Viral Video: സ്‌കൂളിൽ പെൺകുട്ടികൾ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോ കാൺപൂരിൽ നിന്നുമുള്ളതാണ് എന്നാണ് പറയുന്നത്. ഇതിൽ സ്‌കൂളിൽ പെൺകുട്ടികൾ തമ്മിലുള്ള മുട്ടനടിയാണ് കാണാൻ സാധിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  

Written by - Ajitha Kumari | Last Updated : Sep 7, 2022, 03:08 PM IST
  • സ്‌കൂളിൽ പെൺകുട്ടികൾ തമ്മിൽ മുട്ടനടി
  • വൈറലാകുന്ന ഈ വീഡിയോ കാൺപൂരിൽ നിന്നുമുള്ളതാണ് എന്നാണ് പറയുന്നത്
  • വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
Viral Video: സ്‌കൂളിൽ പെൺകുട്ടികൾ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ

Viral Video: ഇന്റർനെറ്റിൽ പലപ്പോഴും രസകരമായതും അതിശയിപ്പിക്കുന്നതും എന്നുവേണ്ട പലതരത്തിലുള്ള വിഡിയോകൾ വൈറലാകാറുണ്ട്. ചില വിഡിയോകൾ കണ്ടാൽ നമ്മൾ ഞെട്ടിപ്പോകും എന്നാൽ ചിലതു കണ്ടാൽ ചിരി അടക്കാൻ പ്രയാസമായിരിക്കും.  എന്തായാലും യൂസേഴ്സിനെ അട്രാക്ട് ചെയ്യുന്ന പലതരത്തിലുള്ള വീഡിയോകളാണ് ഇവിടെ കാണാൻ കഴിയുന്നത് എന്നതിൽ സംശയമില്ല. ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു സ്കൂളിലെ മൂന്ന് പെൺകുട്ടികൾ തമ്മിലുള്ള മുട്ടൻ പോരാട്ടം. കാൺപൂരിലെ ഒരു പ്രശസ്ത സ്‌കൂളിൽ നിന്നുമുള്ള  ഒരു വീഡിയോയാണ് ഇതെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. 

Also Read: രാജവെമ്പാലയെ കുളിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ... വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ 

സ്‌കൂൾ യൂണിഫോം ധരിച്ച മൂന്ന് സ്‌കൂൾ വിദ്യാർത്ഥിനികൾ പരസ്‌പരം അടിപിടി കൂടുന്നതാണ് വീഡിയോ. മൂവരും വളരെ മോസ്‌ജെഹമായ രീതിയിൽ തന്നെ അക്രമാസക്തറാകുന്നതും പരസ്പരം മുടി പിടിച്ചു വലിക്കുന്നതും വീഡിയോയിൽ കാണാം. പരസ്‌പരം എന്തൊക്കെയോ ആരോപണം ഉന്നയിച്ചുകൊണ്ടാണ്  അവർ പോരാടുന്നത്. ഇതിനിടയിൽ മറ്റ് പെൺകുട്ടികൾ ഇവരുടെ വഴക്ക് നിർത്താൻ ആവശ്യപ്പെടുന്നതും നമുക്ക് വീഡിയോയിലൂടെ കേൾക്കാൻ കഴിയും. എന്നിട്ടൊന്നും ഒരു ഫലവുമുണ്ടായില്ല എന്ന് മാത്രമല്ല അടി തുടരുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ കാണാം...

Also Read: മനസിൽ ലഡ്ഡു പൊട്ടി... I LOVE YOU പറഞ്ഞ് വരനെ ചുംബിക്കുന്ന വധു..! വീഡിയോ വൈറൽ 

Also Read: പെൺകുട്ടികളെ കണ്ട് ഒന്ന് സ്റ്റൈൽ കാണിച്ചതാ... കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ 

സോഷ്യൽ മീഡിയയിൽ നല്ല രീതിയിൽ തരംഗം സൃഷ്ടിക്കുന്ന ഈ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ഒപ്പം നിരവധി വ്യൂസും ലൈക്‌സും ലഭിച്ചിട്ടുണ്ട്. വീഡിയോ കണ്ടവരിൽ കൂടുതൽ പേരും എന്താണ് തല്ലുകൂടുന്നതിന്റെ കാരണം എന്നാണ് അന്വേഷിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News