Kerala Monsoon 2021: രാജ്യത്ത് സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത, കേരളത്തിലും അധിക മഴ

ഇന്ത്യയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ശരാശരി മഴ 98 % ആയിരിക്കും

Written by - Zee Malayalam News Desk | Last Updated : Apr 17, 2021, 04:40 PM IST
  • ഇത്തവണ കാലവർഷം സാധാരണയിലാകാനും സാധ്യതയുണ്ട് സാധാരണയിൽ കൂടുതലായിരിക്കും മഴ ലഭിക്കുക.
  • ഇന്ത്യയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ശരാശരി മഴ 98 % ആയിരിക്കും.
  • 2021 തെക്ക് പടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) സാധാരണ മഴ ആയിരിക്കും രാജ്യത്ത് നൽകുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
  • സംസ്ഥാനത്ത് തരക്കേടില്ലാത്ത വിധം നിലവിൽ ലഭിക്കുന്നുണ്ട്. പലയിടത്തും ശക്തമായ കാറ്റും ഇടിമിന്നലോടും കൂടിയാണ് മഴ ആരംഭിക്കുന്നത്.
Kerala Monsoon 2021: രാജ്യത്ത് സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത, കേരളത്തിലും അധിക മഴ

New Delhi:ഇത്തവണ രാജ്യത്ത് മൺസൂണിൽ (monsoon 2021) സാധാരണ മഴ ലഭിക്കും. കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനും സാധ്യതയുണ്ട്. 2021 തെക്ക് പടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) സാധാരണ മഴ ആയിരിക്കും രാജ്യത്ത് നൽകുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കേരളത്തിൽ (Kerala Monsoon 2021) ഇത്തവണ കാലവർഷം സാധാരണയിൽ കൂടുതലാവാൻ നേരിയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ആദ്യ ഘട്ട മൺസൂൺ പ്രവചനം. ഇന്ത്യയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ശരാശരി മഴ 98 % ആയിരിക്കും. സാധാരണയുള്ള മൺസൂണിനേക്കാൾ 10 ശതമാനം അധികമായിരിക്കും ഇത്.\

ALSO READ : Kerala Covid Update : സംസ്ഥാനത്ത് ഇന്നും 8000 ത്തിന് മുകളിൽ കോവിഡ് കേസുകൾ, നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ

ഇത്തവണ കാലവർഷം സാധാരണയിലാകാനും സാധ്യതയുണ്ട് സാധാരണയിൽ കൂടുതലായിരിക്കും മഴ ലഭിക്കുക. വേനൽ മഴ (Rain Season) സംസ്ഥാനത്ത് തരക്കേടില്ലാത്ത വിധം ലഭിക്കുന്നുണ്ട്. പലയിടത്തും ശക്തമായ കാറ്റും ഇടിമിന്നലോടും കൂടിയാണ് മഴ ആരംഭിക്കുന്നത്.

ALSO READ: ജലീലിന്റെ ബന്ധു നിയമനം; യോ​ഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പുവച്ചു, രേഖകൾ പുറത്ത്

മൺസൂൺ മാസങ്ങളിൽ കാലവർഷത്തെ സ്വാധീനിക്കുന്ന പ്രതിഭാസങ്ങളായ ENSO ന്യൂട്രൽ അവസ്ഥയിൽ തുടരാനും ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD ) നെഗറ്റീവ് സാഹചര്യത്തിലേക്ക് മാറാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA







ios Link - https://apple.co/3hEw2hy







ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News