Eldhose Kunnappilly: എൽദോസ് കുന്നപ്പള്ളിയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു

ആറ് മാസം നിരീക്ഷണ കാലയളവാണെന്നും അതിന് ശേഷം പാർട്ടി തുടർ നടപടികളെടുക്കുമെന്നും കുറിപ്പിൽ

Written by - Zee Malayalam News Desk | Last Updated : Oct 22, 2022, 09:59 PM IST
  • ആറു മാസത്തേക്കാണ് സസ്പെന്‍ഷന്‍.
  • ആറ് മാസം നിരീക്ഷണ കാലയളവായിരിക്കും
  • ജാഗ്രതക്കുറവുണ്ടായെന്നും കെപിസിസി അധ്യക്ഷൻറെ വാർത്താക്കുറിപ്പിൽ
Eldhose Kunnappilly: എൽദോസ് കുന്നപ്പള്ളിയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം:  എൽദോസ് കുന്നപ്പള്ളിയെ കോൺഗ്രസ്സിൽ നിന്നു സസ്പെൻഡ് ചെയ്തു. ആരോപണങ്ങളിൽ എൽദോസ് കെപിസിസിക്ക് കൊടുത്ത വിശദീകരണം തൃപ്തികരമല്ലെന്ന് കോൺഗ്രസ്സ് അധ്യക്ഷൻറെ പ്രസ്താവനയിൽ പറയുന്നു. ജനപ്രതിനിധി എന്ന നിലയിൽ ജാഗ്രതക്കുറവുണ്ടായെന്നും കെപിസിസി അധ്യക്ഷൻറെ വാർത്താക്കുറിപ്പിൽ പറയുന്നു.

ആറു മാസത്തേക്കാണ് സസ്പെന്‍ഷന്‍.  ആറ് മാസം നിരീക്ഷണ കാലയളവാണെന്നും അതിന് ശേഷം പാർട്ടി തുടർ നടപടികളെടുക്കുമെന്നും കുറിപ്പിൽ പറയുന്നു. ശനിയാഴ്ച 9 മണിക്കൂറോളം എല്‍ദോസ് കുന്നപ്പിള്ളിയെ  അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

 രാവിലെ വൈകീട്ട്​ ആറേകാല്‍ വരെയാണ് രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ നീണ്ടത്.  അതേ സമയം എം.എല്‍.എ അന്വേഷണത്തോട്​ സഹകരിക്കുന്നില്ലെന്നാണ്​ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.എംൽഎ മൊബൈല്‍ഫോണ്‍ സറണ്ടര്‍ ചെയ്യണമെന്നത്​ ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ ഇതുവരെയും പാലിച്ചിട്ടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News