Mallikarjun Kharge: മോദി ജനാധിപത്യത്തെ നശിപ്പിച്ചു; ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്ന് ഖാർ​ഗെ

Mallikarjun Kharge in Wayanad: പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ റദ്ദാക്കുമെന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന പൊതുയോഗത്തില്‍ ഖാർഗെ വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Apr 24, 2024, 06:49 AM IST
  • അഴിമതിക്കാരെ വെളുപ്പിക്കുന്ന വാഷിം​ഗ് മെഷീനാണ് മോദിയും അമിത് ഷായുമെന്ന് ഖാർഗെ.
  • പ്രധാനമന്ത്രി സ്വയം പറയുന്നത് അദ്ദേഹം സിംഹമാണെന്നാണ്.
  • മണിപ്പൂരില്‍ വീടുകള്‍ കത്തിയെരിഞ്ഞപ്പോൾ മോദിക്ക് അവിടെ പോകാനുള്ള ധൈര്യമുണ്ടായില്ല.
Mallikarjun Kharge: മോദി ജനാധിപത്യത്തെ നശിപ്പിച്ചു; ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്ന് ഖാർ​ഗെ

കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. പ്രധാനമന്ത്രി സ്വയം പറയുന്നത് അദ്ദേഹം സിംഹമാണെന്നാണ്. എന്നാൽ മോദി ഒരു ഭീരുവാണെന്നും അഴിമതിക്കാരെ വെളുപ്പിക്കുന്ന വാഷിം​ഗ് മെഷീനാണ് മോദിയും അമിത് ഷായെന്നും ഖാർ​ഗെ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നും ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്നും ഖാർ​ഗെ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ റദ്ദാക്കും. രാജ്യത്തിന്റെ ജനാധിപത്യത്തെ നശിപ്പിച്ചത് മോദിയാണ്. മതേതരത്വത്തെ, വിദ്യാഭ്യാസ സമ്പ്രദായത്തെ എല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും അദ്ദേഹം നല്ല ദിനങ്ങള്‍ വരുമെന്നാണ് പറയുന്നതെന്ന് ഖാർ​ഗെ വിമർശിച്ചു. 

ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖയില്ലാത്തവർക്കും വോട്ട് രേഖപ്പെടുത്താം; തിരിച്ചറിയൽ രേഖയായി ഇവ ഉപയോഗിക്കാം

ലോകം മുഴുവന്‍ സഞ്ചരിക്കുന്ന മോദിക്ക് മണിപ്പൂരില്‍ വീടുകള്‍ കത്തിയെരിഞ്ഞപ്പോഴും, സഹോദരിമാര്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴും അവിടെ പോകാനുള്ള ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍ രാഹുല്‍ ഗാന്ധി അവിടെപ്പോയി ആ ജനവിഭാഗങ്ങള്‍ക്കൊപ്പം നിന്നെന്ന് ഖാർ​ഗെ ചൂണ്ടിക്കാട്ടി. മോദിയും അമിത് ഷായും നുണയന്‍മാരാണെന്ന് പറഞ്ഞ അദ്ദേഹം ഒരു വര്‍ഷം രണ്ട് കോടി തൊഴിലവസരം നല്‍കുമെന്ന ഗ്യാരണ്ടി എവിടെയാണ് നടപ്പിലായതെന്നും ചോദിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News