Stray Dog Attack: തൃശൂരിൽ ബൈക്കിനെ പിന്തുടർന്ന് തെരുവുനായയുടെ ആക്രമണം; യുവതിക്ക് പരിക്ക്

Stray Dog Attack In Thrissur: ര്‍ത്താവുമൊന്നിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു യുവതിക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇവരുടെ ബൈക്കിനെ പിന്തുടര്‍ന്ന തെരുവുനായയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെയായിരുന്നു യുവതി റോഡിലേക്ക് വീണത്. 

Written by - Zee Malayalam News Desk | Last Updated : Sep 9, 2022, 09:46 AM IST
  • തെരുവുനായയുടെ ആക്രമണത്തില്‍ ബൈക്കില്‍ നിന്ന് വീണ യുവതിക്ക് പരിക്ക്
  • ഭര്‍ത്താവുമൊന്നിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു യുവതിക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്
  • ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്
Stray Dog Attack: തൃശൂരിൽ ബൈക്കിനെ പിന്തുടർന്ന് തെരുവുനായയുടെ ആക്രമണം; യുവതിക്ക് പരിക്ക്

തൃശ്ശൂർ: Stray Dog Attack In Thrissur: തെരുവുനായയുടെ ആക്രമണത്തില്‍ ബൈക്കില്‍ നിന്ന് വീണ ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്ക്. ഭര്‍ത്താവുമൊന്നിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു യുവതിക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇവരുടെ ബൈക്കിനെ പിന്തുടര്‍ന്ന തെരുവുനായയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെയായിരുന്നു യുവതി റോഡിലേക്ക് വീണത്. 

Also Read: തിരുവനന്തപുരം കാട്ടാക്കടയിൽ തെരുവ് നായയുടെ ആക്രമണം; മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

സംഭവം നടന്നത് ഇന്നലെയായിരുന്നു. തിപ്പലിശ്ശേരി സ്വദേശിനി ഷൈനിയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.  സംസ്ഥാനത്ത് തെരുവുനായകലെ കൊണ്ട് അക്ഷരാർത്ഥത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റിരുന്നു. ആമച്ചല്‍, പ്ലാവൂര്‍ എന്നീ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചല്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയിരുന്ന രണ്ട് കുട്ടികള്‍ക്കും ബസില്‍ നിന്ന് ഇറങ്ങിയ കുട്ടിക്കുമാണ് കടിയേറ്റത്. ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും കടിച്ചു.  ഇടുക്കിയിലും തെരുവു നയാ ആക്രമണം ഉണ്ടായി. കട്ടപ്പന ഉപ്പുതറയില്‍ വിദ്യാര്‍ഥിയടക്കം 5 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഉപ്പുതറയില്‍ കണ്ണംപടി ആദിവാസി മേഖലയില്‍ വൈകുന്നേരമായിരുന്നു സംഭവം. പരുക്കേറ്റവരെ കട്ടപ്പനയിലെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read: Viral Video: സ്‌കൂളിൽ പെൺകുട്ടികൾ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ 

കണ്ണൂരിൽ തെരുവ് നായയുടെ ആക്രമണം; എട്ട് പേർക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി കടിച്ചെടുത്തു

കണ്ണൂരിലെ കണ്ണാടി പറമ്പിൽ തെരുവുനായയുടെ ആക്രമണം. തെരുവ് നായയുടെ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന സ്ത്രീയെ തെരുവ് നായ്ക്കൾ ആക്രമിച്ചു. പ്രതിരോധിക്കാൻ ശ്രമിച്ച ഇവരുടെ കൈപ്പത്തി കടിച്ചെടുത്തു. വളർത്തു മൃഗങ്ങളെയടക്കം ആക്രമിക്കുന്ന തെരുവുനായ്ക്കളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് നാട്ടുകാർ. തെരുവ് നായ്ക്കളുടെ ആക്രമണം വർധിക്കുകയാണെന്നും ഇതിനെതിരെ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധങ്ങളും ഉയരുകയാണ്.

Also Read: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ചെയ്തത്, നാണിച്ച് മുഖം താഴ്ത്തി അമ്മായിയമ്മ..! വീഡിയോ വൈറൽ 

കഴിഞ്ഞ ദിവസം തിരുവനന്തപുരം കാട്ടാക്കടയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് കടിയേറ്റു. മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആമച്ചൽ, പ്ലാവൂർ എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചൽ ബസ് സ്റ്റോപ്പിൽ ബസ് കാത്ത് കാത്തുനിൽക്കുകയിരുന്ന രണ്ട് കുട്ടികള്‍ക്കും ബസിൽ നിന്ന് ഇറങ്ങിയ ഒരു കുട്ടിക്കും തെരുവ് നായയുടെ കടിയേറ്റു.  തുടർന്ന് ഓടിപ്പോയ നായ ഒരു യുവതിയെയും കടിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News