Murder | തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ആർഎസ്എസ് - സിപിഎം സംഘർഷം ഉണ്ടായിരുന്നു എന്നാണ് വിവരം.

Written by - Zee Malayalam News Desk | Last Updated : Dec 2, 2021, 09:43 PM IST
  • രാത്രി 8 മണിയോടെ മേപ്രാലിൽ വച്ചാണ് കൊലപാതകം നടന്നത്.
  • ബൈക്കിലെത്തിയ മൂന്നം​ഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.
  • എന്നാൽ ആക്രമണം നടത്തിയത് ആരെന്ന് വ്യക്തമായിട്ടില്ല.
Murder | തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു

പത്തനംതിട്ട: പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പിബി സന്ദീപിനെ വെട്ടിക്കൊന്നു. രാത്രി 8 മണിയോടെ മേപ്രാലിൽ വച്ചാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ മൂന്നം​ഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. എന്നാൽ ആക്രമണം നടത്തിയത് ആരെന്ന് വ്യക്തമായിട്ടില്ല. 

മുൻ പഞ്ചായത്തം​ഗം ആണ് മരിച്ച സന്ദീപ്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ആർഎസ്എസ് - സിപിഎം സംഘർഷം ഉണ്ടായിരുന്നു എന്നാണ് വിവരം. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News