Kerala Assembly Election 2021: പ്രിയങ്കാ ഗാന്ധി കോവിഡ് നിരീക്ഷണത്തിൽ, നേമത്തെ അടക്കം എല്ലാ തിരഞ്ഞെടുപ്പ് പരിപാടികളും റദ്ദാക്കി

ഇതോടെ ആസാമിൽ നടത്താനിരുന്ന പ്രചാരണവും പ്രിയങ്ക റദ്ദാക്കി. 

Written by - Zee Malayalam News Desk | Last Updated : Apr 2, 2021, 03:52 PM IST
  • നാളെ തമിഴ്നാട്ടിലും വൈകീട്ട് തിരുവനന്തപുരത്തും എത്താനായിരുന്ന പദ്ധതി.
  • നേരത്തെ കേരളത്തിലെത്തിയിട്ടും തൻറെ മണ്ഡലത്തിലേക്ക് പ്രിയങ്ക എത്താത്തത് മൂലം കെ.മുരളീധരൻ അതൃപ്തി അറിയിച്ചിരുന്നു.
  • പ്രിയങ്ക ഗാന്ധിയുടെ പര്യടനം നേമത്ത് ഉണ്ടായില്ലെങ്കില്‍ അത് മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നും മുരളീധരൻ മുന്നറിയിപ്പ് നല്‍കിയിരുന്നു
  • പ്രിയങ്കക്ക് കോവിഡ് സ്ഥിരീകരിച്ചാൽ നിരവധി പേരാണ് ക്വാറൻറെനിൽ പോവേണ്ടി വരുന്നത്.
Kerala Assembly Election 2021: പ്രിയങ്കാ ഗാന്ധി കോവിഡ് നിരീക്ഷണത്തിൽ, നേമത്തെ അടക്കം എല്ലാ തിരഞ്ഞെടുപ്പ് പരിപാടികളും റദ്ദാക്കി

ന്യൂഡല്‍ഹി: കോൺഗ്രസ്സ് നേതാവ് പ്രിയങ്കാ ഗാന്ധി  കോവിഡ് (Covid19) നിരീക്ഷണത്തിൽ. നാളെ നേമത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താനിരിക്കെയാണ് താൻ നിരീക്ഷണത്തിലാണെന്ന് അവർ ട്വിറ്ററിൽ അറിയിച്ചത്. എന്നാൽ ആരുമായാണ് സമ്പർക്കത്തിൽ വന്നത് എന്നത് പറഞ്ഞിട്ടില്ല. ഭർത്താവ് റോബർട്ട് വദ്രക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് വിവരം.

ഇതോടെ ആസാമിൽ നടത്താനിരുന്ന പ്രചാരണവും പ്രിയങ്ക റദ്ദാക്കി. നാളെ തമിഴ്നാട്ടിലും (Tamilnadu)  വൈകീട്ട് തിരുവനന്തപുരത്തും എത്താനായിരുന്ന പദ്ധതി. നേമത്തെയും കൂടാതെ കഴക്കൂട്ടത്തെയും പരിപാടികൾ റദ്ദാക്കിയവയിൽപ്പെടുന്നു.

ALSO READ : Tamil Nadu Assembly Election 2021: കോണ്‍ഗ്രസിന് കുറവ് സീറ്റ് നല്‍കിയതിന്‍റെ കാരണം വ്യക്തമാക്കി കനിമൊഴി

നേരത്തെ കേരളത്തിലെത്തിയിട്ടും തൻറെ മണ്ഡലത്തിലേക്ക് പ്രിയങ്ക എത്താത്തത് മൂലം കെ.മുരളീധരൻ അതൃപ്തി അറിയിച്ചിരുന്നു. പരാതി മുരളീധരൻ (K Muraleedharan) തന്നെ പ്രിയങ്കയെ അറിയിക്കുകയും ചെയ്തിരുന്നു.
.
പ്രിയങ്ക ഗാന്ധിയുടെ പര്യടനം നേമത്ത് ഉണ്ടായില്ലെങ്കില്‍ അത് മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നും മുരളീധരൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഏപ്രില്‍ മൂന്നിന് വീണ്ടുമെത്താമെന്ന് പ്രിയങ്ക മുരളീധരന് നേരിട്ട് വാക്ക് നല്‍കിയത്.

ALSO READ : Tamil Nadu Assembly Election 2021: സീറ്റിന് വേണ്ടിയല്ല BJPയില്‍ ചേര്‍ന്നത്, കമല്‍ഹാസന്‍റെ രാഷ്ട്രീയത്തിന് ഭാവിയില്ലെന്നും നടി ഗൗതമി

പ്രിയങ്കക്ക് കോവിഡ്  സ്ഥിരീകരിച്ചാൽ നിരവധി പേരാണ് ക്വാറൻറെനിൽ പോവേണ്ടി വരുന്നത്. നിരവധി സ്ഥാനാർഥികളും,പ്രവർത്തകരുമടക്കം പ്രിയങ്കയുടെ സമ്പർക്ക പട്ടികയിൽ വരും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News