സംഘപരിവാറിനും കെ. കെ രമയ്ക്കും ഒരേ സമര രീതി: പിണറായി

ആര്‍എംപി നേതാവ് കെ. കെ രമയുടേയും സംഘപരിവാറിന്റേയും സമര രീതികള്‍ ഒരു പോലെയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ. കെ രമ ഡല്‍ഹിയില്‍ സമരം നടത്തിയത് കേരളത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്താനാണ്. സംഘപരിവാറും അത്തരത്തിലുള്ള സമരമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. 

Last Updated : Mar 8, 2018, 03:44 PM IST
സംഘപരിവാറിനും കെ. കെ രമയ്ക്കും ഒരേ സമര രീതി: പിണറായി

തിരുവനന്തപുരം: ആര്‍എംപി നേതാവ് കെ. കെ രമയുടേയും സംഘപരിവാറിന്റേയും സമര രീതികള്‍ ഒരു പോലെയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ. കെ രമ ഡല്‍ഹിയില്‍ സമരം നടത്തിയത് കേരളത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്താനാണ്. സംഘപരിവാറും അത്തരത്തിലുള്ള സമരമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. 

ആര്‍എംപി, ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ കോഴിക്കോട് വടകരയില്‍ സിപിഎം പ്രവര്‍ത്തകര്‍ വ്യാപക അക്രമം അഴിച്ചുവിടുകയാണെന്നും ആര്‍എംപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നും ആരോപിച്ച് കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള നല്‍കിയ അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ആര്‍എംപിയില്‍ നിന്ന് സിപിഎമ്മിലേക്ക് കൂട്ടത്തോടെ പ്രവര്‍ത്തകര്‍ വരുന്നു. ഇതില്‍ പ്രകോപിതരായ ആര്‍എംപി പ്രവര്‍ത്തകരാണ് അവിടെ ആദ്യം അക്രമം അഴിച്ച് വിട്ടതെന്നും മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Trending News