Tamil Nadu Assembly Election 2021: സീറ്റിന് വേണ്ടിയല്ല BJPയില്‍ ചേര്‍ന്നത്, കമല്‍ഹാസന്‍റെ രാഷ്ട്രീയത്തിന് ഭാവിയില്ലെന്നും നടി ഗൗതമി

തമിഴ് നാട്  BJPയുടെ താര പ്രചാരകയായ നടി ഗൗതമിയ്ക്  (Goutami)തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ്  ലഭിക്കാത്ത സംഭവം വാര്‍ത്ത‍കളില്‍ ഇടം നേടിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 27, 2021, 01:39 PM IST
  • താന്‍ BJPയില്‍ ചേര്‍ന്നത്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി മാത്രമല്ല എന്ന് നടി ഗൗതമി
  • BJPയ്ക്ക് ഏറ്റവും അനുകൂല സാഹചര്യമാണ് ഇപ്പോള്‍ തമിഴ് നാട്ടില്‍ ഉള്ളതെന്നും നടി ഖുശ്ബുവിന് വേണ്ടി താന്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും അവര്‍ പറഞ്ഞു.
  • കമലിന്‍റെ രാഷ്ട്രീയത്തിന് തമിഴ്‌നാട്ടില്‍ വലിയ ഭാവി ഇല്ലെന്നും ഗൗതമി അഭിപ്രായപ്പെട്ടു.
Tamil Nadu Assembly Election 2021: സീറ്റിന് വേണ്ടിയല്ല BJPയില്‍  ചേര്‍ന്നത്, കമല്‍ഹാസന്‍റെ രാഷ്ട്രീയത്തിന് ഭാവിയില്ലെന്നും നടി ഗൗതമി

Chennai: തമിഴ് നാട്  BJPയുടെ താര പ്രചാരകയായ നടി ഗൗതമിയ്ക്  (Goutami)തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ്  ലഭിക്കാത്ത സംഭവം വാര്‍ത്ത‍കളില്‍ ഇടം നേടിയിരുന്നു. 

തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മുന്‍പ് തന്നെ താരം  വിരുദ് നഗര്‍ രാജപാളയത്ത് പ്രചാരണം ആരംഭിച്ചിരുന്നു.  മണ്ഡലത്തില്‍  ഗൗതമിയായിരിയ്ക്കും  (Goutami)   BJP സ്ഥാനാര്‍ഥി എന്നതരത്തില്‍   വാര്‍ത്തകള്‍ പരന്നിരുന്നു.  എന്നാല്‍ സീറ്റ്  വിഭജനം നടന്നപ്പോള്‍ BJP പ്രതീക്ഷ വച്ചിരുന്ന രാജപാളയമടക്കം മൂന്നു മണ്ഡലങ്ങള്‍  സഖ്യ കക്ഷിയായ PMKയ്ക്ക് ആണ് ലഭിച്ചത്.  ഇതോടെ ഗൗതമിയുടെ സ്ഥാനാര്‍ഥിത്വം പ്രതിസന്ധിയിലായി.

അതേസമയം, താന്‍  BJPയില്‍ ചേര്‍ന്നത്‌ തിരഞ്ഞെടുപ്പില്‍  മത്സരിക്കാന്‍ വേണ്ടി മാത്രമല്ല എന്നാണ് നടി ഗൗതമി വ്യക്തമാക്കുന്നത്.  BJPയ്ക്ക് ഏറ്റവും അനുകൂല സാഹചര്യമാണ് ഇപ്പോള്‍ തമിഴ് നാട്ടില്‍ ഉള്ളതെന്നും   നടി ഖുശ്ബുവിന് വേണ്ടി താന്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും അവര്‍ പറഞ്ഞു.  ഖുശ്ബുവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍  തെറ്റാണെന്നും BJPയുടെ താര പ്രചാരകകൂടിയായ  ഗൗതമി പറഞ്ഞു.

Also read: Kerala Assembly Election 2021: BJPയുടെ തിരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവേശം പകരാന്‍ JP Nadda കേരളത്തില്‍....

അതേസമയം,  ക്കള്‍ നീതി മയ്യം സ്ഥാപകന്‍ കമല്‍ ഹാസനെതിരെ പ്രചാരണത്തിനിറങ്ങുമെന്നും കമലിന്‍റെ  രാഷ്ട്രീയത്തിന് തമിഴ്‌നാട്ടില്‍ വലിയ ഭാവി ഇല്ലെന്നും ഗൗതമി അഭിപ്രായപ്പെട്ടു.  കമല്‍ഹാസന്‍  (Kamal Haasan) മത്സരിക്കുന്ന കോയമ്പത്തൂര്‍ സൗത്തില്‍  (Coimbathore South) ബിജെപി തന്നെ വിജയിക്കുമെന്നും  പാര്‍ട്ടിയ്ക്കുവേണ്ടി  ശക്തമായ  പ്രചാരണം നടത്തുമെന്നും ഗൗതമി പറഞ്ഞു.

Also read: Tamil Nadu Polls 2021: കമല്‍ഹാസന്‍റെ വിജയസാധ്യത? വൈറലായി മുന്‍ പങ്കാളി കൂടിയായ നടി ഗൗതമിയുടെ പരാമര്‍ശം

മുന്‍പും  ഇതേ അഭിപ്രായവുമായി ഗൗതമി രംഗത്തെത്തിയിരുന്നു.  കമല്‍ഹാസന് തമിഴ്‌ നാട്ടില്‍ വിജയസാധ്യതയില്ലെന്നുതന്നെയായിരുന്നു അവര്‍ തുറന്നടിച്ചത്.... 

തമിഴ് നാട്  BJPയുടെ താര പ്രചാരകയാണ്  നടി ഗൗതമി.  തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏറെ മുന്‍പ് തന്നെ അവര്‍   തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News