Suraj Venjaramoodu Driving License: സുരാജിന് ആശ്വാസം, മോട്ടോർ വാഹന വകുപ്പ് ഇളവ് അനുവദിച്ചു

കഴിഞ്ഞ ജൂലായ് 29-ന് തമ്മനം-കാരണക്കോടം റോഡിൽ വെച്ചാണ് സുരാജ് ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റത്. രാത്രിയിലായിരുന്നു സംഭവം. അമിത വേഗത്തിലായിരുന്നു കാർ എത്തിയത്

Written by - Zee Malayalam News Desk | Last Updated : Feb 28, 2024, 12:43 PM IST
  • എഫ്.ഐ.ആര്‍. മാത്രം പരിശോധിച്ച് ആരുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യരുതെന്ന് ഗതാഗത കമ്മീഷ്ണർ
  • ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞത് വകുപ്പിൽ പുതിയ ചർച്ചകൾക്ക് കാരണമായിരിക്കും
Suraj Venjaramoodu Driving License: സുരാജിന് ആശ്വാസം, മോട്ടോർ വാഹന വകുപ്പ് ഇളവ് അനുവദിച്ചു

കൊച്ചി: നടൻ സുരജ് വെഞ്ഞാറമ്മൂടിൻറെ ലൈസൻസ് റദ്ദാക്കലുമായി ബന്ധപ്പെട്ട് താരത്തിന് ഇളവ് അനുവദിച്ച് മോട്ടോർവാഹന വകുപ്പ്. എറണാകുളം ആര്‍.ടി. ഓഫീസില്‍നിന്നാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനുള്ള സമയം നീട്ടിയത്. മൂന്നുതവണ താരത്തിനോട് കാരണം കാണിക്കൽ നോട്ടീസ് വകുപ്പ് അയച്ചിരുന്നു ഇതിന് മറുപടി വരാതിരുന്നതോടെയാണ് നടപടികളുമായി മോട്ടോർ വാഹന വകുപ്പ് നീങ്ങിയത്.

ഇതിനിടെയിൽ സിനിമാ താരമെന്ന നിലയിലെ തിരക്കുകള്‍ പരിഗണിക്കണമെന്ന് അഭ്യർഥന കൂടികണക്കിലെടുത്താണ് താരത്തിൻറെ കാരണം ബോധിപ്പിക്കലിന് സമയം അനുവദിച്ചത്. ഒപ്പം എഫ്.ഐ.ആര്‍. മാത്രം പരിശോധിച്ച് ആരുടെയും  ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യരുതെന്ന് ഗതാഗത കമ്മീഷ്ണർ ഉത്തരവിടുകയും ചെയ്തു. താരത്തിൻറെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞതാവാം വകുപ്പിൽ പുതിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നതെന്നാണ് സൂചന. 

കഴിഞ്ഞ ജൂലായ് 29-ന് തമ്മനം-കാരണക്കോടം റോഡിൽ വെച്ചാണ് സുരാജ് ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റത്. രാത്രിയിലായിരുന്നു സംഭവം. അമിത വേഗത്തിലായിരുന്നു കാർ എത്തിയത്. സംഭവത്തിൽ പാലാരിവട്ടം പോലീസാണ് കേസെടുത്തത്. അതേസമയം നടപടിക്രമങ്ങളുടെ ഭാഗമായി മൂന്ന് വട്ടം സുരാജിന് നോട്ടിസയച്ചിട്ടും അനക്കം ഇല്ലാതിരുന്നതിനാലാണ് എംവിഡി നടപടികളിലേക്ക് കടന്നത്. വിഷയത്തിൽ സുരാജ് ഇതുവരെ മാധ്യമങ്ങളെ കണ്ടിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News