ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം

ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്തേയ്ക്ക് നീങ്ങി 'സാഗര്‍' ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. അടുത്ത 12 മണിക്കൂറില്‍ 'സാഗര്‍' ശക്തി പ്രാപിക്കുമെന്നും കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

Updated: May 17, 2018, 03:21 PM IST
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്തേയ്ക്ക് നീങ്ങി 'സാഗര്‍' ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. അടുത്ത 12 മണിക്കൂറില്‍ 'സാഗര്‍' ശക്തി പ്രാപിക്കുമെന്നും കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

ഏദൻ ഗൾഫ് തീരത്ത് രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദ്ദമാണ് പടിഞ്ഞാറെ ദിശയിലേക്ക് നീങ്ങി 'സാഗർ' ചുഴലിക്കാറ്റായി മാറിയിരിക്കുന്നത്. 

ചുഴലിക്കാറ്റ് രൂപം കൊണ്ട സാഹചര്യത്തില്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് മത്സ്യബന്ധനത്തിന് പോകുന്നവർ ഗൾഫ് ഓഫ് ഏദൻ തീരങ്ങളിലും അതിന്‍റെ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ മേഖലയിലേക്കും അറബിക്കടലിന്‍റെ സമീപ പ്രദേശങ്ങളിലേക്കും പോകരുതെന്ന് കാലാവാസ്ഥ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.