Burevi Hurricane: തെക്കൻ കേരളം വെള്ളപ്പൊക്ക ഭീഷണിയിലെന്ന് ജല കമ്മീഷൻ

ഇന്നുമുതൽ അഞ്ച് ദിവസത്തേക്ക് ശക്തമായ കാറ്റും മഴയും പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ രംഗത്ത്.    

Last Updated : Dec 1, 2020, 10:19 AM IST
  • മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും ബുറെവി കരയില്‍ പ്രവേശിക്കുക.
  • ശേഷം ശക്തി കുറഞ്ഞ് വ്യാഴാഴ്ച്ചയോടെ ചുഴലിക്കാറ്റ് കന്യാകുമാരി തീരത്ത് എത്താനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
  • ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Burevi Hurricane: തെക്കൻ കേരളം വെള്ളപ്പൊക്ക ഭീഷണിയിലെന്ന് ജല കമ്മീഷൻ

ന്യുഡൽഹി: ബുറെവി ചുഴലിക്കാറ്റിനെ തുടർന്ന് തെക്കൻ കേരളത്തിൽ വെള്ളപ്പൊക്ക ഭീഷണി.  ഇന്നുമുതൽ അഞ്ച് ദിവസത്തേക്ക് ശക്തമായ കാറ്റും മഴയും പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ രംഗത്ത്.  

സംസ്ഥാനത്തെ  പ്രധാന അണക്കെട്ടുകളില്‍ (DAM) സംഭരണ ശേഷിയുടെ 85 ശതമാനത്തില്‍ അധികം ജലമുണ്ടെന്നും അതിനാൽ ശക്തമായ മഴ (Heavy rain) പെയ്താൽ ഇവയെല്ലാം നിറയുമെന്നും അതുകൊണ്ടുതന്നെ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്താല്‍ പ്രശ്ണം ഗുരുതരമാകുമെന്നും ശബരിമല തീര്‍ത്ഥാടന കാലം (Sabarimala Pilgrimage season) ആയതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്.

Also read: ഡിസംബറിൽ 12 ദിവസം Bank Holiday ആയിരിക്കും, ടെൻഷൻ ആകാതെ ഈ Holiday list ശ്രദ്ധിക്കൂ...  

മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും ബുറെവി (Burevi) കരയില്‍ പ്രവേശിക്കുക. ശേഷം ശക്തി കുറഞ്ഞ് വ്യാഴാഴ്ച്ചയോടെ ചുഴലിക്കാറ്റ് കന്യാകുമാരി തീരത്ത് എത്താനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.   

തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ് നാട്ടിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുറെവിയുടെ പ്രഭാവത്താല്‍ നാളെ മുതല്‍ വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

Also read: Sabarimala: തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തി തെർമൽ സ്കാൻ സംവിധാനം ഒരുക്കി ദേവസ്വം ബോർഡ് 

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് (Orange alert) പ്രഖ്യാപിച്ചു. വ്യാഴാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലേർട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും നൽകിയിട്ടുണ്ട്.  ബുറെവിയുടെ ശക്തമായ പ്രഭാവമുള്ളതിനാൽ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. 

Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News