Paramekkavu Padmanabhan : പാറമേക്കാവിലമ്മയുടെ തിടമ്പേറ്റാൻ ഇനി പത്മനാഭൻ ഇല്ല; പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു

Paramekkavu Sree Padmanabhan ബിഹാർ സ്വദേശിയായ പത്മനാഭനെ നന്തിലത്ത് ഗ്രൂപ്പാണ് കേരളത്തിൽ എത്തിക്കുന്നത്. 2005ലാണ് പാറമേക്കാവ് ദേവസ്വം ആനയെ സ്വന്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 12, 2022, 06:53 AM IST
  • 58 വയസായിരുന്നു പ്രായം.
  • അസുഖബാധിതനായി തളർന്ന് വീണതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
  • ജൂലൈ 11 തിങ്കളാഴ്ച രാത്രി 9.30ടെയാണ് ഗജവീരൻ ചരിഞ്ഞത്.
  • 2005ലാണ് പാറമേക്കാവ് ദേവസ്വം ആനയെ സ്വന്തമാക്കുന്നത്.
Paramekkavu Padmanabhan : പാറമേക്കാവിലമ്മയുടെ തിടമ്പേറ്റാൻ ഇനി പത്മനാഭൻ ഇല്ല; പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു

തൃശൂർ : ഗജവീരൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. തുടർച്ചയായി 15 വർഷത്തിലേറെ തൃശൂർ പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്നത് പത്മനാഭനായിരുന്നു. 58 വയസായിരുന്നു പ്രായം. അസുഖബാധിതനായി തളർന്ന് വീണതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ജൂലൈ 11 തിങ്കളാഴ്ച രാത്രി 9.30ടെയാണ് ഗജവീരൻ ചരിഞ്ഞത്. 

കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ച് നിറുത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികിൽസ പുരോഗമിക്കുന്നതിനിടയിലാണ് പത്മനാഭന്റെ അന്ത്യം. 

ALSO READ : Nadungamuwa Raja: ചുറ്റിനും സുരക്ഷക്ക് തോക്കേന്തേിയ ഗാർഡുകൾ ഉണ്ടായിരുന്ന ആന; നെടുങ്ങാമുവ രാജ ചെരിഞ്ഞു

ബിഹാർ സ്വദേശിയായ പത്മനാഭനെ നന്തിലത്ത് ഗ്രൂപ്പാണ് കേരളത്തിൽ എത്തിക്കുന്നത്. 2005ലാണ് പാറമേക്കാവ് ദേവസ്വം ആനയെ സ്വന്തമാക്കുന്നത്. 2017ൽ പുറത്ത് വിട്ട പട്ടിക പ്രകാരം കേരളത്തിൽ 64-ാമത്തെ ഏറ്റവും നീളം കുടിയ ആനയാണ് പത്മാനാഭൻ. 

സംസ്കാരം ഇന്ന് ജൂലൈ 12 ചൊവ്വാഴ്ച നടക്കും. രാവിലെ 11 മണിവരെ വീയ്യുരിലെ ആനത്താവളത്തിൽ പൊതുദർശനത്തിന് വെക്കും. പാടക്കാട് ആനപ്പറമ്പിലും പൊതുദർശനത്തിന് വെച്ച ശേഷം കോടനാട് സംസ്കരിക്കും. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News