Nadungamuwa Raja: ചുറ്റിനും സുരക്ഷക്ക് തോക്കേന്തേിയ ഗാർഡുകൾ ഉണ്ടായിരുന്ന ആന; നെടുങ്ങാമുവ രാജ ചെരിഞ്ഞു

1953-ലാണ് കർണ്ണാടകത്തിലെ കാടുകളിൽ നിന്നും രാജയെ കിട്ടിയതായി പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 7, 2022, 04:51 PM IST
  • പ്രായാധിക്യവും ശാരീരിക ബുദ്ധിമുട്ടും മൂലം കഴിഞ്ഞ രണ്ടു വർഷക്കാലമായി ആന ചികിത്സയിലായിരുന്നു
  • നല്ല മദഗിരിയും വലിയ ചെവികളും ആനക്ക് ഭംഗി കൂട്ടുന്നുവെന്നാണ് സത്യം
  • അനൗദ്യോഗിക നിധി എന്നാണ് ശ്രീലങ്കൻ സർക്കാർ രാജയെ വിശേഷിപ്പിക്കുന്നത്
Nadungamuwa Raja: ചുറ്റിനും സുരക്ഷക്ക് തോക്കേന്തേിയ ഗാർഡുകൾ ഉണ്ടായിരുന്ന ആന; നെടുങ്ങാമുവ രാജ ചെരിഞ്ഞു

ശ്രീലങ്ക: ഏഷ്യയിലെ രണ്ടാമത്തെ വലിയ ആനയെന്ന പേരുള്ള ശ്രീലങ്കയിലെ  നെടുങ്ങാമുവ രാജ ചെരിഞ്ഞു. പ്രായാധിക്യവും ശാരീരിക ബുദ്ധിമുട്ടും മൂലം കഴിഞ്ഞ രണ്ടു വർഷക്കാലമായി ആന ചികിത്സയിലായിരുന്നു. ചെരിയുമ്പോൾ ആനയ്ക്ക് 69 വയസ്സാണ് പ്രായം. തോക്കേന്തിയ ഗാർഡുകൾക്കൊപ്പം നടന്നു വരുന്ന രാജയുടെ ചിത്രങ്ങൾ നിരവധി തവണ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്.

1953-ലാണ് കർണ്ണാടകത്തിലെ കാടുകളിൽ നിന്നും രാജയെ കിട്ടിയതായി പറയുന്നത്. നല്ല മദഗിരിയും വലിയ ചെവികളും ആനക്ക് ഭംഗി കൂട്ടുന്നു എന്നത് സത്യം.ശ്രീലങ്കയിലെ ഏറ്റവും ഉയരമുള്ള ആന എന്ന വിശേഷണത്തിന് ഉടമ കൂടിയാണ് രാജ. രാജ്യത്തിന്റെ അനൗദ്യോഗിക നിധി എന്നാണ് ശ്രീലങ്കൻ സർക്കാർ രാജയെ വിശേഷിപ്പിക്കുന്നത്.

10അടി 5.984 ഇഞ്ച് രാജയുടെ ഉയരം. വളഞ്ഞു നീണ്ടു കൂർത്ത കൊമ്പുകളും, നിലത്തിഴയുന്ന തുമ്പിയും കേരളത്തിൻറെ മാദംഗ ലീലയിലെ ലക്ഷണങ്ങളോട് അത്ര കണ്ട് കിട പിടിക്കുന്നതല്ലെങ്കിലും ശ്രീലങ്കയിലെ ആന പ്രേമികളുടെ ഇഷ്ട താരം കൂടിയാണ് കക്ഷി.

ശ്രിലങ്കയിലെ പ്രസിദ്ധമായ എസാല പെരഹേര ഉത്സവത്തിൽ എല്ലവർഷവും ബുദ്ധൻറെ ദന്താവശിഷ്ട്ടം സൂക്ഷിക്കുന്ന പെട്ടി വഹിക്കുന്നത് രാജയാണ്. വർഷങ്ങളായി നെടുങ്ങാമുവ രാജയുടെ ചട്ടക്കാരൻ വിൽസൺ കോഡിതുവാക്കുവാണ് ഇവർ തമ്മിലുള്ള അടങ്ങാത്ത ബന്ധവും വളരെ രസകരമാണ്. രണ്ട് പേർക്കും ഒരേ  പ്രായമെന്നതാണ് പ്രത്യേകത.

മൈസൂർ രാജാവിൻറെ സംരക്ഷണത്തിലായിരുന്ന രാജയെ ശ്രീലങ്കയിൽ എത്തിച്ചത് ഒരു സന്ന്യാസിയായിരുന്നു. രാജാവിൻറെ അടുത്ത ബന്ധുവിൻറെ ദീർഘകാലമായുള്ള രോഗം ചികിത്സിച്ചു ഭേദമാക്കിയതിന് സന്ന്യാസിക്ക് സമ്മാനമായി കൊടുത്ത രണ്ട് ആനക്കുട്ടികളിൽ ഒന്നായിരുന്നു രാജ. അങ്ങിനെയാണ് രാജ ശ്രീലങ്കയിൽ എത്തിച്ചേർന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News