Gold smuggling case | സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രിയെ രക്ഷിക്കാൻ പോലീസ് ഇടപെട്ടുവെന്ന് വ്യക്തമായെന്ന് വി.ഡി സതീശൻ

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Feb 5, 2022, 01:54 PM IST
  • കസ്റ്റഡിയില്‍ വച്ച് സ്വപ്‌ന ശബ്ദരേഖ നല്‍കിയതിലൂടെ പോലീസിന്റെ ഇടപെടൽ വ്യക്തമായി
  • മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്തും നിയമവിരുദ്ധ പ്രവർത്തനവും നടന്നതായും വി.ഡി സതീശൻ ആരോപിച്ചു
  • മുഖ്യമന്ത്രി നിരപരാധിയാണെന്ന് തെളിയിക്കാനുള്ള ശ്രമം പുറത്ത് വന്നിരിക്കുകയാണ്
  • ഇതിന് പിന്നിലെ ​ഗൂഢാലോചന അന്വേഷിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു
Gold smuggling case | സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രിയെ രക്ഷിക്കാൻ പോലീസ് ഇടപെട്ടുവെന്ന് വ്യക്തമായെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ വി.ഡി സതീശൻ. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ പോലീസ് അനധികൃതമായി ഇടപെട്ടുവെന്നും വി.ഡി സതീശൻ ആരോപിച്ചു.

കസ്റ്റഡിയില്‍ വച്ച് സ്വപ്‌ന ശബ്ദരേഖ നല്‍കിയതിലൂടെ പോലീസിന്റെ ഇടപെടൽ വ്യക്തമായി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്തും നിയമവിരുദ്ധ പ്രവർത്തനവും നടന്നതായും വി.ഡി സതീശൻ ആരോപിച്ചു. പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരം ഉണ്ടാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രി നിരപരാധിയാണെന്ന് തെളിയിക്കാനുള്ള ശ്രമം പുറത്ത് വന്നിരിക്കുകയാണ്. ഇതിന് പിന്നിലെ ​ഗൂഢാലോചന അന്വേഷിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക് സ്വർണ്ണക്കടത്ത് കേസുമായി ഒരു പങ്കുമില്ലെന്ന് പ്രതിയായ സ്ത്രീയുടെ പേരില്‍ വന്ന ശബ്ദ സന്ദേശം കെട്ടിച്ചമച്ചതാണെന്നും നേരത്തെ നല്‍കിയ സ്‌ക്രിപ്റ്റിന്റെ അടിസ്ഥാനത്തിലാണെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News