Crime News: ആനക്കൊമ്പുകളും നാടൻ തോക്കുകളുമായി മൂന്ന് പേർ പിടിയിൽ

Kerala Forest Department: ഫോറസ്റ്റ് ഇന്റലിജൻസ് സ്ക്വാഡ് തിരുവനന്തപുരം, കൊച്ചി വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Dec 7, 2023, 09:11 AM IST
  • അഗളി ഇലവഴിച്ചി കൈതക്കുഴിയിൽ സിബി (58), മലപ്പുറം കപ്പക്കുന്നം മേലാറ്റൂർ സ്വദേശി അസ്കർ (36) മലപ്പുറം പാണ്ടിക്കാട് കൊപ്പത്ത് വീട്ടിൽ യൂസ്തസ് ഖാൻ (40) എന്നിവരാണ് അറസ്റ്റിലായത്
  • മണ്ണാർക്കാട് പുതൂർ കാരത്തൂർ സ്വദേശി ഷെരീഫ് എന്ന അനിലാണ് (40) കടന്നു കളഞ്ഞത്
Crime News: ആനക്കൊമ്പുകളും നാടൻ തോക്കുകളുമായി മൂന്ന് പേർ പിടിയിൽ

പാലക്കാട്: അട്ടപ്പാടി പുതൂർ ഇലവഴിച്ചിയിൽ ആനക്കൊമ്പുകളും നാടൻ തോക്കുകളുമായി മൂന്ന് പേർ പിടിയിൽ. ഇവരിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ, ആറ് നാടൻ തോക്കുകൾ ഉൾപ്പെടെ വിവിധതരത്തിലുള്ള വൻ ആയുധ ശേഖരം കണ്ടെടുത്തു. സംഘത്തിലെ ഒരാൾ കടന്നു കളഞ്ഞു.

അഗളി ഇലവഴിച്ചി കൈതക്കുഴിയിൽ സിബി (58), മലപ്പുറം കപ്പക്കുന്നം മേലാറ്റൂർ സ്വദേശി അസ്കർ (36) മലപ്പുറം പാണ്ടിക്കാട് കൊപ്പത്ത് വീട്ടിൽ യൂസ്തസ് ഖാൻ (40) എന്നിവരാണ് അറസ്റ്റിലായത്. മണ്ണാർക്കാട് പുതൂർ കാരത്തൂർ സ്വദേശി ഷെരീഫ് എന്ന അനിലാണ് (40) കടന്നു കളഞ്ഞത്. സിബി എന്നയാളുടെ ഇലവഴിച്ചിയിലുള്ള വീട്ടിൽ വച്ച് ആനക്കൊമ്പുകൾ വിൽപന നടത്താൻ ശ്രമിക്കവേയാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ പിടിയിലായത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ആറ് നാടൻ തോക്കുകൾ, പുലിയുടെയും കരടിയുടെയും പല്ലുകൾ, കാട്ടുപോത്തിന്റെ നെയ്യ്, പന്നിയുടെ തേറ്റകൾ, നായാട്ടിനുള്ള ഉപകരണങ്ങൾ, വെട്ടുകത്തികൾ തുടങ്ങിയ മാരകായുധങ്ങൾ പിടിച്ചെടുത്തു. രക്ഷപ്പെട്ട പ്രതിക്കായി പാലക്കാട് ഫ്ലയിങ്ങ് സ്ക്വാഡ് (വിജിലൻസ്) വിഭാഗവും അട്ടപ്പാടി റെയിഞ്ചും അന്വേഷണം ഊർജിതമാക്കി.

ALSO READ: വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
 
പിടിയിലായ സിബി സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടയാളും വനം കുറ്റകൃത്യങ്ങൾക്ക് പുറമേ പോലീസ്, എക്സൈസ് വകുപ്പുകളിലും   കേസുകൾ നിലവിലുള്ളയാളും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്താൻ വനം വകുപ്പ് ശുപാർശ ചെയ്തിട്ടുള്ളയാളുമാണ്. ഫോറസ്റ്റ് ഇന്റലിജൻസ് സ്ക്വാഡ് തിരുവനന്തപുരം, കൊച്ചി വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.

പാലക്കാട് ഫ്ലയിങ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, പാലക്കാട് ഫ്ലയിങ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി ശ്രീകുമാർ, പുതൂർ ഫോറസ്റ്റ് സ്റ്റേഷൻ ഒദ്യോഗസ്ഥർ, അട്ടപ്പാടി വനം റേഞ്ച് ഉദ്യോഗസ്ഥർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ വി.രാജേഷ്, ആർ സൂര്യ പ്രകാശൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി. വി .ബാബുരാജ്, വി .ഉണ്ണികൃഷ്ണൻ, ഡി രതീഷ് ഭാനു, എ രാമകൃഷ്ണൻ, എം മനു, ഫോറസ്റ്റ് ഡ്രൈവർ കെ മുരളീധരൻ, പുത്തൂർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സി എം മുഹമ്മദ് അഷ്റഫ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. ബിനു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News