Nayanthara : നയൻതാരയും വിഘ്‌നേശ് ശിവനും മകം തൊഴാൻ ചോറ്റാനിക്കരയിലെത്തി

ഉച്ചയ്ക്ക് 2 മണിയോടെ താമരപൂ മാല ചാർത്തി, വിശിഷ്ട ആഭരണങ്ങൾ അണിയിച്ച് നട തുറന്നതിന് ശേഷമാണ് ഇരുവരും ചോറ്റാനിക്കരയിൽ നിന്ന് മടങ്ങിയത്. 

Written by - Zee Malayalam News Desk | Last Updated : Feb 17, 2022, 05:59 PM IST
  • കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഇന്ന് ചോറ്റാനിക്കര മകം തൊഴലിന് നട തുറന്നത്.
  • ഉച്ചയ്ക്ക് 2 മണിയോടെ താമരപൂ മാല ചാർത്തി, വിശിഷ്ട ആഭരണങ്ങൾ അണിയിച്ച് നട തുറന്നതിന് ശേഷമാണ് ഇരുവരും ചോറ്റാനിക്കരയിൽ നിന്ന് മടങ്ങിയത്.
  • ഇവരെ കൂടാതെ നിരവധി പ്രമുഖരും മകം തൊഴലിന് ഇന്ന് ചോറ്റാനിക്കരയിൽ എത്തിയിരുന്നു.
  • ഇന്ന് രാത്രി പത്ത് മണിവരെ മകം തൊഴലിന് നട തുറന്നിരിക്കും.
Nayanthara : നയൻതാരയും വിഘ്‌നേശ് ശിവനും മകം തൊഴാൻ ചോറ്റാനിക്കരയിലെത്തി

Kochi : ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ മകം തൊഴാൻ നയൻ‌താരയും വിഘ്നേഷ് ശിവനും എത്തി.  കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഇന്ന് ചോറ്റാനിക്കര മകം തൊഴലിന് നട തുറന്നത്. ഉച്ചയ്ക്ക് 2 മണിയോടെ താമരപൂ മാല ചാർത്തി, വിശിഷ്ട ആഭരണങ്ങൾ അണിയിച്ച് നട തുറന്നതിന് ശേഷമാണ് ഇരുവരും ചോറ്റാനിക്കരയിൽ നിന്ന് മടങ്ങിയത്. ഇവരെ കൂടാതെ നിരവധി പ്രമുഖരും മകം തൊഴലിന് ഇന്ന് ചോറ്റാനിക്കരയിൽ എത്തിയിരുന്നു.

ഇന്ന് രാത്രി പത്ത് മണിവരെ മകം തൊഴലിന് നട തുറന്നിരിക്കും. ഇന്നേ ദിവസം വില്വമംഗലം സ്വാമിയാര്‍ക്ക് ദേവി ദര്‍ശനം നൽകിയെന്നാണ് ഐതീഹ്യം. പതിനായിക്കണക്കിന് ആളുകളാണ് ഇന്നേ ദിവസം ദേവിയെ ദർശിക്കാൻ എത്തിയത്. ഇന്ന് രാവിലെ മകം തൊഴലിന്റെ മുന്നോടിയായി ഓണാകുറ്റിച്ചിറയിൽ ആറാട്ടും, ഇറക്കി പൂജയും നടത്തി, കൂടാതെ മകം എഴുന്നളിപ്പും നടത്തി. മകം എഴുന്നളിപ്പിൽ ആകെ 2 ഗജവീരന്മാരാണ് പങ്കെടുത്തത്.

ALSO READ: Valimai : കിടിലം ഡാൻസ് രംഗങ്ങളുമായി വലിമൈയുടെ സോങ് പ്രോമോ എത്തി

വിഘ്നേഷ് ശിവനും നയൻതാരയും കുറെ നാളുകളായി പ്രണയത്തിലാണ്, ഇരുവരും ഉടൻ തന്നെ വിവാഹിതരാകുമെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി ക്ഷേത്രങ്ങളിൽ ഇരുവരും ഒരുമിച്ച് ഇതിനോടകം തന്നെ ദർശനം നടത്തിയിരുന്നു. ഇതിന് മുമ്പ് തിരുപ്പതി ക്ഷേത്രം സന്ദർശിച്ചതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ALSO READ: Ajagajantharam OTT Release | ആനയും പൂരവും ഇനി ഒടിടിയിൽ ; അജഗജാന്തരം സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ഈ വാലന്റൈൻ ദിനത്തിൽ നയൻതാരയും ഒപ്പമുള്ള ചിത്രങ്ങൾ വിഘ്‌നേശ് ശിവൻ പങ്ക് വെച്ചിരുന്നു. ഈ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗ സൃഷ്ടിച്ചിരുന്നു. പുതുവത്സരത്തിലും ഇരുവരും ഒപ്പമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിനിടയിൽ നയൻ‌താര പറഞ്ഞിരുന്നു. കൈയിൽ മോതിരം നിശ്ചയത്തിന്റെ മോതിരമാണെന്ന് നായത്തറ വെളിപ്പെടുത്തുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News