Mankulam Accident: ഇറക്കം ഇറങ്ങി വന്ന ട്രാവലറിന് ബ്രേക്ക് പോയതോ? ചികിത്സയിൽ ഉള്ളവർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുമെന്ന് കളക്ടർ

Admali Mankulam Accident: ആനക്കുളത്തേക്ക് പോകുകയായിരുന്ന ഇവരുടെ ട്രാവലർ നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ കൊക്കയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ച  വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം

Written by - Zee Malayalam News Desk | Last Updated : Mar 20, 2024, 07:00 AM IST
  • നിയന്ത്രണം നഷ്ടമായ ട്രാവലർ പാതയോരത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയർ തകർത്ത് കൊക്കയിലേക്ക് പതിക്കുകയായിരുന്നു
  • വിവിധ വാഹനങ്ങളിൽ എല്ലാവരേയും അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചു
  • ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വാഹനത്തിൽ 15 പേരായിരുന്നു
Mankulam Accident: ഇറക്കം ഇറങ്ങി വന്ന ട്രാവലറിന് ബ്രേക്ക് പോയതോ? ചികിത്സയിൽ ഉള്ളവർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുമെന്ന് കളക്ടർ

ഇടുക്കി: മാങ്കുളം ആനക്കുളം റോഡിൽ വാഹനാപകടത്തിൽ നാല് മരണം സംഭവിച്ചതിന് പിന്നിൽ വാഹനത്തിൻറെ ബ്രേക്ക് നഷ്ടമായതെന്ന് സൂചന. മാങ്കുളം ആനക്കുളം റോഡിൽ പേമരം വളവിലാണ് അപകടം നടന്നത്. തമിഴ്നാട് തിരുനെൽവേലിയിൽ പ്രവർത്തിക്കുന്ന പാത്രം നിർമ്മാണ യൂണിറ്റിൽ നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 

ചിന്നമന്നൂർ സ്വദേശി ഗുണശേഖരൻ (71), തേനി സ്വദേശി അവിനാഷ് മൂർത്തി (30),   അവിനാഷ് - ശരണ്യ ദമ്പതികളുടെ മകൻ തൻവിക്  (1),  ഈറോഡ് വിശാഖ മെറ്റൽ ഉടമ പി കെ സേതു  (34) എന്നിവരാണ് മരിച്ചത്.  11 പേർക്ക് പരിക്കേറ്റു

ആനക്കുളത്തേക്ക് പോകുകയായിരുന്ന ഇവരുടെ ട്രാവലർ നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ കൊക്കയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ച  വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വാഹനത്തിൽ 15 പേരായിരുന്നു ഉണ്ടായിരുന്നത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ ട്രാവലർ പാതയോരത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയർ തകർത്ത് നൂറടിയോളം വരുന്ന കൊക്കയിലേക്ക് പതിക്കുകയായിരുന്നു

ഉടൻ ഇതുവഴിയെത്തിയ വാഹനയാത്രികരും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് വാഹനത്തിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചു.വിവിധ വാഹനങ്ങളിൽ എല്ലാവരേയും അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും നാല് പേരുടെ മരണം സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി മാറ്റിയിട്ടുണ്ട്. 

ഇടുക്കി മാങ്കുളത്ത് ട്രാവലർ അപകടത്തിൽപ്പെട്ട് ചികിൽസയിലുള്ളവരെ കളക്ടർ ഷീബാ ജോർജ്, ജില്ലാ പോലീസ് സൂപ്രണ്ട് ടി കെ വിഷ്ണുപ്രദീപ്  എന്നിവർ സന്ദർശിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലും, അടിമാലി മോർണിംഗ് സ്റ്റാർ ആശുപത്രിയിലും എത്തിയാണ് ഇരുവരും പരിക്കേറ്റവരെയും ബന്ധുക്കളെയും സന്ദർശിച്ചത്. വിദഗ്ധ ചികിൽസ ആവശ്യമുള്ള ചിലരേ തമിഴ്നാട്ടിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.   ആവശ്യമായാൽ ക്രമീകരിക്കുമെന്ന്  പരിക്കേറ്റവരെ കളക്ടർ അറിയിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

 

Trending News