Sandeep Murder : സന്ദീപ് വധക്കേസിൽ എല്ലാ പ്രതികളും പിടിയിൽ, പിന്നിൽ ആർ.എസ്.എസ് എന്ന് ആവർത്തിച്ച് കൊടിയേരി

ഇന്നലെ രാത്രി തന്നെ മറ്റ് പ്രതികളെ ആലപ്പുഴ കരുവാറ്റയിൽ നിന്നും  പോലീസ് അറസ്റ്റ് ചെയ്തിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 4, 2021, 10:34 AM IST
  • സന്ദീപിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു
  • സന്ദീപിനെ പിന്തുടർന്നാണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് സൂചന
  • ഇത് രാഷ്ട്രീയ വൈരാഗ്യമെന്ന ആരോപണം ബി.ജെ.പി തള്ളി
Sandeep Murder : സന്ദീപ് വധക്കേസിൽ എല്ലാ പ്രതികളും പിടിയിൽ, പിന്നിൽ ആർ.എസ്.എസ് എന്ന് ആവർത്തിച്ച് കൊടിയേരി

തിരുവല്ല: സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിൻറെ കൊലപാതകത്തിലെ എല്ലാ പ്രതികളും പോലീസ് പിടിയിലായി. കേസിലെ അഞ്ചാം പ്രതി അഭിയെ പിടികൂടിയത് എടത്വായിൽ നിന്നാണ്.

ഇന്നലെ രാത്രി തന്നെ മറ്റ് പ്രതികളെ ആലപ്പുഴ കരുവാറ്റയിൽ നിന്നും  പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സന്ദീപിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.

Also Readതിരുവല്ല ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; തിരുവല്ലയിൽ സിപിഎം ഹർത്താൽ 

ജിഷ്ണുരഘു,നന്ദു,പ്രമോദ്,മുഹമ്മദ് ഫൈസൽ എന്നിവരാണ് കേസിൽ നേരത്തെ പിടിയിലായത്. നാട്ടുകാർക്കൊപ്പം ചാത്തങ്കരിയിലെ കലുങ്കിൽ ഇരിക്കുമായിരുന്ന സന്ദീപിനെ പിന്തുടർന്നാണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് സൂചന.

Also ReadMurder | തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു

സന്ദീപിൻറെ നേതൃത്വത്തിൽ നിരവധി ബി.ജെ.പി പ്രവർത്തകർ സി.പി.എമ്മിലേക്ക് എത്തിയതാണ് പ്രതികളുടെ വൈരാഗ്യത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. എന്നാൽ ഇത് രാഷ്ട്രീയ വൈരാഗ്യമെന്ന ആരോപണം ബി.ജെ.പി തള്ളി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News