഖപ്പെടുത്തി

    COMMERCIAL BREAK
    SCROLL TO CONTINUE READING

     

  • വോട്ടിംഗ് മെഷീന്റെ തകരാര്‍ മൂലം മൂന്ന് ബൂത്തുകളിൽ പോളിംഗ് വൈകി. 119-ാം നമ്പർ വനിതാ ബൂത്തിൽ മെഷീൻ തകരാർ ഉണ്ടായതിനാൽ പോളിംഗ് വൈകിയെങ്കിലും ഏഴരയോടെ പ്രശ്നം പരിഹരിച്ചശേഷം മോക്ക് പോളിംഗ് നടത്തി. അതുപോലെ എളംകുളം സ്റ്റേഷനിലെ 94-ാം നമ്പർ ബൂത്തിലും, കടവന്ത്ര 105-ാം നമ്പർ ബൂത്തിലും മെഷീൻ തകരാർ മൂലം പോളിംഗ് വൈകി.  

  • യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് വോട്ട് രേഖപ്പെടുത്തി

  • തൃക്കാക്കരയിൽ വോട്ടിംഗ് ആരംഭിച്ചു. ആത്മവിശ്വാസത്തോടെ സ്ഥാനാർത്ഥികൾ.  ബൂത്തുകളിൽ രാവിലെതന്നെ നീണ്ടനിരയാണ്.   

  • യുഡിഎഫ് സ്ഥാനാ‍ര്‍ത്ഥി ഉമാ തോമസ് രാവിലെ കല്ലൂരിലെ പള്ളിയിലെത്തി പ്രാര്‍ത്ഥന നടത്തി.

     

  • വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളേജില്‍ നിന്നും പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെതന്നെ പൂര്‍ത്തിയാക്കിയിരുന്നു. നിയമസഭയില്‍ നൂറ് സീറ്റ് തികയ്ക്കുക എന്ന ലക്ഷ്യത്തിൽ എല്‍ഡിഎഫും. ഉറച്ച കോട്ടയായ മണ്ഡലത്തില്‍ പിടി തോമസിന്റെ പിന്തുടര്‍ച്ച ഉറപ്പാക്കാൻ യുഡിഎഫും, താമരവിരിയിക്കാൻ പിസി ജോര്‍ജിനെ രംഗത്തിറക്കിയുമൊക്കെയായിരുന്നു അവസാന ലാപ്പിലെ പ്രചാരണം.

  • വോട്ടെടുപ്പ് രാവിലെ 7 മണിമുതൽ വൈകുന്നേരം 6 മണിവരെയാണ്. വന്‍ സുരക്ഷയാണ് മണ്ഡലത്തില്‍  ഏര്‍പ്പെടുത്തിയിരിക്കുന്നത്.

    കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത കിടിലം ഉപതെരഞ്ഞെടുപ്പ് ആവേശമാണ് എല്ലാവരും കഴിഞ്ഞ നാളുകളിൽ തൃക്കാക്കരയിൽ കണ്ടത്. ‌യുഡിഎഫ് എംഎൽഎ പി ടി തോമസ് അന്തരിച്ചതിനെ തുടർന്നാണ് ഇപ്പോൾ തിര‍ഞ്ഞെടുപ്പ് നടത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസിനെ തന്നെ യുഡിഎഫ് കളത്തിലിറക്കിയപ്പോൾ ആകാംക്ഷകൾക്ക് വിരാമമിട്ട് ഹൃദയ ശസ്ത്രക്രിയ വിദ​ഗ്ധനായ ജോ ജോസഫിനെയാണ് എൽഡിഎഫ് രം​ഗത്തിറക്കിയത്.  ഒട്ടും കുറയ്ക്കാതെ മുതിർന്ന നേതാവ് എഎൻ രാധാകൃഷ്ണനെ ബിജെപിയും രം​ഗത്തിറക്കിയിട്ടുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link