V D Satheesan: വി.ഡി സതീശന്റെ ഡ്രൈവറുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; പണം തട്ടിയതായി പരാതി

Online fraud in the name of vd satheesan's driver: 20000 രൂപയാണ് സുരാഗിന്റെ കയ്യില് നിന്നും തട്ടിപ്പ് നടത്തിയ വ്യക്തി ആവശ്യപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Jul 31, 2023, 07:11 PM IST
  • പറവൂര്‍ നഗരസഭയില്‍ താത്കാലിക ജീവനക്കാരന്‍ സുരാഗിന് 10,000 രൂപ നഷ്ടമായി.
  • ജെയിംസിന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.
V D Satheesan: വി.ഡി സതീശന്റെ ഡ്രൈവറുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; പണം തട്ടിയതായി പരാതി

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഡ്രൈവറായ ജെയിംസിന്റെ പേരില്‍ വ്യജ ഫേസ്ബുക്ക് അക്കൌണ്ട് നിർമ്മിച്ച് പണം തട്ടിയതായി പരാതി. സംഭവത്തിൽ പറവൂര്‍ നഗരസഭയില്‍ താത്കാലിക ജീവനക്കാരന്‍ സുരാഗിന് 10,000 രൂപ നഷ്ടപ്പെട്ടു. ജെയിംസിന്റെ പേരും വിവരങ്ങളും നൽകി ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ജെയിംസിന്റെ തന്നെ സുഹൃത്തായ സുരാഗിന്റെ കയ്യിൽ നിന്നും മെസ്സന്‍ജര്‍ വഴി പണം ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ തട്ടിപ്പിന് ഇരയായ സുരാഗും ജെയിംസും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പറവൂര്‍ നഗരസഭയില്‍ താത്കാലിക ജീവനക്കാരനാണ് സുരാഗ്. ജെയിംസിന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായ സുരാഗും വി.ഡി. സതീശന്റെ ഡ്രൈവറായ ജെയിംസും പോലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. തട്ടിപ്പ് നടത്തിയ വ്യക്തി ആവശ്യപ്പെട്ടത്  20,000 രൂപയാണ്. എന്നാല്‍ തന്റെ കൈയിൽ 10,000 രൂപയേ ഉള്ളു എന്ന് സുരാഗ് പറഞ്ഞു. സന്ദേശത്തിന് പിന്നാലെ സുരാ​ഗ് 10,000 രൂപ അയച്ചുനല്‍കുകയായിരുന്നു.

 ഇതിനുപിന്നാലെ ജെയിംസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം സുരാ​ഗ് തിരിച്ചറിഞ്ഞത്. ഇ.എം.ഐ. അടക്കാനായി സൂക്ഷിച്ച പണമാണ് അയച്ചുകൊടുത്തതെന്ന് സുരാഗ് പറഞ്ഞു. സംഭവത്തില്‍ ജെയിംസ് റൂറല്‍ എസ്.പി.ക്കും സുരാഗ് നോര്‍ത്ത് പറവൂര്‍ പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കി.

ALSO READ: ഇന്ത്യയിൽ ആദ്യം; കേരളത്തിലെ നാല് ആശുപത്രികള്‍ 'ക്വിയര്‍ ഫ്രണ്ട്‌ലി' ആകുന്നു

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളെ പിടികൂടി 

തിരുവനന്തപുരം: ജ്വല്ലറികളിൽ നിന്നും വ്യക്തികളിൽ നിന്നും  ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തി ഒളിവിൽ പോയ  പ്രതികളെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ പ്രവർത്തിക്കുന്ന രണ്ട് ജ്വല്ലറികളില് നിന്നും പല വ്യക്തികളിൽ നിന്നുമായി ഒരു കോടിയിൽ രൂപയാണ്  പ്രതികൾ തട്ടിയെടുത്തത്.

ആറ്റിങ്ങൽ പാട്ടിക്ക വിളാകം ക്ഷേത്രത്തിലെ   പൂജാരിമാരായി  സേവനമനുഷ്ഠിച്ചു വന്ന  പഴയ കുന്നുമ്മേൽ  വില്ലേജിൽ കുന്നുമ്മൽ അരുൺ നിവാസിൽ  ദിലീപ് കുമാർ അരുൺകുമാർ വയസ്സ് 25, ചേർത്തല വില്ലേജിൽ നാഗം കുളങ്ങര നീലാട്ട് ഹൗസിൽ  സുഗുണൻ മകൻ ആദ്യ സൂര്യ നാരായണ വർമ്മ എന്ന് വിളിക്കുന്ന  സുമേഷ് വയസ്സ് 34  എന്നിവരെയാണ് മൈസൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. 

തട്ടിപ്പ് നടത്തി പണവുമായി മുങ്ങിയ പ്രതികൾ കർണാടകം തമിഴ്നാട്  എന്നീ സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു. പ്രതികൾ മൈസൂരിൽ ഉണ്ട് എന്ന്  ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ  ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ.ടി യുടെ  നിർദ്ദേശപ്രകാരം ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ തൻസീം  അബ്ദുൽ സമദ്  എസ് ഐ  അഭിലാഷ്  എ എസ് ഐ  രാജീവൻ, സിപിഒ  റിയാസ് എന്നിവർ അടങ്ങിയ സംഘമാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News