Suresh Gopi: പെൻഷൻ മുടങ്ങി, ഭിക്ഷ യാചിച്ചു; മറിയക്കുട്ടിയുടെ വീട്ടിൽ സുരേഷ് ​ഗോപി എത്തി

Suresh Gopi visits Mariyakkutty: ഭിക്ഷ യാചിച്ച് തെരുവിൽ ഇറങ്ങിയതോടെ സിപിഎം ഭീഷണിപ്പെടുത്തുകയാണന്ന് മറിയക്കുട്ടി ആരോപിച്ചു. 

Written by - Zee Malayalam News Desk | Last Updated : Nov 17, 2023, 11:02 AM IST
  • വ്യാജ പ്രചാരണത്തിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കും.
  • മറിയക്കുട്ടിയ്ക്ക് ഭൂമിയും വീടുമുണ്ടെന്ന് വ്യാജ പ്രചാരണം നടന്നിരുന്നു.
  • ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കുകയും ചെയ്തു.
Suresh Gopi: പെൻഷൻ മുടങ്ങി, ഭിക്ഷ യാചിച്ചു; മറിയക്കുട്ടിയുടെ വീട്ടിൽ സുരേഷ് ​ഗോപി എത്തി

ഇടുക്കി: പെൻഷൻ മുടങ്ങി ഭിക്ഷ യാചിച്ച അടിമാലിയിലെ മറിയക്കുട്ടിയുടെ വീട്ടിൽ ബി ജെ പി നേതാവ് സുരേഷ് ​ഗോപിയെത്തി. മറിയക്കുട്ടിയുടെ ദുരിത ജീവിതം നേരിൽ കണ്ടറിഞ്ഞ സാഹചര്യത്തിൽ വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ പ്രചാരണത്തിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കും. 

ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചാരണം നടത്തിയതിനെതിരെയാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കുന്നത്. ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയതിനെ തുടർന്നാണ് ഹർജി നൽകാൻ ഒരുങ്ങുന്നത്. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം.

ALSO READ: കളമശ്ശേരി സ്ഫോടനം; മരണം ആറായി, നൊമ്പരമായി പ്രവീൺ

പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മറിയക്കുട്ടിക്ക് ഭൂമിയും വീടുമുണ്ടെന്ന പ്രചാരണം ചില മാധ്യമങ്ങൾ നടത്തിയത്. സിപിഎം പ്രവർത്തകരാണ് ഇതിന് പിന്നിലെന്നും മറിയക്കുട്ടി ആരോപിച്ചിരുന്നു.

ഭൂമി എവിടെയെന്ന് കാണിച്ചു തരാൻ സിപിഎം തയ്യാറാകണമെന്ന് മറിയക്കുട്ടി ആവശ്യപ്പെട്ടു. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും സിപിഎം കാണിച്ചു തരണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ഭിക്ഷ യാചിച്ച് തെരുവിൽ ഇറങ്ങിയതോടെ സിപിഎം ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി ആരോപിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപം ഉണ്ടായതോടെയാണ് മറിയക്കുട്ടി കോടതിയെ സമീപിക്കുന്നത്.

കേന്ദ്ര വിഹിതം വക മാറ്റി ചെലവഴിക്കുന്നതാണ് കേരളത്തിലെ പ്രശ്നമെന്ന് സുരേഷ് ഗോപി പറഞ്ഞു. ക്ഷേമ പെൻഷന്റെ പേരിൽ പെട്രോൾ വിലയിൽ അധികമായി പിരിക്കുന്ന 2 രൂപ ഇനി ജനങ്ങൾ നൽകരുതെന്നും തൊഴിലുറപ്പ് പദ്ധതിയിൽ പണം താമസിക്കുന്നതിന്റെ കാരണം എന്തെന്ന് വിശദമായി അന്വേഷിക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News