Ajagajantharam OTT Release | ആനയും പൂരവും ഇനി ഒടിടിയിൽ ; അജഗജാന്തരം സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

Ajagajantharam ott release date ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ സോണി ലിവിലാണ് ചിത്രമെത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 17, 2022, 02:33 PM IST
  • ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ സോണി ലിവിലൂടെ ഫെബ്രുവരി 25നാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്.
  • ക്രിസ്മസ് റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
  • കോവിഡ് മൂന്നാം തരംഗവും അതിജീവിച്ച് തിയറ്ററുകളിൽ വൻ വിജയം നേടിയതിന് ശേഷമാണ് അജഗജാന്തരം ഒടിടിയിലേക്കെത്തുന്നത്.
  • ആക്ഷൻ സീനുകൾക്ക് വളരെ പ്രാധാന്യം നൽകി കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Ajagajantharam OTT Release | ആനയും പൂരവും ഇനി ഒടിടിയിൽ ; അജഗജാന്തരം സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

കൊച്ചി : തിയറ്ററുകളിൽ കോരിത്തരിപ്പിക്കുവിധം ദൃശ്യ വിസ്മയം ഒരുക്കിയ ആന്റണി വർഗീസ് ചിത്രം അജഗജാന്തരം (Ajagajantharam) ഒടിടി റിലീസിനൊരുങ്ങുന്നു. ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ സോണി ലിവിലൂടെ ഫെബ്രുവരി 25നാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത് (Ajagajantharam ott release date).  ക്രിസ്മസ് റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.  കോവിഡ് മൂന്നാം തരംഗവും അതിജീവിച്ച് തിയറ്ററുകളിൽ വൻ വിജയം നേടിയതിന് ശേഷമാണ് അജഗജാന്തരം ഒടിടിയിലേക്കെത്തുന്നത്. 

ആക്ഷൻ സീനുകൾക്ക് വളരെ പ്രാധാന്യം നൽകി കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ അർജുൻ അശോകനും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷഭരിതമായ സംഭവങ്ങളാണ് സിനിമയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ഒരു ആനയും പാപ്പാനും ഒരു കൂട്ടം ചെറുപ്പക്കാരും ഉത്സവപ്പറമ്പിലേക്ക് എത്തിയ ശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൻറെ പശ്ചാത്തലം. 

ALSO READ : Drishyam 2 Hindi : വിജയിക്ക് ഇത്തവണ തന്റെ കുടുംബത്തെ രക്ഷിക്കാൻ കഴിയുമോ? ; "ദൃശ്യം 2" ഹിന്ദി പതിപ്പിന്റെ ഷൂട്ടിങ് ആരംഭിച്ചു

കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധാനം. ജിന്റോ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ്  എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

ALSO READ : Upacharapoorvam Gunda Jayan Movie | ഗുണ്ട സിനിമയിൽ ഒരു മെലഡി ഗാനം; 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

സിൽവർ  ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് അജഗജാന്തരം നിര്‍മ്മിച്ചിരിക്കുന്നത്.  ഡിസംബർ ആദ്യം ചിത്രം റീലിസ് ചെയ്യാൻ തയ്യാറായ ചിത്രം മരക്കാറിന്റെ റിലീസോടെ മാറ്റിവയ്ക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News