സംസ്ഥാനത്ത് കൂടുതല്‍ ചെറുകിട വൈദ്യുത പദ്ധതികള്‍ നടപ്പാക്കും; മുഖ്യമന്ത്രി

സമ്പൂര്‍ണവൈദ്യുതികരണം പോലെ തന്നെ വൈദ്യുതി ഉദ്പാദനം മെച്ചപ്പെടുത്താന്‍ ചെറുകിട പദ്ധതികള്‍ കൂടുതല്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട പെരുന്തേനരുവി ജലവൈദ്യൂത പദ്ധതി നാടിന് സമര്‍പ്പിച്ചശേഷം സംസാരിക്കവേ ആണ് മുഖ്യമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്. 

Last Updated : Oct 24, 2017, 11:01 AM IST
സംസ്ഥാനത്ത് കൂടുതല്‍ ചെറുകിട വൈദ്യുത പദ്ധതികള്‍ നടപ്പാക്കും; മുഖ്യമന്ത്രി

പത്തനംതിട്ട: സമ്പൂര്‍ണവൈദ്യുതികരണം പോലെ തന്നെ വൈദ്യുതി ഉദ്പാദനം മെച്ചപ്പെടുത്താന്‍ ചെറുകിട പദ്ധതികള്‍ കൂടുതല്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട പെരുന്തേനരുവി ജലവൈദ്യൂത പദ്ധതി നാടിന് സമര്‍പ്പിച്ചശേഷം സംസാരിക്കവേ ആണ് മുഖ്യമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്. 

വന്‍കിട ജലവൈദ്യുത പദ്ധതികളെ കുറിച്ച് അലോചിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്‌ നിലവില്‍. അതിനാല്‍ ചെറുകിട പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍കൊടുക്കാനാണ് ഈ സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നത്. ജലസേചനം ടൂറിസം എന്നിവകൂടി കോര്‍ത്തിണക്കിയുള്ള പദ്ധതികളായിരിക്കും ഇനി സര്‍ക്കാര്‍ നടപ്പാക്കുക. വിവിധ അന്വേഷണ ഏജന്‍സികളുടെ അനുമതിയോടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ തയ്യാറാകുമ്പോള്‍ വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം ഉന്നയിക്കുന്നത് വികസനത്തിനെ ബാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

 

Trending News