Monsoon 2021 : സംസ്ഥാനത്ത് കാലവർഷം ജൂൺ 3ന് എത്തും, ചൊവ്വാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് IMD

Monsoon 2021 കേരളത്തിൽ ജൂൺ മൂന്നിനെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണം കേന്ദ്രം (IMD) അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : May 30, 2021, 07:44 PM IST
  • കേരളത്തിൽ കാലവർഷം (Monsoon 2021) ജൂൺ മൂന്നിനെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണം കേന്ദ്രം
  • അതിന് മുമ്പ് തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജൂൺ ഒന്ന് ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് വ്യാപകമായി മഴയുണ്ടാകും
  • വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ ദുരന്തനിവാരണ അതോറിറ്റി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
  • ഇന്നും നാളെയും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
Monsoon 2021 : സംസ്ഥാനത്ത് കാലവർഷം ജൂൺ 3ന് എത്തും, ചൊവ്വാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് IMD

New Delhi : കേരളത്തിൽ കാലവർഷം (Monsoon 2021) ജൂൺ മൂന്നിനെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണം കേന്ദ്രം (IMD) അറിയിച്ചു. അതിന് മുമ്പ് തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജൂൺ ഒന്ന് ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് വ്യാപകമായി മഴയുണ്ടാകുമെന്ന് കാലവസ്ഥ കേന്ദ്രം.

എന്നാൽ ചിലപ്പോൾ ജൂൺ മൂന്നിന് മുമ്പായിട്ടും കാലവർഷം ആരംഭിക്കാൻ സാധ്യത ഉണ്ടെന്നും കേന്ദ്രം നിർദേശം നൽകുന്നുണ്ട്. പക്ഷെ ടൗട്ടെ ചുഴിലക്കാറ്റ് വന്ന സാഹചര്യത്തിൽ നേരത്തെ എത്തുമെന്നായിരുന്നു നിഗമനം. അതിന് പിന്നീട് മൂന്ന് മുതൽ നാല് ദിവസത്തേക്ക് മാറ്റം വരുകയും ചെയ്തിട്ടുണ്ട്.

ALSO READ : അണക്കെട്ടുകളിൽ ഉയർന്ന ജലനിരപ്പ്; വൈദ്യുതി ഉത്പാദനം വർധിപ്പിച്ച് KSEB 

വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ ദുരന്തനിവാരണ അതോറിറ്റി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ മൂന്നാം തിയതി വരെ യല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ ഇവയാണ്.

ALSO READ : Kerala Monsoon 2021: രാജ്യത്ത് സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത, കേരളത്തിലും അധിക മഴ

മെയ് 31 - ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ

ജൂൺ 1 - പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറാകുളം, തൃശൂർ

ജൂൺ 2 - തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

ജൂൺ 3 - തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.

ALSO READ : സംസ്ഥാനത്ത് കാലവർഷം തിങ്കളാഴ്ചയോടെ എത്തുമെന്ന് മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കേരള ലക്ഷദ്വീപ് തീരത്ത് ഇന്നും നാളെയും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ജാഗ്രത നിർദേശം ജില്ല ഭരണകൂടങ്ങൾ നൽകിട്ടുണ്ട്. ഇന്ന് നാളെയുമായി 40-50 കിലോമീറ്റർ വോഗത്തിലാണ് കാറ്റ് വീശാൻ സാധ്യതയുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News