രാജമുദ്രയുള്ള പട്ടയമുണ്ട്; എങ്കിലും ബഫർസോണിലെ കർഷകർക്ക് വായ്പ ലഭിക്കുന്നില്ല

പതിറ്റാണ്ടുകൾക്ക്  മുമ്പ് പേത്തൊട്ടിയില്‍ കുടിയേറിയ അരുണാചലം ചെട്ടിയാര്‍ 1933ല്‍ നിര്‍മ്മിച്ച ഹൈറേഞ്ചിലെ ആദ്യ ഏലക്കാ സ്റ്റോര്‍ വരെയുണ്ട് ഇവിടെ. കൂടാതെ 1928ല്‍ തിരുവാതംകൂര്‍ മഹാരാജാവ് പതിച്ച് നല്‍കിയ ഭൂമിക്ക് കിട്ടിയ രാജമുദ്രയുള്ള പട്ടയവും. എന്നാൽ  ഇതിനിന്ന് കടലാസ് തുണ്ടിന്‍റെ വിലയില്ല.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jul 3, 2022, 11:14 AM IST
  • കാര്‍ഷിക ആവശ്യങ്ങള്‍ക്ക് പോലും ഈ പട്ടയത്തിൽ നിന്ന് ബാങ്ക് ലോൺ ഉൾപ്പെടെ ലഭിക്കില്ല.
  • ഈ ദുരിത ജീവിതത്തിന് എന്ന് അറുതിയാകുമെന്ന് മാത്രമാണ് ഇവിടുള്ളവർക്ക് അറിയേണ്ടതും.
  • വിദ്യാഭ്യാസ വായ്പ പോലും പേത്തൊട്ടി, കോരമ്പാറ തുടങ്ങിയ പ്രദേശത്തെ കര്‍ഷക ജനതയ്ക്ക് നിഷേധിക്കപ്പെടുന്നു.
രാജമുദ്രയുള്ള പട്ടയമുണ്ട്; എങ്കിലും ബഫർസോണിലെ കർഷകർക്ക് വായ്പ ലഭിക്കുന്നില്ല

ഇടുക്കി: ഇടുക്കി മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന്‍റെ ബഫര്‍സോണില്‍ ഉള്‍പ്പെട്ട പ്രദേശത്തെ കര്‍ഷകർ ഉൾപ്പെടെയുള്ളവര്‍ ദുരിതത്തിൽ. തിരുവിതാംകൂര്‍ രാജാവ് നല്‍കിയ പട്ടയം കയ്യിലുണ്ടെങ്കിലും ബാങ്ക് വായ്പ പോലും ലഭിക്കുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു. ഇടിഞ്ഞ് വീഴാറായ തൊഴിലാളി ലയങ്ങളുടെ അറ്റകുറ്റ പണികള്‍ക്ക് പോലും അനുമതിയില്ലാത്തതും ഇവരെ ദുരിതത്തിലാക്കുകയാണ്.

പതിറ്റാണ്ടുകൾക്ക്  മുമ്പ് പേത്തൊട്ടിയില്‍ കുടിയേറിയ അരുണാചലം ചെട്ടിയാര്‍ 1933ല്‍ നിര്‍മ്മിച്ച ഹൈറേഞ്ചിലെ ആദ്യ ഏലക്കാ സ്റ്റോര്‍ വരെയുണ്ട് ഇവിടെ. കൂടാതെ 1928ല്‍ തിരുവാതംകൂര്‍ മഹാരാജാവ് പതിച്ച് നല്‍കിയ ഭൂമിക്ക് കിട്ടിയ രാജമുദ്രയുള്ള പട്ടയവും. എന്നാൽ  ഇതിനിന്ന് കടലാസ് തുണ്ടിന്‍റെ വിലയില്ല. 

Read Also: Kerala Rain Alert: കാലവർഷം കനക്കും; സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്ട്

മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന് ഒരു കിലോമീറ്റര്‍ പരിധി ബഫര്‍സോണായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്തിമ വിജ്ഞാപനം ഇറക്കയത് മുതല്‍ തുടങ്ങിയതാണ് ഇവരുടെ ദുരിത ജീവിതം. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് പോലും ഈ പട്ടയത്തിൽ നിന്ന് ബാങ്ക് ലോൺ ഉൾപ്പെടെ ലഭിക്കില്ല. 

വിദ്യാഭ്യാസ വായ്പ പോലും പേത്തൊട്ടി, കോരമ്പാറ തുടങ്ങിയ പ്രദേശത്തെ കര്‍ഷക ജനതയ്ക്ക് നിഷേധിക്കപ്പെടുന്നു. കടുത്ത പ്രതിസന്ധിയില്‍ ഇനിയെന്ത് എന്ന ചേദ്യം മാത്രമാണ് ഇവരുടെ മുന്നിലുള്ളത്. ഇത് മാത്രമല്ല. പതിറ്റാണ്ട്കള്‍ക്ക് മുമ്പ് നിര്‍മ്മിച്ച തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തുവാനും അനുമതിയില്ല. 

Read Also: പകര്‍ച്ചപ്പനി വ്യാപകം; സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ മുപ്പതിനായിരത്തിനടുത്ത് രോ​ഗികൾ

ഏത് നിമിഷവും ഇടിഞ്ഞ് വീഴാറായ കെട്ടിടങ്ങളിലാണ് തൊഴിലാളികളുടെ ജീവിതം. ഈ മഴക്കാലം അതിജീവിക്കാന്‍ ഈ കെട്ടിടങ്ങള്‍ക്കാകുമോയെന്നനും സംശയമാണ്.  ഇവയൊന്നും പുനര്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതിനാൽ ഈ ദുരിത ജീവിതത്തിന് എന്ന് അറുതിയാകുമെന്ന് മാത്രമാണ് ഇവിടുള്ളവർക്ക് അറിയേണ്ടതും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News