തലശ്ശേരി ആശുപത്രിയിലെ കൈക്കൂലി പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ചികിത്സയ്ക്ക് എത്തുന്നവരിൽ നിന്നെല്ലാം പണം വാങ്ങുന്നുണ്ടെന്നാണ് ആരോപണം.

Written by - Zee Malayalam News Desk | Last Updated : Oct 23, 2022, 06:20 AM IST
  • അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
  • കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയാൽ കര്‍ശന നടപടി സ്വീകരിക്കുമെന്നും വീണ ജോർജ് അറിയിച്ചു.
  • പ്രസവ ചികിത്സക്കായി എത്തുന്നവരിൽ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസം യുവാവ് രംഗത്തെത്തിയിരുന്നു. ‌
തലശ്ശേരി ആശുപത്രിയിലെ കൈക്കൂലി പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കണ്ണൂർ: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയാൽ കര്‍ശന നടപടി സ്വീകരിക്കുമെന്നും വീണ ജോർജ് അറിയിച്ചു. പ്രസവ ചികിത്സക്കായി എത്തുന്നവരിൽ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസം യുവാവ് രംഗത്തെത്തിയിരുന്നു. ‌

ഭാര്യയുടെ പ്രസവത്തിനായി ഗൈനക്കോളജിസ്റ്റിന് 2000 രൂപയും അനസ്തേഷ്യ ഡോക്ടർക്ക് 3000 രൂപയും കൊടുത്തുവെന്നാണ് തലശ്ശേരി സ്വദേശിയായ യുവാവ് നൽകിയ പരാതി. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവരിൽ നിന്നെല്ലാം പണം വാങ്ങുന്നുണ്ടെന്നും രോഗികളുടെ ജീവനെ കുറിച്ച് ആലോചിച്ച് ആരും പരാതിപ്പെടാറില്ലെന്നും യുവാവ് പറഞ്ഞിരുന്നു. 

Also Read: Eldhose Kunnappilly: എൽദോസ് കുന്നപ്പള്ളിയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു

 

അതേസമയം ആശുപത്രിയിൽ നിന്ന് ഡോക്ടർമാർ ആരും കൈക്കൂലി വാങ്ങുന്നില്ലെന്നും സ്വകാര്യ പ്രാക്റ്റീസ് ഉള്ളതുകൊണ്ട് വീട്ടിൽ നിന്ന് വാങ്ങുന്നുണ്ടോ എന്ന് അറിയില്ലെന്നുമായിരുന്നു സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. രോ​ഗിയുടെ ബൈസ്റ്റാൻഡർ കഴിഞ്ഞ ദിവസം പരാതി പറഞ്ഞിരുന്നുവെന്നും എന്നാൽ എഴുതി തരാൻ ആവശ്യപ്പെട്ടിട്ട് അത് ചെയ്തില്ല എന്നും സൂപ്രണ്ട് പറ‍ഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News