കെ സുധാകരനെതിരെ നാണുവിന്റെ കുടുംബം; സുധാകരന്റേത് കുറ്റസമ്മതം, സേവറി നാണുവിന്റെ Murder Case പുനരന്വേഷിക്കണമെന്നും കുടുംബം

സുധാകരന്റേത് കുറ്റസമ്മതമാണെന്നും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും നാണുവിന്റെ ഭാര്യ ഭാർ​ഗവി അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 20, 2021, 03:32 PM IST
  • സുധാകരന്റേത് കുറ്റസമ്മതമാണെന്നും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും നാണുവിന്റെ ഭാര്യ ഭാർ​ഗവി അറിയിച്ചു
  • സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഭാർ​ഗവി ഇക്കാര്യം വ്യക്തമാക്കിയത്
  • കണ്ണൂരിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്നു സേവറി നാണു
  • സേവറി ഹോട്ടലിലെ ജീവനക്കാരനായിരുന്ന നാണുവിനെ 1992 ജൂൺ 13ന് ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്
കെ സുധാകരനെതിരെ നാണുവിന്റെ കുടുംബം; സുധാകരന്റേത് കുറ്റസമ്മതം, സേവറി നാണുവിന്റെ Murder Case പുനരന്വേഷിക്കണമെന്നും കുടുംബം

കണ്ണൂർ: സേവറി നാണു കൊലപാതകക്കേസ് (Nanu murder case) പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  കുടുംബം രം​ഗത്ത്. കെപിസിസി അധ്യക്ഷൻ (KPCC President) കെ സുധാകരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രം​ഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കെ സുധാകരൻ നടത്തിയ വാർത്താസമ്മേളനത്തിൽ സേവറി നാണു വധക്കേസിനെപറ്റി പരാമർശിച്ചിരുന്നു.

സുധാകരന്റേത് കുറ്റസമ്മതമാണെന്നും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും നാണുവിന്റെ ഭാര്യ ഭാർ​ഗവി അറിയിച്ചു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഭാർ​ഗവി ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: K Sudhakaran Facebook Post: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണം വ്യക്തിപരം തന്നെയെന്ന് കെ സുധാകരൻ; വീണ്ടും ആരോപണവുമായി ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂരിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്നു സേവറി നാണു. സേവറി ഹോട്ടലിലെ ജീവനക്കാരനായിരുന്ന നാണുവിനെ 1992 ജൂൺ 13ന് ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. കെ സുധാകരൻ ഡിസിസി പ്രസിഡന്റായിരിക്കുന്ന (DCC President) കാലത്താണ് സംഭവം നടന്നതെന്ന് ഭാർ​ഗവി പറഞ്ഞു. ഇന്നലെ ടിവിയിൽ സുധാകരന്റെ പത്രസമ്മേളനം കണ്ടിരുന്നു, കുറ്റസമ്മതം നടത്തിക്കൊണ്ടുള്ള പുതിയ പ്രസ്താവനയാണ് സുധാകരന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കുറ്റം ചെയ്തുവെന്ന് സമ്മതിക്കുന്ന പ്രസ്താവനയാണത്. സുധാകരന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. അഭിഭാഷകരുമായി ബന്ധപ്പെട്ട് തുടർനടപടികളിലേക്ക് നീങ്ങുമെന്നും ഭാർ​ഗവി വ്യക്തമാക്കി.

രണ്ട് കൊലപാതകങ്ങൾ നടത്തിയത് സംബന്ധിച്ച് കെ സുധാകരൻ കുറ്റസമ്മതം നടത്തിയതായി ചൂണ്ടിക്കാട്ടി എംവി ജയരാജനും (MV Jayarajan) രം​ഗത്ത് വന്നിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംവി ജയരാജൻ വിമർശനം ഉന്നയിച്ചത്. സേവറി നാണുവിന്റെ കൊലപാതകം കോൺ​ഗ്രസിന്റെ കൈപ്പിഴയാണെന്നും കോൺ​ഗ്രസ് നടത്തിയ ഏക കൊലപാതകം ആണെന്നും അക്രമികളെ വെടിവച്ചപ്പോൾ അങ്ങകലെ മാറി നിൽക്കുകയായിരുന്ന നാൽപ്പാടി വാസുവിന് വെടിയേൽക്കുകയായിരുന്നു എന്നുമുള്ള വെളിപ്പെടുത്തലിൽ രണ്ട് കൊലപാതകങ്ങളിലും സുധാകരന്റെ അറിവും പങ്കും ജനങ്ങളെ ബോധ്യപ്പെടുത്തിയെന്ന് എംവി ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ALSO READ:  കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി Pinarayi Vijayan

സുധാകരൻ ഡിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലുകൾ കൊലപാതകങ്ങളിൽ സുധാകരന്റെ പങ്ക് ബലപ്പെടുത്തുന്നു. നാൽപ്പാടി വാസു കൊലക്കേസിലും ഇപി ജയരാജൻ വധശ്രമക്കേസിലും എഫ്ഐആർ പ്രകാരം കേസിൽ പ്രതിയാണ്. ഇതൊക്കെ തെളിവുകൾ ആണ്. ഈ തെളിവുകൾ പോരെ രാഷ്ട്രീയ പണി അവസാനിപ്പിക്കാനെന്നും എംവി ജയരാജൻ ചോദിച്ചു. സുധാകരന്റെ വാക്കിന് പഴയ ചാക്കിന്റെ വിലയാണ്. അതുകൊണ്ട് തന്നെ കെപിസിസി പ്രസിഡന്റിന്റെ അട്ടഹാസവും വീരവാദവും ഇനിയും മലയാളികൾ സഹിക്കേണ്ടി വരുമെന്ന് എംവി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News