ആർഎസ്എസ് പ്രവർത്തകന്‍റെ വീട്ടുമുറ്റത്ത് പശു കിടാവിനെ കൊന്നുപേക്ഷിച്ച സംഭവം; പോലീസ് അന്വേഷണം ഊർജിതമാക്കി

ആലപ്പുഴ പത്തിയൂർ ഗ്രാമപഞ്ചായത്തിൽ രാമപുരം എല്‍പി സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ശ്യാമിന്‍റെ വീടിനോട് ചേര്‍ന്ന ഷെഡിന്‍റെ ഭാഗത്താണ് പശുക്കിടാവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. ആര്‍എസ്എസ് രാമപുരം മണ്ഡല്‍ ശാരീക് ശിക്ഷണ്‍ പ്രമുഖ് ആണ് ശ്യാം.  

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jul 3, 2022, 12:43 PM IST
  • ആര്‍എസ്എസ് രാമപുരം മണ്ഡല്‍ ശാരീക് ശിക്ഷണ്‍ പ്രമുഖ് ആണ് ശ്യാം.
  • പോലീസ് നായ മണം പിടിച്ച് വീട് വലം വെച്ച് സമീപത്തെ ഓടയുടെ അടുത്തു വരെ പോയി നിന്നു.
  • വിശദമായ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ആർഎസ്എസ് പ്രവർത്തകന്‍റെ  വീട്ടുമുറ്റത്ത് പശു കിടാവിനെ കൊന്നുപേക്ഷിച്ച സംഭവം; പോലീസ് അന്വേഷണം ഊർജിതമാക്കി

ആലപ്പുഴ: ആലപ്പുഴയിൽ ആർ.എസ്.എസ് പ്രവർത്തകന്‍റെ വീട്ട് മുറ്റത്ത് പശു കിടാവിനെ കൊന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. അടക്കം ചെയ്ത കുഴിയില്‍ നിന്നും പുറത്തെടുത്ത കിടാവിന്‍റെ ജഡം വെറ്റിനറി സര്‍ജ്ജന്‍ പോസ്റ്റ്മാര്‍ട്ടം ചെയ്തു. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌കാഡും സ്ഥലത്ത് പരിശോധന നടത്തി.

ആലപ്പുഴ പത്തിയൂർ ഗ്രാമപഞ്ചായത്തിൽ രാമപുരം എല്‍പി സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ശ്യാമിന്‍റെ വീടിനോട് ചേര്‍ന്ന ഷെഡിന്‍റെ ഭാഗത്താണ് പശുക്കിടാവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. ആര്‍എസ്എസ് രാമപുരം മണ്ഡല്‍ ശാരീക് ശിക്ഷണ്‍ പ്രമുഖ് ആണ് ശ്യാം. 

Read Also: Akg Center AttacK: എകെജി സെൻററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് അയാളല്ല

ഭാര്യ ആതിര മഹിളാ മോർച്ചാ പത്തിയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമാണ്. പ്രധാന റോഡിൽ നിന്നും ഉള്ളിലേക്ക് മാറി താമസിക്കുന്ന തങ്ങളുടെ വീട്ടിൽ തന്നെ കിടാവിനെ ഉപേക്ഷിച്ചതിൽ ദുരൂഹത ഉണ്ടെന്നും ഇതിനാലാണ് പരാതി നൽകിയതെന്നും ശ്യാമും ആതിരയും പറഞ്ഞു. 

ഡോഗ് സ്ക്വാഡിലെ പോലീസ് നായ മണം പിടിച്ച് വീട് വലം വെച്ച് സമീപത്തെ ഓടയുടെ അടുത്തു വരെ പോയി നിന്നു. കന്നുകാലികളെ വളര്‍ത്തുന്ന സമീപപ്രദേശങ്ങളിലെ വീടുകളില്‍ പശുക്കിടാവിനെ സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും ഇവിടങ്ങളില്‍ നിന്നും പശുവിനെ കാണാതായിട്ടില്ല. 

Read Also: രാജമുദ്രയുള്ള പട്ടയമുണ്ട്; എങ്കിലും ബഫർസോണിലെ കർഷകർക്ക് വായ്പ ലഭിക്കുന്നില്ല

പ്രസവത്തില്‍ തന്നെ ചത്തതാണ് കിടാവെന്നാണ് പ്രാഥമിക കണ്ടെത്തെല്‍. വിശദമായ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കൂടുതൽ ഊർജ്ജിതമായ അന്വേഷണം പോലീസ് നടത്തുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News